"എം.റ്റി.എച്ച്.എസ്സ്,വാളകം/അക്ഷരവൃക്ഷം/അടച്ചു പൂട്ടിയ ഒരു അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അടച്ചു പൂട്ടിയ ഒരു അവധിക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കഥ }}

23:33, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

അടച്ചു പൂട്ടിയ ഒരു അവധിക്കാലം
സമയം രാവിലെ 9 മണി. സാധാരണ രാവിലെ എഴൂന്നേൽക്കുന്ന മനു ഇന്ന് താമസിച്ചാണ് എഴൂന്നേറ്റത്. കാരണം , കേരളം മുഴുവൻ ലോക്ഡൗൺ അല്ലേ. രാവിലെ എഴൂന്നേറ്റിട്ട് എന്തു ചെയ്യാനാണ്.കൂട്ടുകാരുമൊത്ത് കളിക്കാൻ പറ്റില്ല. പുറത്ത് കറങ്ങാൻ പറ്റില്ല. അങ്ങനെ എല്ലാം വച്ചു നോക്കുമ്പോൾ മനു വിചാരിക്കുന്നത് അവൻെറ ഈ അവധിക്കാലം പാഴായെന്നാണ്. അച്ഛൻ ഇപ്പോൾ കൂടെയുണ്ടായിരുന്നെങ്കിൽ മനുവിന് അച്ഛൻെറ കൂടെ കളിക്കാമായിരുന്നു. പക്ഷേ, അച്ഛൻ ഇപ്പോൾ ഐസൊലേഷനിലാണ്.

സൗദിയിൽ നിന്നല്ലേ അച്ഛൻ വന്നത്. ലോകരാജ്യങ്ങളെ നടുക്കിയ കൊറോണയെന്ന ചങ്ങല അച്ഛനെയും ചുറ്റിവരിയുമോ എന്നറിയാൻ....... പക്ഷേ മനുവിന് ഉറപ്പുണ്ട് അവൻെറ അച്ഛൻ ഒന്നും സംഭവിക്കില്ല എന്ന് .മനു എപ്പോഴും അച്ഛൻെറ ഫോണിൽ വിളിക്കും. മനുവിന് ഇഷ്ടമുള്ള മിഠായികളും ഷർട്ടുമൊക്കെ ആയിട്ടാണ് അച്ഛൻ വന്നിരിക്കുന്നത്. അവയെല്ലാം അച്ഛനെ മനു 'വീഡിയോ കോൾ' വിളിക്കുമ്പോൾ അവനെ കാണിക്കം. അതൊക്കെ കാണുമ്പോൾ, "ഇതൊക്കെ ഇപ്പോൾ വീട്ടിലിരുന്ന് ഞാൻ കഴിക്കണ്ടതായിരുന്നില്ലേ.... "എന്ന് മനു ചിന്തിച്ചുപോകും. അമ്മ പറയുന്നത് അച്ഛൻ കൊണ്ടുവന്ന സാധനങ്ങളെല്ലാം കഴുകി വൃത്തിയാക്കിയതിനു ശേഷമേ ഉപയോഗിക്കാവൂ എന്നാന്. ഇന്ന് അച്ഛൻെറ ഐസൊലേഷനിലെ 5ാം ദിവസമാണ് ഫോൺ വിളിച്ചപ്പോൾ അച്ഛൻ "വീട്ടിൽ ഒരു പണിയുമില്ലാതെ കുത്തിയിരിക്കാതെ നീ അമ്മയെ ചെന്നൊന്ന് സഹായിക്കടാ... “ എന്നു പറഞ്ഞു. അതോടെ അവൻ അമ്മയെ സഹായിക്കുന്ന ജോലിയിൽ ഏർപ്പെട്ടു. മനു അമ്മയെ സഹായിച്ചതുകൊണ്ട് അമ്മ അവൻെറ ഇഷ്ടപലഹാരമായ 'ലഡു 'അവന് ഉണ്ടാക്കിക്കൊടുത്തു. അതു കണ്ടതും മനുവിൻെറ നാവിൽ വെളളമൂറി ! അമ്മയോട് നന്ദി പറഞ്ഞ് മനു ലഡൂ മതിയാവോളം കഴിച്ചു. അച്ഛനും മനുവിനെപ്പോലെ അമ്മയുടെ ലഡു വളരെ ഇഷ്ടമായിരുന്നു. അതിനാൽ ലഡു ഒരു ചെറിയ ബോക്സിൽ നിറച്ച് ,ആശുപത്രിയിൽ ചെന്ന് ഐസൊലേഷൻ വാർഡിലെ രോഗികളെ പരിചരിക്കുന്ന ഒരു നഴ്സിൻെറ കൈയിൽ കൊടുത്തുവിട്ടു. പക്ഷേ അച്ഛന് ഒരു സ്വഭാവമുണ്ട് അമ്മ എന്തു കൊടുത്താലും അതിനെ പറ്റി എന്തെങ്കിലും ഒരു ഉപദേശമോ 'പോരാ 'എന്ന അഭിപ്രായമോ പറയും.ഇത്തവണ ഫോൺ വിളിച്ചപ്പോൾ ഉപദേശം ആയിരുന്നു " ലഡുവിൽ മുന്തിരിങ്ങ കുറച്ചൂടി ഇടണം .”

പിറ്റേദിവസം പത്രത്തിൽ കൃഷി ചെയ്തും കലകൾ ചെയ്തും അപ്രതീക്ഷിതമായി കിട്ടിയ അവധിക്കാലം ഫലപ്രദമായി വിനിയോഗിക്കന്ന ചില കുട്ടികളെപ്പറ്റിയുള്ള വാർത്ത മനു കണ്ടു. അതുകണ്ടപ്പോഴാണ് മനുവിനും തൻെറ അവധിക്കാലം ഇതുപോലെ എന്തെങ്കിലുമൊക്കെ ചെയ്ത് ഫലപ്രദമാക്കണം എന്ന് തോന്നിയത.അങ്ങനെ എന്തു ചെയ്യണമെന്നു ആലോചിച്ചു വീട്ടു മുറ്റത്തു ഇറങ്ങി നടന്നപ്പോഴാണ് മനു ആ കാര്യം ശ്രദ്ധിച്ചത്. വീട്ടുമുറ്റത്തിൻെറ അറ്റത്ത് ആക്രിക്കാരണ് നൽകാൻ വേണ്ടി ചാക്കിൽ ഇട്ടിരിക്കുന്ന പ്ലാസ്റ്റിക്ക് കുപ്പികൾ മനു ശ്രദ്ധിച്ചത്. അതുകണ്ടപ്പോ മനുവിൻെറ മനസ്സിൽ ഒരു ലഡു പൊട്ടി. അമ്മേടെ ലഡുവല്ല, ഐഡിയയുടെ ലഡു. ലോക്ഡൗൺ ആയതുകൊണ്ട് ഒരു ആക്രിക്കാരനും പരിസരത്ത് ഇറങ്ങില്ല. അതുകൊണ്ട് പണ്ട് ടി. വി.യിൽ കണ്ടതുപോലെ പ്ലാസ്റ്റിക്ക് കുപ്പിയുടെ മേൽഭാഗം വെട്ടി മണ്ണു നിറച്ച് ചീരക്കൃഷി ചെയ്യുവാൻ മനു തീരുമാനിച്ചു. അങ്ങനെ മനു നല്ലവണ്ണം അധ്വാനിച്ച് കുപ്പികളിലെല്ലാം ചീര നട്ട വീടിൻെറ പുറകുുവശത്ത് തൂക്കിയിട്ട് അലങ്കരിക്കുകയും ചെയ്തു. അതുകൊണ്ട് മനുവിന് അധ്വാനത്തിൻെറ മഹത്വം മനസ്സിലാവുകയും ചെയ്തു. അങ്ങനെ ചീരയെല്ലാം വളർന്നു വലുതായി.

ആ സന്തോഷം കൊണ്ട് ഇരുന്നപ്പോഴാണ് ഒരു ഫോൺ കോൾ വന്നത്.അത് ആശുപത്രിയിൽ നിന്ന് ആയിരുന്നു.ഫോണിൽ ഒരു നഴ് സ് ആയിരുന്നു സംസാരിച്ചത്.മനു ഫോൺ അമ്മയുടെ കൈയിൽ കൊടുത്തു. പൊടുന്നനെ മനുവിൻെറ അമ്മയുടെ കണ്ണിൽ നിന്നും കണ്ണീർ പൊടിയാൻ തുടങ്ങി. ദുഖവും പേടിയും ആ മുഖത്ത് നിറഞ്ഞു. മനുവിൻെറ മുത്തശ്ശിക്ക് കാര്യം മനസ്സിലായി. മുത്തശ്ശി മനുവിനെ ചേർത്തു പിടിച്ചിട്ടു പറയുവാൻ ശ്രമിച്ചു " മോനെ.... നി.. നിൻെറ അച്ഛൻ പോയെടാ !!” എന്നു പറഞ്ഞ് കരയുവാൻ തുടങ്ങി. മനുവിനും മനസ്സിലായി. അവൻെറ ആത്മവിശ്വാസം നിലം പതിച്ചു എന്ന് ലോകരാജ്യങ്ങളെ തോൽപ്പിച്ച കൊറോണ വൈറസ് അവൻെറ അച്ഛനേയും തൻെറ ചങ്ങലയിൽ കുടുക്കിക്കൊണ്ടുപോയി. മനുവിന് ഏകാന്തതയും ഭയവും ഉണ്ടാവാൻ തുടങ്ങി. തൻെറ തുടർന്നുള്ള അതിജീവനം അവൻെറ മുൻപിൽ ഒരു ചോദിചിഹ്നമായി നിൽക്കുന്നുണ്ടായിരുന്നു ?

<

കൊറോണയെന്ന ചങ്ങലയെ കേരളം പൊട്ടിക്കട്ടെ മനസ്സുകളുടെ ഒരുമയ്ക്കായി നമ്മുക്ക് സാമൂഹിക അകലം പാലിക്കാം ' Break the Chain’

ജീവൻ എ. ജേക്കബ്
8 സി എം.റ്റി.എച്ച്.എസ്സ്,വാളകം
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ