"സെന്റ് ജോർജ്ജ്സ് എച്ച്.എസ്. കൂട്ടിക്കൽ/അക്ഷരവൃക്ഷം/കൊറോണക്കെതിരെ അപ്പുവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
{{BoxBottom1
{{BoxBottom1
| പേര്= ഡെൽന തോമസ്
| പേര്= ഡെൽന തോമസ്
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=6 എ      <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= 6 എ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ് ജോർജ്ജ്സ് എച്ച്.എസ്. കൂട്ടിക്കൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 32012
| സ്കൂൾ കോഡ്= 32012
| ഉപജില്ല= ഈരാറ്റുപേട്ട     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കാഞ്ഞിരപ്പള്ളി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കോട്ടയം   
| ജില്ല=കോട്ടയം   
| തരം= കഥ        <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ        <!-- കവിത / കഥ  / ലേഖനം -->   

12:39, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണക്കെതിരെ അപ്പുവും

ഇന്നാണ് ലോക് ഡൗൺ പ്രഖ്യാപിച്ചത്. പതിവിനു മുടക്കം വരാതെ അപ്പു മുറ്റത്തേക്കിറങ്ങി. അവൻ സൈക്കിളിന്റെ പൂട്ട് ഊരി, അച്ഛനും അമ്മയും കാണുന്നില്ലന്ന് ഉറപ്പു വരുത്തി റോഡിലേയ്ക്ക് പാഞ്ഞു. കുറെ ദൂരം കഴിഞ്ഞപ്പോൾ അവന്റെ മുമ്പിൽ ഒരു വലിയ കാട് .അവൻ ഭയന്നു പോയി.പെട്ടെന്ന് പുല്ലുകളുടെ ഇടയിൽ ഒരു അനക്കം! അപ്പു ഭയത്തോടെ പുല്ലുകൾ മാറ്റിയപ്പോൾ എവിടെയോ കണ്ടു പരിചയമുള്ള മൂന്നു മുഖങ്ങൾ. സൂക്ഷിച്ചു നോക്കിയപ്പോൾ കൊച്ചു ടി വി യിലെ തന്റെ പ്രിയ കഥാപാത്രങ്ങൾ - ഡോറ, 1 മീറ്റർ അകലെ മാർസു പിലാമി, l മീറ്റർ അകലെ ജാക്കിച്ചാൻ. അവൻ അവരെ അതിശയത്തോടെ നോക്കി നിൽക്കവേ അതിനിടയിൽ നിന്ന് ഒരു ഇരുണ്ട ജീവി. കിരീടം പോലെ ഇരിക്കുന്ന അതിന്റെ ദേഹം മുഴുവൻ മുള്ളുകളും കൂർത്ത വലിയ പല്ലുകളും!!!. അത് അവനെ ആക്രമിക്കാൻ വന്നു.. അവൻ ആ ഭീകരജീവിയെ മറികടന്ന് വീട്ടിലേയ്ക്ക് ഓടി. അവസാനം രക്ഷപ്പെട്ട് വിടിൻെറ അകത്തു കയറി.

പത്രം വായിച്ചു കൊണ്ടിരിക്കെ താൻ കണ്ട സ്വപ്നം സങ്കടത്തോടെ അപ്പു അച്ചനോട് വിവരിച്ചു.അച്ഛൻ അവനോട് ചോദിച്ചു, "അപ്പു, അത് സ്വപ്നം അല്ലെടാ ,പിന്നെ നീ എന്തിനാ വിഷമിച്ച് ഇരിക്കുന്നത്? അപ്പു മറുപടി പറഞ്ഞു: "ഞാൻ ഉറക്കെ നിലവിളിച്ച് ഓടിയപ്പോൾ എന്റെ പ്രിയപ്പെട്ട ഡോറയും, മാർസുപിലാമിയും, ജാക്കിച്ചാനും എന്തുകൊണ്ടാണ് എന്നെ രക്ഷിക്കാൻ വരാത്തത്?" അച്ഛൻ പറഞ്ഞു: എടാ, ഈ നാടു മുഴുവൻ ലോക് ഡൗണിൽ അല്ലെ? അപ്പോൾ "ആയിരിക്കുന്നയിടത്ത് തുടരാനാ" സർക്കാർ നിർദ്ദേശം. കൊച്ചു ടീ വിയിലെ കഥാ പത്രങ്ങൾ വരെ ഇത് അനുസരിക്കുന്നുണ്ട്. എന്നിട്ടും നീയെന്താ പറഞ്ഞാൽ കേൾക്കാത്തത് ? അപ്പു അതു കേട്ട് ചെറിയ ചമ്മലോടെ അടുക്കളയിലേയ്ക്ക് പോയി അമ്മയെ കെട്ടിപ്പിടിച്ചു പറഞ്ഞു: "അമ്മേ ഞാൻ കുറെ നല്ല തീരുമാനങ്ങൾ എടുക്കുന്നു. കൊറോണയെ പ്രതിരോധിക്കാൻ ഞാനും വീട്ടിലിരിക്കുന്നു. വീടു വൃത്തിയാക്കാനും പച്ചക്കറികൾ നടാനും ഞാൻ ഇനി അമ്മയെ സഹായിക്കും. അമ്മ സ്നേഹത്തോടെ തലയാട്ടി. പിന്നീട് അപ്പു തന്റെ സൈക്കിൾപൂട്ടി അച്ഛനെ ഏൽപിച്ചു.ആ ഭീകരജീവിയെ അതിജീവിക്കാൻ പറ്റിയ സന്തോഷത്തിൽ അവൻ തുള്ളിച്ചാടി.

ഗുണപാഠം: മുതിർന്നവരുടെ ഉപദേശം സ്വീകരിക്കുക. ആരോഗ്യത്തോടെ വീട്ടിലിരിക്കുക,,,
STAY HOME AND STAY SAFE

ഡെൽന തോമസ്
6 എ സെന്റ് ജോർജ്ജ്സ് എച്ച്.എസ്. കൂട്ടിക്കൽ
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ