"കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/അക്ഷരവൃക്ഷം/ അമ്മുവിന്റെ ഒരു ലോക്ഡൗൺ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ=കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട | ||
<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 38057 | | സ്കൂൾ കോഡ്= 38057 |
22:22, 28 മേയ് 2020-നു നിലവിലുള്ള രൂപം
അമ്മുവിന്റെ ഒരു ലോക്ഡൗൺ ദിനം
ഒരു ദിവസം അമ്മു ഉമ്മറത്ത് ഇരിക്കുകയായിരുന്നു .അപ്പോൾ അവളുടെ അച്ഛൻ ചന്തയിൽ പോകുവാൻ ഇറങ്ങി. ഇറങ്ങിയത് ഒരു മാസ്ക് വെച്ചുകൊണ്ടായിരുന്നു .അപ്പോൾ അമ്മു ചോദിച്ചു :"എന്തിനാ അച്ഛൻ മാസ്ക് വയ്ക്കുന്നത് ?"അച്ഛൻ പറഞ്ഞു :"മോളെ ഈ കാലം പുറത്തിറങ്ങി നാശം വിതച്ച ഒരു രോഗം ഉണ്ടല്ലോ, അതിന്റെ പേര് എന്താ ?" അവൾ പറഞ്ഞു :"കൊറോണ " "അതു തന്നെ ,മിടുക്കി" അച്ഛൻ പറഞ്ഞു. "അതിനെ ചെറുക്കാൻ ആണ് മാസ്ക്" അപ്പോൾ അമ്മു ചോദിച്ചു :"അതെ ഇൗ ദുഷ്ടൻ കൊറോണ അച്ഛനെ പിടിക്കാൻ വരുമ്പോൾ അച്ഛൻ 'ഡിഷ്യും ഡിഷ്യും 'എന്ന് ഇടി കൊടുത്താൽ മതി അവൻ ഓടി പോകുമല്ലോ.” 'വലിയ ചോട്ടാ ഭീം ആരാധികയായിരുന്ന അമ്മു പറഞ്ഞു' .അതുകേട്ട് ചിരിച്ചുകൊണ്ട് വന്ന മിന്നു പറഞ്ഞു: "എടീ മണ്ടീ നിൻെ ചോട്ടാ ഭീംമിന് കൊറോണയെ തോൽപ്പിക്കാൻ പറ്റൂല്ല. അതൊരു സൂക്ഷ്മജീവിയാണ്' , വൈറസ്”. അമ്മുവിന്റെ മൂത്ത ചേച്ചി ആണ് മിന്നു .ഒന്നാം ക്ലാസിലാണ് അമ്മു പഠിക്കുന്നത് .മിന്നു എട്ടാം ക്ലാസിലും .മിന്നു ഒരു പഠിക്കുന്ന കുട്ടിയാണ് .മിന്നു പറയുന്നത് കേട്ട് അമ്മുവിനു ദേഷ്യം വന്നു ."അല്ല ചോട്ടാ ഭീം കൊറോണയെ തോൽപ്പിക്കും". മിന്നു ഇതു കേട്ട് വീണ്ടും ചിരിച്ചു .അപ്പോൾ അച്ഛൻ പറഞ്ഞു :" അമ്മുമോൾ ചേച്ചിയുടെ കൂടെ കളിച്ചോ, അച്ഛൻ വന്നശേഷം പറയാം ബാക്കി.” “ ശരി അച്ഛാ .” രണ്ടുപേരും കളി തുടങ്ങി. അച്ഛൻ തിരിച്ചു വന്നു .അപ്പോൾ അമ്മു ഓടി വന്നു ചോദിച്ചു: "എന്താണ് അച്ഛാ ഈ ലോക്ഡൗൺ ?" അച്ഛൻ പറഞ്ഞു :"മോളെ ഈ കൊറോണ എന്ന അസുഖം വരുന്നത് സമ്പർത്തിലൂടെയാണ്. അത് ഒഴിവാക്കാനായി ഭാരതസർക്കാർ സ്വീകരിച്ച നടപടിയാണ് ലോക്ഡൗൺ. അതായത് വീട്ടിൽ ഇരിക്കണം" . "എന്താണ് അച്ഛാ സമ്പർക്കം ?” " സ്പർശനങ്ങളിലൂടെ പകരുന്നത്. അസുഖം ബാധിച്ച ഒരാൾ മറ്റൊരാളെ സ്പർശിക്കുന്നു .അയാൾ വേറൊരാളെ സ്പർശിക്കുന്നു അങ്ങനെ.” " ഇതിനെ തോൽപ്പിക്കാൻ എന്ത് ചെയ്യും?” "പുറത്തിറങ്ങുമ്പോൾ അച്ഛൻ ഇപ്പോൾ വച്ചതുപോലെ മാസ്ക് അല്ലെങ്കിൽ തൂവാല കൊണ്ട് മുഖം മറയ്ക്കുക . വൃത്തിഹീനമായ കൈകൾ കൊണ്ട് കണ്ണ് ,മൂക്ക് , വായ, എന്നിവ തൊടാതെ ഇരിക്കുക, പിന്നെ നമ്മൾ എന്നും ചെയ്യുന്ന ഒരു കാര്യമുണ്ടല്ലോ കണ്ടുപിടിക്ക്?” ആലോചിച്ച ശേഷം പെട്ടെന്ന് അവൾ പറഞ്ഞു :"കൈ കഴുകുന്നു " "മിടുക്കി കുട്ടി ഇനി പറ എത്ര നേരമാണ് സോപ്പിട്ട് തേച്ച് കഴുകി വൃത്തിയാക്കേണ്ടത്?” “ 20 സെക്കൻഡ് " മിന്നു പറഞ്ഞു. "സോപ്പ് എങ്ങനെയാണ് അണുവിനെ നശിപ്പിക്കുന്നത് എന്ന് അച്ഛൻ കാണിക്കാം . " അച്ഛൻ അടുക്കളയിൽ പോയി വന്നത് കുറച്ച് കുരുമുളകുപൊടിയും ഒരു പാത്രം വെള്ളവും ഹാൻവാഷും കൊണ്ടാണ്. അച്ഛൻ കുരുമുളകുപൊടി വെള്ളത്തിൽ വിതറി അതിനുശേഷം പറഞ്ഞു :"ഇതു നോക്ക്, കുരുമുളകുപൊടി അണുക്കൾ ആണെന്ന് വിചാരിക്കുക ഞാൻ വിരൽ മുക്കി എൻെ കൈകളിൽ പറ്റിപ്പിടിച്ചത് കണ്ടോ ഇതുപോലെയാണ് യഥാർത്ഥ അണുക്കളും അപ്പോൾ നോക്കൂ ഞാൻ സോപ്പുവെള്ളത്തിൽ വിരൽ മുക്കി ഇനി ഞാൻ ഈ വിരൽ അണുക്കളിലേക്ക് മുക്കി. നോക്കു സോപ്പിൻെറ ശക്തികൊണ്ട് ഈ അണുക്കൾ അകന്നുപോകുന്നു ". "ഹായ്, കുരുമുളകുപൊടി അകന്നുപോകുന്നു.” അമ്മു ആർത്തുവിളിച്ചു :"എനിക്കും ചെയ്യണം കുരുമുളകുപൊടി താ അച്ഛാ"അമ്മു പറഞ്ഞു. അച്ഛൻ പറഞ്ഞു :"കുരുമുളകുപൊടി തീർത്താൽ അമ്മ വഴക്കുപറയും".അപ്പോൾ അടുക്കളയിൽ നിന്ന് അമ്മയുടെ ചിരി ഉയർന്നു ."അതുപോലെതന്നെ രോഗപ്രതിരോധത്തിന് വേണ്ട ഒരു കാര്യവും ഉണ്ട് മോളെ". "അത് എന്താ അച്ഛാ ?" "പരിസരശുചിത്വം" അച്ഛൻ പറഞ്ഞു. പത്രങ്ങളിൽ കണ്ടിട്ടില്ലെ, ബസുകൾ, കടകൾ, മറ്റു പൊതു സ്ഥലങ്ങൾ തുടങ്ങിയവ സാനിറ്റെസർ, സോപ്പ് തുടങ്ങിയവ ഉപയോഗിച്ച് വൃത്തിയാക്കുന്നു. മഴക്കാലങ്ങളിൽ മുറ്റത്ത് കിടക്കുന്ന പാത്രങ്ങളിലും മറ്റും വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുക് മുട്ടയിടും.രോഗം പരത്തുന്ന അവരാണല്ലോ കൊതുകുകൾ. പരിസ്ഥിതിയെ ശുചിയാക്കിയാൽ ഒരു കൊതുകും നമുക്ക് രോഗം കൊണ്ടുവരില്ല . മോൾ വാർത്തയിൽ കണ്ടില്ലെ കൊവിഡ് ബാധിച്ച രാജ്യങ്ങളിൽ അണുനാശിനിയും മറ്റും ഉപയോഗിച്ച് ശുദ്ധീകരിക്കുന്നത്, പരിസ്ഥിതിയെ ശുചിയാക്കിയാൽ ഭൂരിഭാഗം രോഗപ്രതിരോധം വർധിക്കും. അച്ഛൻ പറഞ്ഞു നിർത്തി .എല്ലാം കേട്ട് അമ്മ പറഞ്ഞു :"ഞാനും എന്റെ വീട് വൃത്തിയാക്കും ഒരു അസുഖവും വരില്ല ".ഇത്രയും പറഞ്ഞ് അമ്മു തന്റെ മുറിയിലേക്ക് ഓടി .പിറകെ മിന്നുവും.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 28/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ