"ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/അക്ഷരവൃക്ഷം/നോവുന്ന ഓർമ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=നോവുന്ന ഓർമ. <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 11: | വരി 11: | ||
| സ്കൂൾ=ജി വി എച്ച് എസ് എസ് പുല്ലാനൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=ജി വി എച്ച് എസ് എസ് പുല്ലാനൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 18010 | | സ്കൂൾ കോഡ്= 18010 | ||
| ഉപജില്ല= | | ഉപജില്ല= മലപ്പുറം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= മലപ്പുറം | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= കഥ}} |
09:55, 5 മേയ് 2020-നു നിലവിലുള്ള രൂപം
നോവുന്ന ഓർമ.
മഞ്ചാടി കുന്ന് എന്ന ഒരു കൊച്ചു ഗ്രാമം പ്രകൃതി ഭംഗി ഏറെ ഉള്ള ഒരു ഗ്രാമം ഈ ഗ്രാമത്തിൽ മിന്നു എന്ന ഒരു കൊച്ചു മിടുക്കി ഉണ്ടായിരുന്നു .അച്ഛനും അമ്മയും മുത്തശ്ശിയും ഉള്ള കൊച്ചു കുടുംബം ആയിരുന്നു, മിന്നു സ്കൂളിലേക്ക് പോയിരുന്നത് ഒരു പാടവരമ്പിലൂടെ ആണ് അവിടെ ധാരാളം പക്ഷികൾ ഉണ്ടാവും നെല്മണി മൂത്താൽ കൊത്തിയെടുക്കാൻ, തവളകളുടെ പേക്രോം ശബ്ദവും കേൾക്കാൻ അവളുടെ കൂട്ടുകാരി അമ്മുവും ഉണ്ടാവും. സ്കൂൾ വിട്ടു വന്നാൽ അവളുടെ മുത്തശ്ശി കയ്യും മുഖവും കഴുകാതെ അകത്തു കയറ്റില്ല. പണ്ടൊക്കെ അങ്ങനെആണെത്രേ !'ചൂട് കാപ്പിയും വാഴയിലയിൽ വാട്ടിയ ചക്കപ്പവും ഉണ്ടാവും. എന്ത് രാസമാണെന്നോ !അമ്മക്ക് ഇതൊക്ക മടിയാണ്. മുത്തശ്ശി ചക്ക കൊണ്ട് പലവിധം സാധനങ്ങൾ ഉണ്ടാക്കും. മിന്നുവിന്റെ അച്ഛൻ പോലീസിലായിരുന്നു. അച്ഛൻ ട്രാൻസ്ഫർ ആയപ്പോൾ അമ്മക്ക് നിർബന്ധമായിരുന്നു ടൗണിലേക്ക് മാറാൻ, മുത്തശ്ശിയും മുത്തച്ചനും ഒരുപാട് പറഞ്ഞു നോക്കി അമ്മയു അച്ഛനും കേട്ടില്ല, അങ്ങനെ ടൗണിലേക്ക് താമസം മാറി. മുത്തശ്ശിയും മുത്തച്ചനും ഞങ്ങളെ നിറ കണ്ണുകളോടെ ഞങ്ങളെ യാത്ര ആക്കി. ടൗണിലെ ജീവിതം മിന്നുവിനെ ഏറെ പ്രയാസപ്പെടുത്തി, അവിടെ നാട്ടിലെ ശുദ്ദവായു ഇല്ലാ, കിളികൾ ഇല്ല, പടമില്ല, ആർക്കും ഒന്നിനും നേരമില്ല ആകെക്കൂടി വിമ്മിഷ്ടം. മിന്നു സ്കൂളിലേക്കെ പോവുന്നതും വരുന്നതും ഫാക്ടറിയുടെ മുൻപിലൂടെ ആയിരുന്നു വീട്ടിൽ എത്തിയാൽ അമ്മ ഫോണിലോ ടീവി യിലോ ആയിരിക്കും. ചായതാരണോ, കയ്യും മുഖവും കഴുകാൻ പറയാൻ അമ്മക്ക് നേരമില്ല. അച്ഛനും തിരക്ക് ആണ്. മിന്നു മുത്തശ്ശിയേയും മുത്തച്ഛനേയും ഓർത്തു കരഞ്ഞു. അങ്ങനെയിരിക്കെ ഒരു ദിവസം മിന്നുവിനെ കടുത്ത പനി വന്നു, ശ്വാസം മുട്ടലും ഉടനെ ഡോക്ടറെ കാണിച്ചു. ശ്വാസകോശത്തിനാണ് അസുഖം ഡോക്ടർ പറഞ്ഞു. ശുദ്ധവായു കിട്ടണം, സ്ഥിരമായി മലിനമായ പുക ശ്വസിച്ചതുകൊണ്ടാണ് ഇങ്ങനെ വന്നത്, കുട്ടിയെ നന്നായി നോക്കണം ഡോക്ടർ പറഞ്ഞു. ഉടനെ അവർ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു, നമുക്ക് താമസിക്കാൻ ഏറ്റവും നല്ലത് ഗ്രാമം തന്നെ ആണ് അമ്മ പറഞ്ഞു. അവർ ഗ്രാമത്തിൽ എത്തി. മിന്നു സന്തോഷത്തോടെ മുത്തശ്ശിയുടെ അരികിലേക്കെ ഓടി. അവിടത്തെ കാറ്റേ ഏറ്റപ്പോൾ തന്നെ മിന്നുവിന് പകുതി അസുഖവും മാറി, "ഇതാണ് സ്വർഗം ഇത് എവിടെയും കിട്ടില്ല "മിന്നു സ്വയം പറഞ്ഞു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മലപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മലപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ