"സി.ആർ.എച്ച്.എസ് വലിയതോവാള/അക്ഷരവൃക്ഷം/രോഗ വ്യാപനവും പ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
| സ്കൂൾ= സി ആർ, എച്ച് എസ്സ് ,വലിയതോവാള <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= സി ആർ, എച്ച് എസ്സ് ,വലിയതോവാള <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 30014 | | സ്കൂൾ കോഡ്= 30014 | ||
| ഉപജില്ല= | | ഉപജില്ല=നെടുങ്കണ്ടം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= ഇടുക്കി | | ജില്ല= ഇടുക്കി | ||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> |
16:13, 5 മേയ് 2020-നു നിലവിലുള്ള രൂപം
രോഗ വ്യാപനവും പ്രതിരോധവും
മനുഷ്യനും മൃഗങ്ങളും പക്ഷികളും ഉൾപ്പെടുന്ന സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ.ചൈനയിലെ വുഹാനിൽനിന്ന് 2019-ഡിസംബർ എട്ടിന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇന്ന് ലോകം മുഴുവൻ വ്യാപിച്ചിരിക്കുകയാണ്.ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വിപത്തിലൂടെയാണ് മാനവരാശി കടന്നുപോകുന്നത്.കോവിഡ് -19ന് എതിരെ ലോകം ഒറ്റക്കെട്ടായി പോരാടുകയാണ്.തീർച്ചയായും മനുഷ്യൻ ഇതിനെ അതിജീവിക്കുക തന്നെ ചെയ്യും. കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ലോകത്ത് ഒന്നര ലക്ഷത്തോളം കഴിഞ്ഞിരിക്കുകയാണ്.ഇരുപത്തിരണ്ടര ലക്ഷത്തോളം കോവിഡ് ബാധിതർ ഇന്ന് ലോകത്തുണ്ട്.വാക്സിൻ കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം.ഈ സാഹചര്യത്തിലൂടെ കടന്നുപോകുന്ന നാം ചില മുൻകരുതലുകൾ എടുക്കണം.കൊറോണ വൈറസിനെ പൂർണ്ണമായി തുരത്താൻ സാധിച്ചില്ലെങ്കിലും അതിന്റെ വ്യാപനം തടയാൻ നമ്മുക്ക് സാധിക്കും.അതിനായി സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ നമ്മുക്ക് കൃത്യമായി പാലിക്കാം.ഞാൻ കാരണം മറ്റൊരാൾക്കും രോഗമുണ്ടാവില്ല എന്ന് തീരുമാനമെടുക്കാം .കൊറോണ വൈറസിന്റെ വ്യാപനം തടയാനായി രാവും പകലുമില്ലാതെ നിരന്തരം കഷ്ടപ്പെടുന്ന ആരോഗ്യപ്രവർത്തകർക്കും പോലീസിനും അവരുടെ പ്രവർത്തനങ്ങൾ വിജയകരമായി ഭവിക്കട്ടെ എന്നാശംസിക്കുന്നു.നമ്മുക്ക് നിർദ്ദേശങ്ങൾ നൽകി കരുതലോടെ നമ്മെ നയിക്കുന്ന ടീച്ചറമ്മയ്ക്കും മുഖ്യമന്ത്രിക്കും ഒരായിരം നന്ദി. ഭീതിയല്ല, ജാഗ്രതയാണ് വേണ്ടത്.... നമ്മുക്കെല്ലാവർക്കും ഒത്തുചേർന്ന് ഈ മഹാമാരിയെ അതിജീവിക്കാം... വേണം ജാഗ്രത നമ്മുക്ക് കൂട്ടരേ ....... ശുചിത്വം പാലിച്ചിടേണം മറക്കാതെ....... ബുദ്ധിപൂർവ്വം കരുതലോടെ............. പടരാതെ തോൽപ്പിച്ചിട്ട് ............ തേച്ചുമാച്ചു കളയേണം .............. ഈ മഹാമാരിയേ............... STAY HOME & BREAK THE CHAIN
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുങ്കണ്ടം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുങ്കണ്ടം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം