"സെന്റ് ജോർജ്ജ്സ് എച്ച്.എസ്. കൂട്ടിക്കൽ/അക്ഷരവൃക്ഷം/കേരളം അതിജീവനത്തിൻറെ പാതയിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=ലേഖനം}} |
18:49, 5 മേയ് 2020-നു നിലവിലുള്ള രൂപം
അതിജീവനത്തിന്റെ പാതയിലൂടെ
അതിവേഗപുരോഗതിയുടെ സാങ്കേതിക യുഗത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. എന്നാൽ കോവിഡ് 19 മഹാമാരി നമ്മുടെ വേഗതയെ എല്ലാ അർത്ഥത്തിലും തടസ്സപ്പെടുത്തിയിരുന്നു. കോവിഡ് 19 പകർച്ചവ്യാധിക്ക് മുൻപിൽ ലോകം പകച്ചുനിൽക്കുകയാണ്. ഇനിയൊരു യുദ്ധം ഉണ്ടാവുകയാണെങ്കിൽ അത് ജലത്തിന് വേണ്ടി ആയിരിക്കും എന്നാണ് നാം കരുതിയിരുന്നത്. എന്നാൽ നമ്മുടെ കണ്ണിനു പോലും കാണാൻ കഴിയാത്ത രോഗാണു നടത്തുന്ന യുദ്ധം ആണെന്ന് നാം ഒരിക്കലും വിചാരിച്ചിരുന്നില്ല. വൻവികസിത രാജ്യങ്ങൾ ഈ മഹാമാരിക്ക് മുൻപിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. പകർച്ചവ്യാധികളായ സ്പാനിഷ് ഫ്ലൂ, ജപ്പാനീസ് സ്മാേൾ പോക്സ്, എബോള, എയ്ഡ്സ്, നിപ്പ എന്നിവ നമ്മെ പ്രതിസന്ധിയിലാക്കുകയും അവയിൽ ചിലത് ഇപ്പോഴും മനുഷ്യനെ വേട്ടയാടി കൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാൽ ഇവയിലൊന്നും കോവിഡ് 19 - ൻറെ ഭീകരത ദർശിക്കാൻ സാധിച്ചില്ല. കൊറോണ വൈറസിൻറെ പ്രഭവസ്ഥാനം ചൈനയിലെ വുഹാൻ ആണ്. ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ്. നമ്മുടെ രാജ്യവും നമ്മുടെ സംസ്ഥാനവും കോവിഡ് - 19 നെ തരണം ചെയ്തുകൊണ്ടിരിക്കുകയാണ്. കോവിഡ് - 19 ഭീഷണിയോടെ ഏറ്റവും മികച്ച രീതിയിൽ പ്രതികരിച്ച സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അത് പരമാവധി വേഗത്തിൽ ഉള്ളതും കർക്കശവും ആയിരുന്നു. കേരളം പ്രഖ്യാപിച്ച ദുരിതാശ്വാസ നടപടികൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും മനസ്സിൽ കണ്ട് ആസൂത്രണം ചെയ്തതാണ്. നമ്മുടെ ഭരണകൂടവും ഗവൺമെൻറിൻ്റെ വിവിധ വകുപ്പുകളിൽ ഉള്ള ഉദ്യോഗസ്ഥന്മാരും ഈ പ്രതിസന്ധിയെ അതിജീവിക്കാൻ അങ്ങേയറ്റം പ്രയത്നിച്ചു കൊണ്ടിരിക്കുകയാണ്. ഡോക്ടർമാരും നഴ്സുമാരും ആരോഗ്യപ്രവർത്തകരും സ്വന്തം ജീവൻ പോലും അവഗണിച്ച് കയ്യും മെയ്യും മറന്ന് രാപ്പകലില്ലാതെ അധ്വാനിച്ചു കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ നേതാക്കളും പോലീസുകാരും സന്നദ്ധപ്രവർത്തകരും ഈ ഒരു പ്രതിസന്ധിയെ മറികടക്കാൻ നമ്മുടെ ഗവൺമെൻ്റെിനോട് ഒത്തുചേർന്ന് തങ്ങളാൽ ആവുന്ന വിധം പ്രയത്നിച്ചു കൊണ്ടിരിക്കുകയാണ്. ഏത് പ്രതിസന്ധിഘട്ടത്തിലും മനുഷ്യൻ പരാജയത്തിന് കീഴ്പെടരുത് 'എല്ലാം ശരിയാകും' എന്ന് ആത്മവിശ്വാസത്തോടെ മുന്നേറണം. ഏതൊരു പ്രതിസന്ധിയെയും തരണം ചെയ്യാൻ നാം പ്രാപ്തരാവണം. ഉദാരവത്കരണം ഈ കാലഘട്ടത്തെ പുരോഗതിയുടെ ഉച്ചകോടി യിലേക്ക് കൊണ്ടുചെന്ന് എത്തിച്ചിട്ടുണ്ട് അതെ അതെ ഉദാരവൽക്കരണ നയം തന്നെ നാം ഭയപ്പെടുന്ന ആദ്യം തന്നെ നാം ഭയപ്പെടുന്ന കോവിഡ് - 19 എന്ന മഹാമാരി ദ്രുതഗതിയിൽ പടർന്നു പിടിക്കുന്നതിനും കാരണമാകുന്നു എന്നതിൽ സംശയമില്ല. ഒരുപക്ഷെ നാം ഇതിലും ഭീകരമായ പ്രതിസന്ധിയിലൂടെ ഭാവിയിൽ കടന്നു പോകേണ്ടിവരും. ഈ നിർണായക ഘട്ടത്തിൽ നാം പ്രകൃതിയുമായും ഒന്നുചേർന്ന് ജീവിക്കുകയും നമ്മുടെ സൃഷ്ടാവിൽ ആശ്രയം വയ്ക്കുകയും ചെയ്യണം. കോവിഡ് - 19 മനുഷ്യനെ പഠിപ്പിക്കുന്ന പാഠങ്ങൾ പലതാണ്. അധികാരത്തിനും പണത്തിനും എല്ലാം സാധ്യമല്ല. അച്ചടക്കത്തോടെ ഉള്ള ജീവിതം ദൈവത്തെ ഓർക്കാനും സഹജീവികളെ സ്നേഹിക്കാനും നമ്മെ സഹായിക്കുന്നു. അതുപോലെതന്നെ ധൂർത്തില്ല ജീവിതവും സാധ്യമാണെന്ന സത്യവും യാഥാർത്ഥ്യവും നമ്മെ ഓർമ്മിപ്പിക്കുന്നു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം