"അഴീക്കോട് നോർത്ത് യു പി സ്കൂൾ‍‍/അക്ഷരവൃക്ഷം/നല്ല കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("അഴീക്കോട് നോർത്ത് യു പി സ്കൂൾ‍‍/അക്ഷരവൃക്ഷം/നല്ല കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proje...)
 
(വ്യത്യാസം ഇല്ല)

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

നല്ല കാലം

കൊറോണ നാടുവാണീടും കാലം
മാനുഷ്യരെല്ലാരുമൊന്നുപോലെ
കാറില്ലാ ബസ്സില്ലാ ലോറിയില്ലാ
റോഡിലുമെപ്പോഴുമാളുമില്ലാ
തിക്കിത്തിരക്കില്ലാ ട്രാഫിക്കില്ലാ
ചുറ്റും നിറയും പുകയുമില്ലാ
വാ മൂടിക്കെട്ടുന്ന മാസ്ക് വെച്ച്
കണ്ടാലിന്നെല്ലാരുമൊന്നുപോലെ
തോടും പുഴയും ഒഴുകിടുന്നു
മാലിന്യം ഒന്നുമേ ചെന്നിടാതെ
കുന്നും മരവും വയലുകളും
നല്ലൊരു കാലം കണികാണുന്നു
ഡ്രിംഗ്സില്ലാ ജംഗ്സില്ലാ ഫാസ്റ്റ്ഫുഡില്ലാ
താളും തകരയും തിന്നിടുന്നു
ഷുഗറില്ലാ പ്രഷറില്ലാ കൊളസ്ട്രോളില്ലാ
ഗുളികതൻ കെട്ടുകളൊന്നുമില്ലാ
അടിയും പിടിയും സമരങ്ങളും
എവിടെയും കാണുവാൻ കഴിയുന്നില്ലാ
വട്ടത്തിൽ വീട്ടിലിരുത്തി നമ്മേ
വട്ടം കറക്കിയ വൈറസിനെ
നാടും നഗരവും നന്നാക്കുവാൻ
ദൈവം ഇറക്കിയ നൻമയാണോ?

ആയിഷ പി വി
6 എ അഴീക്കോട് നോർത്ത് യു പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത