"എം എം എച്ച് എസ് എസ് ഉപ്പൂട്/അക്ഷരവൃക്ഷം/ഒരു പകർച്ചവ്യാധിക്കാലത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

ഒരു പകർച്ചവ്യാധിക്കാലത്ത്

വ്യാധികളങ്ങനെ മാറാതെ
വന്നൊരീ ഭൂവിലിതാ

അന്ത്യമായ്‌ വന്നയീ മാരി
ആഹാ! അന്തകനാകുമീ മാരി

ദുഃഖങ്ങളാകെയീ ഭൂമിയിൽ
മർത്യരാകെ ലോക്ക്ഡൗണിലും

ജങ്ക്ഫുഡിനൊരവധി നൽകി നാം
പിൻതിരിഞ്ഞിതാ നാട്ടിലേക്ക്

ചക്കയും മാങ്ങയും പിണ്ടിയും
ചീനിയും അരങ്ങു തകർത്താടിടുന്നു

ഫ്രൂട്ടിക്കും പെപ്സിക്കും ഗുഡ്ബൈ
പറഞ്ഞിതാ വന്നല്ലോ ചക്കക്കുരു ഷേക്ക്

ഹാ! ചക്കയാണീ നാട്ടിൻ താരം
ചക്കയ്ക്കായി പാഞ്ഞിടും മർത്യരെല്ലാം

ആദ്യമായ് കണ്ട അയൽക്കാർക്കൊക്കയും ആദരം നൽകിയീ കേരളവും

ബാർട്ടറിൻ കാലമിതാ തിരിച്ചെത്തി
നമ്മളൊന്നെന്ന സത്യം തിരിച്ചറിഞ്ഞു

മാസ്ക്കിലും സാനിറ്റയിസറിലും നമ്മെ
ഒതുക്കി നിർത്തിയൊരീ ഭൂമിയിൽ

പകർച്ചവ്യാധിയൊരു വ്യാധിയായി
പരസ്പരം കൈതൊടാതെയായ്

ഇക്കാലമത്രയും ക്ലേശിച്ചൊഴുകിയ
പുഴയൊന്നു സുന്ദരിയായിടുന്നു

മാലിന്യവും പ്ലാസ്റ്റിക്കുമില്ലാതെ
കളകളാരവമോടൊഴുകിടുന്നു

മലിനീകരണമെന്ന വാക്കില്ലാതെ
സ്വസ്ഥനായ് വായുവും നൃത്തമാടി

പട്ടണത്തിലെല്ലാം ആളൊഴിഞ്ഞു
മാളും ബീച്ചും ഏകമായി

വീട്ടിലെല്ലാവരുമൊത്തിരുന്നും
ഉള്ള ജോലികൾ പകുത്തെടുത്തും

വിഷരഹിത വിപ്ലവത്തിനു നാന്ദിക്കുറിച്ചും
കഴിയുന്നു സ്വസ്ഥമാം ഗ്രഹത്തിനുള്ളിൽ

ടിക് ടോക് താരങ്ങളിൽ വീട്ടിലെ
മുത്തശ്ശി മുത്തശ്ശൻ കൂട്ടുകാരായ്

മക്കളെ കണ്മുന്നിൽ കണ്ടതിന്റെ
ഞെട്ടലിൽ അമ്മമാർ വീർപ്പടക്കി

പാചകറാണിമാരെ കടത്തി വെട്ടി
നളപാചകക്കാർ മുളച്ചു പൊങ്ങി

നാടിനവസ്ഥ അറിയുവാനായ്
ചുറ്റിയ ആളുകൾ ക്വാറന്റയിനിൽ

ഏവരും സ്വസ്ഥരായ് വീട്ടിലിപ്പോൾ
ഉള്ളതിലേറ്റം തൃപ്തരായി

ആരോഗ്യരംഗത്തെ ആളുകളെ
മാലാഖമാരായ് കാണുന്നു നാം

വ്യാധിയെ തൂത്തെറിയുവാനായ്
ആവോളമവർ പൊരുതിടുന്നു

സ്തുതിക്കാം നമിക്കാം ഈ വ്യാധിയിൽ കാക്കും മനുഷ്യദൈവങ്ങളെ.
 

ദിയ ഹരി
8 B എം എം എച്ച് എസ് എസ്,ഉപ്പൂട്, കി.കല്ലട
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത