"ഗവ. എച്ച്.എസ്സ് .എസ്സ് തേവന്നൂർ/അക്ഷരവൃക്ഷം/കാണാകാഴ്ചകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഗവ. എച്ച്.എസ്സ് .എസ്സ് തേവന്നൂർ/അക്ഷരവൃക്ഷം/കാണാകാഴ്ചകൾ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham P...)
 
(വ്യത്യാസം ഇല്ല)

23:43, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

കാണാകാഴ്ചകൾ

ഇരുളടഞ്ഞൊരീ കാലത്തിൻ വീഥിയിൽ നീറിപുകയുന്നു നമ്മളൊക്കെയും
മരണ മുഖങ്ങൾ കുമിഞ്ഞുകൂടുന്നു..
തേങ്ങലുകൾക്കാഴം കൂടുന്നിതെപ്പോഴും
ചുറ്റും ഭീതി ചുഴറ്റുന്ന കാഴ്ചകളായ്
ഞെട്ടലോടെന്നും പ്രഭാതമെത്തുന്നു.
കൂടിപ്പിറപ്പിൻ കുഴിമാടമറിയാതെ
തേടി നടക്കുന്നു ഉറ്റവരൊക്കെയും
മൃഗതുലൃമീ മരണകാഴ്ചകൾ
മനസ്സു പൊട്ടുന്നൊരാ ദുരന്തകാഴ്ചകൾ
ജനന മരണ കണക്കെടുക്കാനാകാതെ
ഉഴറിയോടുന്ന കൂട്ടരുണ്ടിവിടെ.
 ശാസ്ത്രം ജയിച്ചെന്നു വീമ്പുപറയുമീയുഗത്തിൽ
തോറ്റതെവിടെയെന്നും തപ്പിനടക്കുന്നു നാം
തിമിരകാഴ്ചകൾക്കറുതി വരുത്തുവാനായി
തോറ്റുതന്നീടൂ ഒരു തവണയെങ്കിലും നീ

അഷ്ടമി
9 എ ഗവ. എച്ച്.എസ്സ് .എസ്സ് തേവന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത