"എടത്വ സെൻറ് മേരീസ് എൽ പി എസ്/അക്ഷരവൃക്ഷം/ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

10:29, 5 മേയ് 2020-നു നിലവിലുള്ള രൂപം

വൈറസ്

ഒരു ദിവസം ഞങ്ങൾ വഴിവക്കിലൂടെ നടന്നു പോകുമ്പോൾ ഒരു വട്ടത്തിലെ സാധനം വഴിയിലൂടെ നടന്നു പോകുന്നതു കണ്ടു. ഞങ്ങൾ ഒാടി വീട്ടിൽ ചെന്ന് അമ്മയോടും അച്ഛനോടും കണ്ട കാര്യം പറ‍ഞ്ഞു. അപ്പോൾ അച്ഛനും അമ്മയും പറഞ്ഞു മക്കളെ, അത് ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുന്ന മാരകമായ കൊറോണ വൈറസാണ്. അതിന് പല വസ്തുക്കളിലും ഒരുപാട് നേരം ഇരിക്കാനുള്ള കഴിവുണ്ട് അങ്ങനെ അത് മനുഷ്യരുടെ ശരീരത്തിലെത്തി രോഗം ഉണ്ടാക്കും. ഈ വൈറസ് ഉണ്ടാക്കുന്ന രോഗത്തിന് കോവിഡ് -19 എന്നു പറയും. ഈ രോഗം ബാധിച്ച ആളുകളുമായി അടുത്തിടപെഴകുമ്പോൾ അവരുടെ ശരീരത്തിൽ നിന്നുമുള്ള സ്രവങ്ങളിലൂടെ മറ്റുള്ളവരിലേക്കും ഈ രോഗം ബാധിക്കുന്നു. രോഗം ബാധിച്ച ആളുകൾ സ്പർശിക്കുന്ന പ്രതലത്തിൽ നമ്മൾ തൊടുന്നതുമൂലവും അവരുപയോഗിച്ച പാത്രങ്ങൾ, വസ്ത്രങ്ങൾ മറ്റു സാധനങ്ങൾ എന്നിവ ഉപയോഗിക്കുന്നതു മൂലവും അവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മറ്റുള്ളവർ അടുത്ത് നിൽക്കുന്നതു മൂലവും രോഗം പകരും. രോഗികളുമായി അടുത്തിടപെഴകേണ്ടുന്ന സാഹചര്യമുണ്ടായാൽ മാസ്ക് , സുരക്ഷാവസ്ത്രങ്ങൾ എന്നിവ ഉപയോഗിക്കുകയും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ഉരച്ച് വൃത്തിയാക്കുകയും വേണം. ഈ കൊറോണ പടർന്നു പിടിക്കാൻ സാധ്യതയുള്ള ഇക്കാലത്ത് കഴിവതും പുറത്തേക്ക് ഇറങ്ങാതിരിക്കുകയാണ് നല്ലത് പുറത്തേക്ക് പോകേണ്ടി വന്നാൽ മാസ്ക് ഉപയോഗിച്ച് പോയിട്ട് വന്ന് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിയതിനു ശേഷം കുളിച്ചിട്ടേ വീട്ടിൽ കയറാവൂ തുടങ്ങിയ കാര്യങ്ങൾ അച്ഛനും അമ്മയും പറഞ്ഞു തന്നു.പ്രായമായവരിലും കുട്ടികളിലും ഇത് വേഗം വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് മനസ്സിലായതോടെ ഞങ്ങളും അപ്പൂപ്പനും അമ്മൂമ്മയും പുറത്തിറങ്ങാതെയായി. ക്രമേണ എല്ലായിടത്തും അസുഖം വരാൻ തുടങ്ങി.ഞങ്ങളും അയൽവാസികളുമൊക്കെ സർക്കാർ പറഞ്ഞതനുസരിച്ച് ജീവിക്കാൻ തുടങ്ങി. എന്നാൽ ചിലയാളുകൾ സർക്കാരിന്റെ നിർദ്ദേശങ്ങൾ അനുസരിക്കാതെ കറങ്ങി നടന്ന് രോഗം ക്ഷണിച്ചു വരുത്തി. ഇങ്ങനെ പ്രവർത്തിക്കുന്നതു മൂലം അവർ മറ്റുള്ളവരെക്കൂടെ ദുരിതത്തിലാക്കുന്നു. ഞങ്ങളുടെ ജീവിതം കുറച്ച് ദിവസങ്ങൾക്ക് ശേഷം സാധാരണ നിലയായി.നമ്മൾ എപ്പോഴും മുതിർന്നവർ പറയുന്ന കാര്യങ്ങൾ അനുസരിച്ചാൽ നമ്മുക്ക് നന്മയേ ഉണ്ടാവൂ എന്ന് ഞങ്ങൾക്ക് മനസ്സിലായി. ഗുണപാഠം : അനുസരണക്കേട് ആപത്ത്

അമ്മു എസ്
4 B എടത്വ സെൻറ് മേരീസ് എൽ പി എസ്
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ