"എസ്. എൻ. വി. യു. പി. എസ്. മരുതമൺപള്ളി/അക്ഷരവൃക്ഷം/അമ്മുവിന്റെ ഗുണപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എസ്. എൻ. വി. യു. പി. എസ്. മരുതമൺപള്ളി/അക്ഷരവൃക്ഷം/അമ്മുവിന്റെ ഗുണപാഠം" സംരക്ഷിച്ചിരിക്കുന്നു:...) |
||
(വ്യത്യാസം ഇല്ല)
|
23:33, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
അമ്മുവിന്റെ ഗുണപാഠം
ഒരിടത്തു അമ്മു എന്ന് പേരുള്ള ഒരു പെൺകുട്ടിയുണ്ടായിരുന്നു. അവൾ ക്ലാസ്സിലാണ് പഠിക്കുന്നത്. അവൾ പഠിക്കുന്ന സ്കൂളിൽ ഒരു ദിവസം ശുചിത്വ മിഷനിൽ നിന്ന് കുറച്ചുപേർ വന്നു ക്ലാസ്സെടുത്തു. അവർ എല്ലാ കുട്ടികളോടുമായി ചോദിച്ചു: ശുചിത്വം എന്താണെന്നറിയാമോ? അപ്പോൾ കുട്ടികൾ ഓരോരുത്തരും ഓരോരോ അഭിപ്രായങ്ങളാണ് പറഞ്ഞത്. അപ്പോൾ അമ്മുവിന് ഒരു സംശയം തോന്നി. അവൾ ആ സംശയം അധ്യാപകരോട് ചോദിച്ചു: 'ശുചിത്വമുണ്ടെങ്കിൽ നമുക്ക് അസുഖം വരില്ലേ, അതുപോലെ അസുഖത്തിൽ നിന്നും മുക്തി നേടാൻ സാധിക്കില്ലേ ടീച്ചർ? ' ഈ ചോദ്യം ആരാണ് ചോദിച്ചതെന്ന് അതിലെയൊരു അധ്യാപിക ചോദിച്ചു. അപ്പോൾ അമ്മു എഴുന്നേറ്റ് നിന്ന് പറഞ്ഞു 'ഞാനാണ് ടീച്ചർ ചോദിച്ചത്'. അപ്പോൾ അധ്യാപിക അവളുടെ പേര് ചോദിച്ചു. അവൾ പറഞ്ഞു: 'അമ്മു'. ടീച്ചർ പറഞ്ഞു: 'അമ്മു പറഞ്ഞത് ശരിയാണ്. നമ്മൾ ശുചിത്വം പാലിച്ചാൽ അസുഖങ്ങൾ വരില്ല. അല്പമൊന്ന് ശ്രദ്ധിച്ചാൽ കുട്ടികൾക്കും വലിയവർക്കും അനവധി രോഗങ്ങളിൽ നിന്ന് അനായാസം പ്രതിരോധിക്കാൻ സാധിക്കും. ഇതിന് നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറഞ്ഞു തരാം. ആഹാരം കഴിക്കുന്നതിനു മുൻപും ബാത്റൂമിൽ പോയതിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ചോ ഹാൻവാഷ് ഉപയോഗിച്ചോ നന്നായി ശുചിയാക്കുന്നത് നിങ്ങൾ ശീലമാക്കണം. പഴകിയതും സുരക്ഷിതമല്ലാത്തതുമായ ആഹാര സാധനങ്ങൾ ഉപയോഗിക്കാതിരിക്കുക, വൃത്തിയും വെടിപ്പുമില്ലാത്ത ഹോട്ടലുകളും ബേക്കറികളും ബഹിഷ്കരിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. അടുത്തതായി നമ്മൾ ശ്രദ്ധിക്കേണ്ടത് ശരീരഭാഗങ്ങൾ വൃത്തിയാക്കുക, പ്രത്യേകിച്ച് തലമുടി, ത്വക്ക്, പല്ലുകൾ, കൈകാലുകൾ, പാദങ്ങൾ, നഖങ്ങൾ. ഈ പ്രവണത ശീലമാക്കിയാൽ, നമുക്ക് രോഗമുക്തരാകാം. അപ്പോൾ നിങ്ങൾ നാളെ മുതൽ ഈ പറഞ്ഞ കാര്യങ്ങൾ ശീലമാക്കുമല്ലേ? കുട്ടികൾ ഒറ്റ ശബ്ദത്തോടെ പറഞ്ഞു: 'ഞങ്ങൾ ശീലമാക്കാം'. എന്ന് അവർ പ്രതിജ്ഞ എടുത്ത് പിരിഞ്ഞു. സ്കൂൾ വിട്ടു. അമ്മുവിന്റെ അച്ഛൻ ഗേറ്റിന് മുന്നിൽ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. അവൾ അച്ഛന്റെ കൂടെ വീട്ടിലേക്ക് പോകും വഴി റെയിൽവേ ക്രോസിൽ വണ്ടി നിർത്തി. കടന്നു പോകുന്ന ട്രെയിനിന്റെ ഭംഗി ആസ്വദിച്ചു കൊണ്ട് നിന്നപ്പോഴാണ് ആ കുട്ടി അവളുടെ ശ്രദ്ധയിൽപ്പെട്ടത്. അവിടുത്തെ ഒരു പൈപ്പിൽ നിന്നും വെള്ളം കുടിക്കുന്നത് കണ്ടു. വൃത്തിഹീനമായ ഇടമായിരുന്നു അത്. അവൾ ഇക്കാര്യം അവളുടെ അച്ഛന്റെ അടുത്ത് പറഞ്ഞു. ഇവർ ഇരുവരും ആ കുട്ടിയുടെ അടുത്തേക്ക് പോയി. ആ കുട്ടിയോട് അമ്മു ചോദിച്ചു : നീ എന്തിനാണ് ഈ പൈപ്പിൽ നിന്നും പച്ച വെള്ളം കുടിക്കുന്നത്. നിനക്ക് തിളപ്പിച്ചാറിയ വെള്ളം കുടിച്ചുടെ? അപ്പോൾ ആ കുട്ടി പറഞ്ഞു: ഞാൻ പൈപ്പിൽ നിന്നും ആണ് വെള്ളം കുടിക്കുന്നത്, അതാണ് എനിക്കിഷ്ടം. അത് കേട്ടപ്പോൾ ആ കുട്ടി ചെയ്തത് തെറ്റാണെന്ന് അമ്മു ബോധിപ്പിച്ചു. ഒപ്പം അവളുടെ സ്കൂളിൽ പറഞ്ഞ വ്യക്തിശുചിത്വ പാഠങ്ങൾ ആ കുട്ടിക്ക് പറഞ്ഞ് കൊടുത്തു. എന്നിട്ട് ഇനി അത് ആവർത്തിക്കരുത് എന്ന് പറയുകയും ചെയ്തു. ഇത് കണ്ടുകൊണ്ട് നിന്നവർ അമ്മുവിനെ പ്രശംസിച്ചു. ഒപ്പം അമ്മുവിനെ ഓർത്ത് അവളുടെ അച്ഛന് അഭിമാനവും തോന്നി. കൂട്ടുകാരെ ഇവിടെ അമ്മു ചെയ്തതു പോലെ നമ്മൾ വ്യക്തിശുചിത്വ പാഠങ്ങൾ മനസ്സിലാക്കുകയും അവ പാലിച്ചാൽ ഒരിക്കലും അസുഖം വരുകയില്ല ഒപ്പം അസുഖത്തിൽ നിന്ന് മോചിതരാവാനും സാധിക്കും.
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ