"എടത്വ സെൻറ് മേരീസ് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന പാഠപുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന പാഠപുസ്തകം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

10:29, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന പാഠപുസ്തകം

2019 അവസാനം നാം എല്ലാവരും സന്തോഷത്തോടെ 2020നെ കാത്തിരുന്നു, ഒരു പുതുവർഷത്തെ എന്നാൽ ലോകത്തിന് കിട്ടിയത് ഒരു നല്ല പുതുവർഷത്തെയല്ല മറിച്ച് ഒരു പുതിയപാഠപുസ്തകമാണ്. തിരിച്ചറിവിന്റെ പാഠപുസ്തകം. ആഢംബരങ്ങളില്ലാതെ കല്യാണവും മറ്റാഘോഷങ്ങളും എങ്ങനെ നടത്താം, വ്യക്തിശുചിത്വം പാലിക്കണം തുടങ്ങി ഒരുപാട് കാര്യങ്ങൾ ഈ പാഠപുസ്തകത്തിലുണ്ട്. ഇതെല്ലാം എല്ലാവർക്കും അറിവുള്ളതാണെങ്കിലും ആരും ചെയ്യാൻ തയ്യാറാവില്ലായിരുന്നു. ഇതൊക്കെ പഠിക്കാനായി ദൈവം മനുഷ്യർക്കു നല്കിയ പാഠപുസ്തകമാണ് കോവിഡ് 19 അഥവാ കൊറോണ. ഈ മഹാമാരി വന്നപ്പോൾ ഹാൻഡ് വാഷ് ഉപയോഗിച്ച് കൈ ഉരച്ചു കഴുകുന്നതിനും മാസ്ക് ഉപയോഗിക്കുന്നതിനും സാനിറ്റൈസർ ഉപയോഗിക്കുന്നതിനും പുറത്തുപോയിട്ട് വരുമ്പോൾ കുളിച്ച് വൃത്തിയാകണമെന്നുമുള്ള കാര്യങ്ങളൊക്കെ നമ്മൾ പഠിച്ചു. പ്രളയം, നിപ്പ എന്നിങ്ങനെയുള്ള ദുരന്തങ്ങളൊക്കെ നമ്മൾ അതിജീവിച്ചു. ഇത് അവയെക്കാളും വലിയ ദുരന്തമാണ് ഇതൊരിക്കലും ആരും മറക്കില്ല. ലോകം മുഴുവൻ ഇതിന് ഇരയായിക്കൊണ്ടിരിക്കുകയാണ്. ചെറിയ അശ്രദ്ധ മതി ഒരു പ്രദേശം മുഴുവൻ പടരാൻ.അതിനാൽ സർക്കാറും ആരോഗ്യ വകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ അതേ പടി അനുസരിച്ചാൽ നമ്മളെയും ചുറ്റുമുള്ള സമൂഹത്തിനെയും രക്ഷിക്കാൻ സാധിക്കും.

ആദർശ് എസ്
4 - B എടത്വ സെൻറ് മേരീസ് എൽ പി എസ്
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം