"ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ/അക്ഷരവൃക്ഷം/ബാറ്റിന്റെ പക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ബാറ്റിന്റെ പക[കഥ ] | color= 1 }} ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
| സ്കൂൾ കോഡ്=45023
| സ്കൂൾ കോഡ്=45023
| ഉപജില്ല=  കുറവിലങ്ങാട്
| ഉപജില്ല=  കുറവിലങ്ങാട്
| ജില്ല= കടുത്തുരുത്തി
| ജില്ല= കോട്ടയം
| തരം=  കഥ  
| തരം=  കഥ  
| color=       5
| color=     2
}}
}}
{{Verification4|name=abhaykallar|തരം=കഥ}}

14:44, 5 മേയ് 2020-നു നിലവിലുള്ള രൂപം

ബാറ്റിന്റെ പക[കഥ ]

ഒരിടത്തൊരിടത്ത് വികൃതികളായ ബാറ്റും സഹോദരങ്ങളായ ബോളും സ്റ്റമ്പും ഉണ്ടായിരുന്നു. അവധിയായാൽ ഇവരെല്ലാം ഗ്രൗണ്ടിന് അടുത്തു സാറ്റ് കളിക്കാൻ ഒത്തുകൂടും. പിടിവാശിക്കാരനായ ബാറ്റ് മറ്റുള്ളവരെ എണ്ണാൻ സമ്മതിക്കില്ല. ,
ബാറ്റിന്റെ ഈ പെരുമാറ്റത്തിൽ പന്ത് അസ്വസ്ഥനായി. പല സമയത്തും കളിക്കിടയിൽ പന്തിനെ അവൻ പരിഹസിക്കും. സ്റ്റമ്പ് സഹോദരങ്ങളും ബാറ്റിന്റെ കൂടെ കൂടും. ഒടുവിൽ ക്ഷമ കെട്ട് ബാറ്റിനെ ഒരു പാഠം പഠിപ്പിക്കണമെന്ന് പന്ത് വിചാരിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം ബാറ്റ് സാറ്റ് എണ്ണൽ തുടങ്ങി. മറ്റുള്ളവർ പലയിടങ്ങളിലും ഒളിച്ചു. അപ്പോഴാണ് സാറ്റ് എണ്ണുന്ന ബാറ്റിന്റെ തലയ്ക്ക് മീതെ ഒരു കടന്നൽകൂട് പന്ത് കണ്ടത്. ഇതാണ് അവസരം എന്ന് മനസ്സിലാക്കിയ പന്ത് ഒരു കമ്പ് എടുത്ത് കടന്നൽകൂടിന് നേരെ എറിഞ്ഞു. ഏറുകൊണ്ട കടന്നലുകൾ പാഞ്ഞുവന്ന് ബാറ്റിനെ തലങ്ങും വിലങ്ങും കുത്തി. പക്ഷേ ഒളിച്ചിരുന്ന സ്റ്റമ്പ് സഹോദരങ്ങൾ ഇതെല്ലാം കാണുന്നുണ്ടായിരുന്നു. നടന്നതെല്ലാം സ്റ്റമ്പ് സഹോദരങ്ങൾ ബാറ്റിനോട് പറഞ്ഞു. അന്നുമുതൽ ബാറ്റിന്റെ ശത്രുവായി പന്ത് മാറി. എപ്പോൾ പന്ത് തന്റെ മുമ്പിൽ എത്തിയാലും ബാറ്റ് അവനെ അടിച്ചു തുരത്തും. വേദന കൊണ്ട് പുളഞ്ഞു ഉരുളുന്ന പന്തിനെ ബാറ്റിന്റെ പുറകിൽ ഒളിച്ചിരുന്ന സ്റ്റമ്പ് സഹോദരങ്ങൾ പരിഹസിക്കും. ചില സമയങ്ങളിൽ ആ ചിരി കണ്ടു തിരിച്ചു വന്ന് തള്ളിയിട്ടിട്ട് പന്തും പ്രതികാരം ചെയ്യും.

എഡ്‌വിൻ.പി.ജെ
9 എ ഹോളിഗോസ്റ്റ് ബോയ്സ് ഹൈസ്ക്കൂൾ മുട്ടുചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ