"സി.എ.എച്ച്.എസ്സ്.ആയക്കാട്/അക്ഷരവൃക്ഷംപരിസ്ഥിയും മഹാമാരിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 1: വരി 1:
{{BoxTop1
#തിരിച്ചുവിടുക [[സി.എ.എച്ച്.എസ്സ്.ആയക്കാട്/അക്ഷരവൃക്ഷം/പരിസ്ഥിതിയും മഹാമാരിയും]]
| തലക്കെട്ട്= പരിസ്ഥിയും മഹാമാരിയും
| color=  5
}}
കോവിഡ് -19  എന്ന മഹാമാരി നേരിടുന്ന ഈ സാഹചര്യത്തിൽ , ഒരുപക്ഷെ , മനുഷ്യന്റെ ആത്മപരിശോധന ഏറ്റവും കൂടുതൽ ചെലുത്തേണ്ട ഒരു മേഖലയാണ് പരിസ്ഥിതി. വൈറസിന്റെ ഉത്ഭവവും വ്യാപനവും രോഗത്തിന്റെ വ്യാപ്തിയും മനുഷ്യൻ സൃഷ്ടിച്ച പരിസ്ഥിതി പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. ഭൂമിയിലെ ചൂടിന്റെ വർധനവും, ശുദ്ധജല ക്ഷാമവും, വായു മലിനീകരണവും , കാലാവസ്ഥാ വ്യതിയാനവും അതീവ ദുർബലമായ ഒരു പരിസ്ഥിതി സൃഷ്ടിച്ചിരിക്കുന്നു.
ശുദ്ധജല സ്രോതസ്സുകളായ കുളങ്ങളും പുഴകളും തടാകങ്ങളും ഇന്ന് ഭാഗികമായോ പൂർണമായോ മലിനീകരിക്കപ്പെട്ടിരിക്കുന്നു. ക്രമാതീതമായ വായുമലിനീകരണവും അശുദ്ധജലവും മനുഷ്യന്റെ ആരോഗ്യത്തെ ക്ഷയിപ്പിച് രോഗങ്ങളെ ചെറുക്കാനുള്ള ശേഷി കുറച്ചിട്ടുണ്ട്. വനനശീകരണവും വായു മലിനീകരണവും  അന്തരീക്ഷത്തിന്റെ ചൂട് ക്രമാതീതമായി വർധിപ്പിച്ചിട്ടുണ്ട് . വൈറസ് പോലുള്ള സൂക്ഷ്മ ജീവികളുടെ വളർച്ചക്ക് കാരണമായി ഇത്  തീരുന്നുണ്ട് .
പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ബാധ്യത നമ്മളിൽ ഓരോരുത്തരിലും നിക്ഷിപ്തമാണ്. ജൂൺ 5  പരിസ്ഥിതി ദിനമായി ആഘോഷിക്കുന്നുണ്ടെങ്കിലും , നമ്മുടെ പരിസ്ഥിതി ബോധം ഈ ആഘോഷങ്ങളിൽ ഒതുങ്ങുന്നു എന്നത് ദുഖകരമാണ്. വനവൽക്കരണം , ജലസ്രോതസ്സുകളുടെ സംരക്ഷണം, പ്ലാസ്റ്റിക് നിർമാർജനം , വായു മലിനീകരണം തടയൽ എന്നിവ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തണം. പരിസ്ഥിതിയാണ് ജീവൻ എന്ന സത്യം ഉൾക്കൊണ്ടുകൊണ്ട് നാം ജീവിക്കാൻ തയ്യാറായാൽ മാത്രമേ , ഇനി വരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാവുകയുള്ളു.
 
{{BoxBottom1
| പേര്=അനുശ്രീ. എസ്
| ക്ലാസ്സ്=  10 A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സി.എ.എച്ച്.എസ്സ്.ആയക്കാട്
| സ്കൂൾ കോഡ്= 21003
| ഉപജില്ല=ആലത്തൂർ
| ജില്ല= പാലക്കാട്
| തരം= ലേഖനം
| color= 5
}}
{{Verified1|name=Padmakumar g|തരം=ലേഖനം }}

13:47, 7 മേയ് 2020-നു നിലവിലുള്ള രൂപം