"അമൃത ഗേൾസ് എച്ച്.എസ്.എസ്, പറക്കോട്/അക്ഷരവൃക്ഷം/കൊറോണ എന്ന വിനാശകാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("അമൃത ഗേൾസ് എച്ച്.എസ്.എസ്, പറക്കോട്/അക്ഷരവൃക്ഷം/കൊറോണ എന്ന വിനാശകാരി" സംരക്ഷിച്ചിരിക്കുന്ന...) |
||
(വ്യത്യാസം ഇല്ല)
|
00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കൊറോണ എന്ന വിനാശകാരി
ലോക ജനത ഇന്ന് ഭീതിയുടെ ആഴത്തിലാണ്. ലോകമെമ്പാടും ദിനംപ്രതി ആയിരക്കണക്കിന് ജീവനുകളാണ് പൊലിയുന്നത്.ആരോഗ്യ പ്രവർത്തകർ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ തങ്ങളുടെ കർത്തവ്യത്തിൽ കർമ്മനിരതരായി ഇരിക്കുകയാണ്. വീടിന് പുറത്തിറങ്ങാൻ ഭയപ്പെടുന്നവർ, ഭയമില്ലാത്തവർ, വായൂമലിനീകരണം കൂടികൊണ്ടിരുന്ന നാട്ടിൽ ഇപ്പോൾ ശുദ്ധ അന്തരീക്ഷം ഇതിനെല്ലാം കാരണം വുഹാൻ പട്ടണത്തിൽ ഉടലെടുത്ത ഒരു വൈറസ് ആണ്. ചൈനയിലെ വുഹാനിലാണ് ഇതിന്റെ തുടക്കമെങ്കിലും നാല് മാസം കൊണ്ട് അന്റാർട്ടിക്ക ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും എത്തിക്കഴിഞ്ഞു. ഏകദേശം അഞ്ഞുറിൽ പരം വൈറസുകളെയാണ് കണ്ടെത്തിയിട്ടുള്ളത്. കൊറോണ വൈറിഡേ എന്നതാണ് വുഹാൻ പട്ടണത്തിൽ ഉടലെടുത്ത കൊറോണ വൈറസിന്റെ കുടുംബപേര്. സാർസ് കോവ്-2 ആണ് ഇപ്പോൾ ലോക ജനതയെ ഭീതിയിലാഴ്ത്തികൊണ്ടിരിക്കുന്നത്. എബോള, സിക, നിപ്പ ഈ വൈറസുകളെല്ലാം കൊറോണ വൈറിഡേ കുടുംബത്തിൽ പെടുന്നതാണ്. ഇന്റർനാഷണൽ കമ്മിറ്റി ഓഫ് വൈറസ് ആണ് പുതിയ വൈറസിന് പേര് നൽകിയത്. കൊറോണ എന്നാൽ ലാറ്റിൻ ഭാഷയിൽ കിരീടം എന്നാണർത്ഥം സൂക്ഷ്മദർശിനി വഴി ഈ വൈറസിനെ നോക്കിയാൽ കിരീടാകൃതിയിലാണ് കാണപ്പെടുന്നത് അതുകൊണ്ട് തന്നെയാണ് വൈറസിന് കൊറോണ എന്ന് പേര് ലഭിക്കാൻ കാരണം. മനുഷ്യരിലും മൃഗങ്ങളിലും രോഗം പരത്തുന്ന വൈറസാണ് കൊറൊണ. മനുഷ്യരിൽ ഈ വൈറസിന് പല തരം മാരകരോഗങ്ങൾ വരുത്താൻ സാധിക്കും. കൊറൊണ കുടുംബത്തിൽ ജനിതകമാറ്റം സംഭവിച്ചു പുതുതായി രൂപപ്പെട്ട വൈറസ് പരത്തുന്ന രോഗമാണ് കോവിഡ് 19 (കൊറൊണ വൈറസ് ഡീസീസസ് 2019). ചൈനയിലെ വുഹാനിൽ ഈ രോഗം പിടിപ്പെട്ടയാൾ ആശുപത്രിയിൽ പോയപ്പോൾ അദ്ദേഹത്തിന് ന്യുമോണിയ ആണെന്ന് സ്ഥിരീകരിച്ചു. കടുത്ത ചുമയും ശ്വാസം മുട്ടലും ആയിരുന്നു ലക്ഷണങ്ങൾ. ആദ്യം രോഗം പിടിപ്പെട്ടയാൾ മരണമടഞ്ഞു. തുടർന്ന് രോഗികളുടെ എണ്ണം കൂടി വന്നു അങ്ങനെയാണ് ഈ രോഗം പരത്തുന്നത് വൈറസ് ആണെന്ന് ശാസ്ത്രലോകം കണ്ടെത്തിയത്. പിന്നങ്ങോട്ട് കോവിഡ് 19 വൈറസിന്റെ ജൈത്രയാത്രയായിരുന്നു. രോഗികളുടെ എണ്ണവും മരണനിരക്കും കൂടി വന്നു. ആരോഗ്യപ്രവർത്തകർ തങ്ങളുടെ ആരോഗ്യം നോക്കാതെ രോഗികൾക്ക് വേണ്ട ചികിത്സ നൽകി. അങ്ങനെ ഈ വൈറസ് ലോക ജനതയുടെ ജീവിതചര്യ തന്നെ മാറ്റിമറിച്ചു. ജീവിതത്തിൽ ശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കിച്ചു. ഈ മാറ്റം കണ്ടപ്പോൾ അർണോൾഡ് ഗ്ലാസ്ഗോയുടെ വാക്കുകളാണ് എനിക്ക് ഓർമ്മവരുന്നത് " നികുതി ചുമത്തപ്പെടാത്ത സമ്പത്താണ് ആരോഗ്യം ". നാം ശുചിത്വം പാലിച്ചിലെങ്കിൽ നമുക്ക് രോഗം പിടിപ്പെടുമെന്നകാര്യം മനുഷ്യൻ മനസ്സിലാക്കി. അങ്ങനെ കോവിഡ് വരാതിരിക്കാൻ ഇരുപത് സെക്കന്റ് ഇടവിട്ട് കൈ കഴുകാൻ ശീലമാക്കി, കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാൻ തുടങ്ങി, പ്രകൃതിയെ കൂടുതൽ അറിയാൻ മനസ്സുണ്ടായി, മലിനമായി കൊണ്ടിരുന്ന അന്തരീക്ഷം മാലിന്യങ്ങൾവിട്ടുമാറി ഇങ്ങനെ എല്ലാം മനുഷ്യനെകൊണ്ട് ചെയ്യിപ്പിക്കാൻ ഒരു സൂക്ഷ്മജന്തുവിനുകഴിഞ്ഞു. "ആപത്ത് ഭയമുണ്ടാക്കുന്നു. ഭയം കൂടുതൽ ആപത്തിനെ വിളിച്ചുവരുത്തുന്നു " എന്ന് റിച്ചാർഡ് ബാക്സ്റ്റർ പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ ഈ കൊറൊണകാലത്ത് ആശങ്ക അല്ല ജാഗ്രതയാണ് വേണ്ടത്. ഈ വലിയ മഹാമാരിയിലൂടെ മനുഷ്യൻ പഠിക്കേണ്ട പാഠങ്ങളും മൂല്യങ്ങളും എല്ലാം പഠിച്ചുകഴിഞ്ഞിരിക്കുന്നു. എന്നിരുന്നാലും സമൂഹത്തിൽ എന്തുതന്നെ ഉണ്ടായാലും കൂസലില്ലാത്തവരും ഉണ്ട്. വ്യക്തിവികാസത്തിന്റെ ഭാഗമായി നാം സന്ദർഭത്തിനനുസരിച്ചു ഇഴകിചേരാൻ പഠിക്കണം. കോളരിയേപ്പോൽ ഗർജ്ജിച്ചു ലോകത്തെ പേടിപ്പിക്കുന്ന കോവിഡ് 19 വൈറസിനെ നമുക്ക് ഒറ്റക്കെട്ടായി പൊരുതി തോൽപ്പിക്കാം.
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം