"ഗവ.എൽ.പി.എസ്.തുവയൂർ നോർത്ത്/അക്ഷരവൃക്ഷം/അമ്മക്കിളിയും കുഞ്ഞിക്കിളികളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മക്കിളിയും കുഞ്ഞിക്കിളി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

22:26, 5 മേയ് 2020-നു നിലവിലുള്ള രൂപം

അമ്മക്കിളിയും കുഞ്ഞിക്കിളികളും

ഒരു മഞ്ഞക്കിളി താനുണ്ടാക്കിയ കൂട്ടിൽ മുട്ടയിട്ടു.അഞ്ചു മുട്ടയാണിട്ടത്.അമ്മക്കിളി തീറ്റ തേടി പോവുകപോലും ചെയ്യാതെ മുട്ടയ്ക്ക് അടയിരുന്നു.അമ്മക്കിളി മുട്ട വിരിഞ്ഞുകാണാൻ കൊതിയോടെ കാത്തിരുന്നു.കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അഞ്ചു മുട്ടയും വിരിഞ്ഞു.കുഞ്ഞുങ്ങളെ കണ്ടപ്പോൾ അമ്മക്കിളിക്ക് സന്തോഷമായി.കുഞ്ഞിക്കിളികൾ കലപില ശബ്ദമുണ്ടാക്കാൻ തുടങ്ങി.നേരം ഇരുട്ടിത്തുടങ്ങി.എങ്ങും നിശബ്ദത.കിളിക്കുഞ്ഞുങ്ങൾ അമ്മക്കിളിയുടെ ചിറകിനടിയിൽ ഒതുങ്ങി.നേരം പരപരാന്ന് വെളുത്തുതുടങ്ങി.അമ്മക്കിളി ഭക്ഷണം തേടി പുറത്തേക്ക് പോയി.അമ്മക്കിളി തിരികെ വരാൻ കുറെ വൈകി.ഭയപ്പെടുത്തുന്ന രീതിയിലുള്ള ഇടിയും മിന്നലും കാറ്റും മഴയും ആയിരുന്നു.കുഞ്ഞിക്കിളികൾക്ക് പേടിയായി.അവർ അമ്മയെ വിളിച്ചു കരയാൻ തുടങ്ങി.അവരുടെ കരച്ചിൽ കേട്ട് അപ്പുറത്തെ മരത്തിൽ നിന്നും കാക്കച്ചി പറന്നുവന്ന് കുഞ്ഞുങ്ങളെ ആശ്വസിപ്പിച്ചു.കുറച്ചുകഴിഞ്ഞു കാറ്റും മഴയും മാറി.അമ്മക്കിളി തിരികെ വന്നു.കുഞ്ഞിക്കിളികൾക്ക് സന്തോഷമായി.അമ്മക്കിളി കാക്കച്ചിക്ക് നന്ദി പറഞ്ഞു.എന്നിട്ട് കുഞ്ഞിക്കിളികൾക്ക് ഭക്ഷണം കഴിക്കാൻ കൊടുത്തു.അവർ സന്തോഷത്തോടെ സുഖമായി ജീവിച്ചു.

ഇന്ദുചൂഡൻ
4 ജി.എൽ.പി.എസ് തുവയൂർ വടക്ക്
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ