"അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/പരിസ്ഥിതിയുടെ ഭരണഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ("അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/പരിസ്ഥിതിയുടെ ഭരണഘടന" സംരക്ഷിച്ചിരിക്കുന്നു: schoolwiki Akshar...) |
|||
(വ്യത്യാസം ഇല്ല)
|
00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
അക്ഷരവൃക്ഷം - ലേഖനം
പരിസ്ഥിതിയുടെ ഭരണഘടന
മനോഹരമായ ഈ പ്രകൃതിയിലുള്ള സർവ്വചരാചരങ്ങൾക്കും ആവശ്യമായ വിഭവങ്ങളോടുകൂടിയാണ് സർവ്വേശ്വരൻ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത്. മനോഹരമായ ഈ പ്രകൃതിയെക്കുറിച്ച് എത്ര വർണ്ണിച്ചാലും മതിയാകില്ല. എന്നാൽ ഈ പ്രകൃതിയെ കാലാകാലങ്ങളായി ചൂഷണം ചെയ്യുന്ന മനുഷ്യൻ ഈ പ്രകൃതിയുടെ ചരമഗീതമാണ് എഴുതികൊണ്ടിരിക്കുന്നത്. മനുഷ്യന്റെ ഒടുങ്ങാത്ത അത്യാഗ്രഹവും വിവേകശൂന്യമായ പ്രവർത്തിയും ഈ പ്രകൃതിയെ നാൾക്കുനാൾ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ശുദ്ധജല തടാകങ്ങളും അരുവികളും പ്രകൃതിയുടെ തനതായ ജൈവവൈവിധ്യങ്ങളും നാൾക്കുനാൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. വൻകിട ഫാക്ടറികളിൽ നിന്നും വരുന്ന വിഷവാതകങ്ങളും വാഹനങ്ങളുടെ അതിപ്രസരണവും അന്തരീക്ഷ മലിനീകരണത്തിന്റെ തോത് നാൾക്കുനാൾ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു. അമിതലാഭത്തിനു വേണ്ടി മനുഷ്യർ ഉപയോഗിക്കുന്ന രാസവളങ്ങളും കീടനാശിനികളും നമ്മുടെ ജൈവസമ്പത്തിനെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. വനനശീകരണവും ഭൂമിയുടെ സ്വാഭാവികരൂപത്തിൽ വരുന്ന വ്യത്യാസവും വ്യാപകമായ മണ്ണെടുപ്പും വൻതോതിലുള്ള പ്രകൃതിദുരന്തങ്ങൾക്ക് കാരണമാകുന്നു. ഇതിന് ഒരു ശ്വാശ്വതപരിഹാരം ഉണ്ടായില്ലെങ്കിൽ ഈ പ്രകൃതിയിലുള്ള സർവ്വ ജീവജാലങ്ങളുടെയും സർവ്വനാശം അതിവിദൂരമല്ല.അതുകൊണ്ട് നാം എല്ലാവരും സ്വയം പ്രകൃതിസംരക്ഷകരാകേണ്ടതും ഭരണകൂടവും നിയമങ്ങളും അതിനനുസൃതമായി പ്രവർത്തിക്കേണ്ടതും അത്യാവശ്യമാണ്. നമുക്ക് നമ്മുടെ പ്രകൃതിയെ സ്നേഹിക്കാം. അതിലൂടെ നമുക്കൊരു പുതിയ സ്നേഹഗാഥ രചിക്കാം. പരിസ്ഥിതിയെ നമ്മൾ സംരക്ഷിച്ചാൽ ഈ പ്രകൃതി നമ്മെയും സംരക്ഷിക്കും. ആ നല്ല പുലരിക്കായി നമുക്ക് പരിശ്രമിക്കാം.
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം