അഴീക്കോട് നോർത്ത് യു പി സ്കൂൾ‍‍/അക്ഷരവൃക്ഷം/നല്ല കാലം

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല കാലം

കൊറോണ നാടുവാണീടും കാലം
മാനുഷ്യരെല്ലാരുമൊന്നുപോലെ
കാറില്ലാ ബസ്സില്ലാ ലോറിയില്ലാ
റോഡിലുമെപ്പോഴുമാളുമില്ലാ
തിക്കിത്തിരക്കില്ലാ ട്രാഫിക്കില്ലാ
ചുറ്റും നിറയും പുകയുമില്ലാ
വാ മൂടിക്കെട്ടുന്ന മാസ്ക് വെച്ച്
കണ്ടാലിന്നെല്ലാരുമൊന്നുപോലെ
തോടും പുഴയും ഒഴുകിടുന്നു
മാലിന്യം ഒന്നുമേ ചെന്നിടാതെ
കുന്നും മരവും വയലുകളും
നല്ലൊരു കാലം കണികാണുന്നു
ഡ്രിംഗ്സില്ലാ ജംഗ്സില്ലാ ഫാസ്റ്റ്ഫുഡില്ലാ
താളും തകരയും തിന്നിടുന്നു
ഷുഗറില്ലാ പ്രഷറില്ലാ കൊളസ്ട്രോളില്ലാ
ഗുളികതൻ കെട്ടുകളൊന്നുമില്ലാ
അടിയും പിടിയും സമരങ്ങളും
എവിടെയും കാണുവാൻ കഴിയുന്നില്ലാ
വട്ടത്തിൽ വീട്ടിലിരുത്തി നമ്മേ
വട്ടം കറക്കിയ വൈറസിനെ
നാടും നഗരവും നന്നാക്കുവാൻ
ദൈവം ഇറക്കിയ നൻമയാണോ?

ആയിഷ പി വി
6 എ അഴീക്കോട് നോർത്ത് യു പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത