"ജി.എച്ച്.എസ്.എസ്. വക്കം/അക്ഷരവൃക്ഷം/പ്രത്യാശയുടെ തിരിനാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രത്യാശയുടെ തിരിനാളം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കഥ }}

19:37, 5 മേയ് 2020-നു നിലവിലുള്ള രൂപം

പ്രത്യാശയുടെ തിരിനാളം

ഒരമ്മയുടെ വാത്സല്യവും പരിപാലനവും അച്ഛന്റെ സ്നേഹവും ലാളനയും എല്ലാം അനുഭവിച്ചിരുന്ന അവൻ ഇപ്പോൾ ഏകാന്തതയുടെ കുട കീഴിൽ ഞെങ്ങിഞെരുങ്ങി വീർപ്പുമുട്ടുകയാണ്. ആ പന്ത്രണ്ട് വയസ്സുകാരന്റെ മനസ്സിൽ ഇപ്പോൾ ഭയവും സങ്കടവും കുറ്റബോധവും നിറഞ്ഞിരിക്കുകയായിരുന്നു. ആ ഏകാന്തതയിൽ അവൻ ഒരു നിമിഷം അവന് സംഭവിച്ചതെല്ലാം ചിന്തിച്ചു നോക്കി.

ലോകമൊട്ടാകെ ഭയഭീതിയിൽ ആഴ്ത്തിയ കോവിഡ് 19 അഥവാ കൊറോണ വൈറസിൽ നിന്നും ഇന്ത്യയെ രക്ഷിക്കുന്നതിനായി സർക്കാർ lockdown പ്രഖ്യാപിച്ച സമയമായിരുന്നു അത്. അമ്മയും അച്ഛനും എപ്പോഴും പറയുമായിരുന്നു " അച്ചു ഇപ്പോൾ lockdown ആണ് പുറത്ത് പോകരുത്‌ " അവൻ അത് ശ്രദ്ധിക്കാറില്ലായിരുന്നു. അവന് എപ്പോഴും കളി എന്ന ചിന്ത ആയിരുന്നു.ആരു പറഞ്ഞാലും അവ൯ അനുസരിക്കില്ലായിരുന്നു.പുറത്ത് പോയി വന്നാൻ കൈ സോപ്പുപയോഗിച്ച് കഴുകണമെന്നും … പുറത്ത് പോകുമ്പോൾ മാസ്ക് ഉപയോഗിക്കണമെന്ന് പറഞ്ഞതൊന്നും അവൻ അനുസരിച്ചിട്ടില്ല. അവന് പുറത്ത് പോയി കളിക്കുന്നതിനോടൊപ്പം കുഞ്ഞുവാവകളോട് കളിക്കുന്നതും ഇഷ്ടമായിരുന്നു.

അവന്റെ വീടിനടുത്തുള്ള ഒരു വീട്ടിൽ ഒരു വാവ ഉണ്ടായിരുന്നു. ദിവസേന അവൻ അതിനെ കാണാനും കളിപ്പിക്കാനുമായി പോകുമായിരുന്നു. അങ്ങനെയിരിക്കെ ഈ lockdown സമയത്ത് ആ വാവയുടെ വീട്ടിൽ വിദേശത്തു നിന്നും ഒരാൾ എത്തുകയുണ്ടായി അതറിഞ്ഞ അച്ചുവിൻ്റെ അമ്മ അവന് താക്കീത് നൽകി ഇനി അവിടെ പോകരുത് എന്നായിരുന്നു. എന്നാൽ അവൻ അത് കേൾക്കാതെ പലതവണ അവിടെ പോകാനായി ശ്രമം നടത്തിയിരുന്നു.അത് അറിഞ്ഞ അവൻ്റെ അമ്മ അവനെ വിളിച്ച് അടുത്തിരുത്തി ഇങ്ങനെ പറഞ്ഞു മോനെ നീ അവിടെ പോകരുത് ഈ കൊറോണ എന്ന വൈറസ് വിദേശത്തു നിന്നും വരുന്നവരിലാണ് കൂടുതലും കാണുന്നത്. അവരുമായി അടുത്തിപെടുമ്പോഴാണ് മറ്റുള്ളവരിലേക്ക് ഈ വൈസ് പകരുന്നത് " എന്നൊക്കെ പറഞ്ഞ് അവനെ ബോധ്യപ്പെടുത്തി. എന്നിട്ടും അത് ഉൾകൊള്ളാതെ ആ വീട്ടിലേക്ക് അവൻ പോയി.

അവിടെ എത്തിയപ്പോൾ ആ വിദേശത്തു നിന്നു വന്ന അയൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിനാൽ അയാളുടെ കൂടെ കുറച്ച് സമയം അവൻ ചെലവഴിച്ചതിനു ശേഷമാണ് തിരിച്ച് വീട്ടിൽ പോയത്.പിന്നീടാണ് അറിഞ്ഞത് വന്നയാൾക്ക് കൊറോണയുണ്ടെന്നും അയാളെ ആശുപത്രിയിൽ കൊണ്ടുപോയെന്നും. ഇതറിഞ്ഞ അവന് വല്ലാത്ത ഭയം തോന്നി കൂടാതെ അവന് വരുമോ എന്ന ആശങ്കയും. അവൻ നടന്നതെല്ലാം അവന്റെ അമ്മയോട് പറഞ്ഞു.അമ്മ അവനെ സമാധാനിപ്പിച്ചിട്ട് കോവിഡ്' പരിശോധന നടത്തി.അത് പോസിറ്റീവ് ആകരുതേയെന്ന് അവൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു. എന്നാൽ വിധി മറ്റൊന്നായിരുന്നു. അവൻ കൊറോണ ബാധിതനാണെന്ന് തെളിഞ്ഞു .ആ സമയം അവൻ അവന്റെ അമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോൾ വേദനയുടെയും സങ്കടത്തിന്റെയും മുഖമായിരുന്നു ആ കണ്ണുകളിൽ പ്രതിഫലിച്ചിരുന്നത്. ഇതെല്ലം ചിന്തിച്ചിരുന്ന ആ സമയം അവനറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. അപ്പോൾ അവൻ അവനോടായി തന്നെ പറഞ്ഞു." അച്ഛനും അമ്മയും പറഞ്ഞതുപോലെ lockdown -ൽ പുറത്തിറങ്ങാതെ വിട്ടിലിരുന്ന് കളിച്ചിരുന്നെങ്കിൽ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ചിരുന്നെങ്കിൽ, ആ വിദേശത്തു നിന്നു വന്നയാളുടെ വീട്ടിൽ പോകാതിരുന്നുവെങ്കിൽ തനിക്കിന്ന് ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു." കൂടാതെ അവനും ഈ ലോകത്തിനും കൊറോണയിൽ നിന്നും ഒരു മുക്തിയുണ്ടാകും എന്ന പ്രത്യാശയുടെ തിരിനാളം മനസ്സിൽ തെളിയിച്ചു കൊണ്ട് ആ പന്ത്രണ്ട് വയസ്സുകാരൻ ആ നാല് ചുമരുകൾക്കുള്ളിൽ ഇന്നും കഴിയുന്നു.

അഖിലേന്ദു എ എസ്
VHSE I FOC ജി എച്ച് എസ് എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ