"ജി. എച്ച്. എസ്. എസ്. മടിക്കൈ/അക്ഷരവൃക്ഷം/യഥാർത്ഥ മാലാഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= '''യഥാർത്ഥ മാലാഖ''' <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 12: | വരി 12: | ||
| സ്കൂൾ= ജി എച്ച് എസ് എസ് മടിക്കൈ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ജി എച്ച് എസ് എസ് മടിക്കൈ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=12017 | | സ്കൂൾ കോഡ്=12017 | ||
| ഉപജില്ല= | | ഉപജില്ല= ഹോസ്ദുർഗ്ഗ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കാസർഗോഡ് | | ജില്ല= കാസർഗോഡ് | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=pcsupriya|തരം= കഥ }} |
22:37, 4 മേയ് 2020-നു നിലവിലുള്ള രൂപം
യഥാർത്ഥ മാലാഖ
ഇന്നും എനിക്ക് വളരെ മോശപ്പെട്ട ദിവസമായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എല്ലാവരുടെയും പെരുമാറ്റത്തിൽ വന്ന മാറ്റം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. പരുന്തിന്റെ നിഴൽ വട്ടം കാണുമ്പോൾ ഓടിയൊളിക്കുന്ന കോഴിക്കുഞ്ഞുങ്ങളെ പോലെ എന്നെ കാണുമ്പോൾ എന്റെ പ്രിയപ്പെട്ടവർ വഴി മാറിപ്പോകുന്നു. അമ്മയും ജോലിക്ക് പോകാതെ വീട്ടിലിരിക്കാൻ ആവശ്യപ്പെടുന്നു. നേഴ്സിന്റെ ട്രെയിനിങ്ങിന് പോകുമ്പോൾ അമ്മ പറഞ്ഞ വാക്കുകൾ ഇന്നുമെന്റെ കാതിലുണ്ട്. നിങ്ങൾ നേഴ്സുമാർ ഭൂമിയിലെ മാലാഖമാരാണ്. ഈ ലോകത്തെ മുഴുവൻ പരിചരികേണ്ട ഉത്തരവാദിത്തം നിങ്ങൾക്കാണ് ഏത് സാഹചര്യത്തിലും സ്വന്തം ഇഷ്ടം മറന്ന് മറ്റുള്ളവർക്കായി പ്രവർത്തിക്കേണ്ടവർ. എല്ലാ വ രെയും സ്വന്തമെന്ന് കരുതി പരിചരിക്കണം , ആ അമ്മയാണ് ഇപ്പോൾ വീട്ടിലിരിക്കാനാവശ്യപ്പെടുന്നത്. ഓർമ്മ വച്ച നാൾ തൊട്ട് കാണുന്നതാണ് ഈ വെള്ള കോട്ട്. ആഗ്രഹിച്ച ജോലി തികഞ്ഞ ആത്മാർത്ഥതയോടെയും സന്തോഷത്തോടെയുമാണ് ചെയ്യുന്നത്. എന്നാൽ...... ഭൂമിയിലെ മാലാഖമാരാണ് നിങ്ങളെന്ന് എല്ലാവരും പറയും.എന്നിട്ടിപ്പോൾ ആ മാലാഖയെ കാണുമ്പോൾ ഓടിയൊളിക്കുകയാണെല്ലാരും.കഴിഞ്ഞ കുറച്ച് നാളുകളായി കേൾക്കുന്ന ഒരേയൊരു പേര് 'കോ റോണ , മാത്രമാണ് ചൈനയിലെ വുഹാനിൽ ആയിരങ്ങളെ വേട്ടയാടിയ ആ മഹാമാരി. നിമിഷ നേരം കൊണ്ട് ജനങ്ങളിൽ ഓരോത്തരിലായി അവൻ ആധിപത്യം നേടി രാജ്യങ്ങളും ദേശങ്ങളും താണ്ടി അവൻ നമ്മുടെ കൊച്ചു കേരളത്തിലും എത്തി. കഴിഞ്ഞ ദിവസം എന്റെ ഹോസ്പിററലിലും കൊറോണവാർഡിലെ ഡ്യൂട്ടി കിട്ടിയപ്പോൾ എല്ലാവർക്കും ഭയമായിരുന്നു. എന്നാലെ നിക്ക മാത്രം ആനന്ദമാണുണ്ടായത്. കാരണം ഇന്നെന്റെ ജോലി അർത്ഥവത്തായി മാറുകയായിരു. എല്ലാവരും പേടിച്ച് നിന്നപ്പോൾ ഞാനൊരാൾ ഒരു നഴ്സിന്റെ ഉത്തരമാദിത്തങ്ങൾ കൃത്യമായി നിറമേറ്റി. ഏത് സാഹചര്യത്തിലും മറ്റുള്ളവരെ സേവിക്കുകയാണ് വേണ്ടതെന്ന അമ്മയുടെ വാക്കുകൾ അർത്ഥവത്തായി.എന്നാൽ ജോലി കഴിഞ്ഞ് വരുമ്പോൾ സ്ഥിരമായി ഞാൻ വണ്ടി പാർക്ക് ചെയ്യാറുണ്ടായിരുന്ന വീട്ടിലെ അമ്മൂമ്മ : എന്നും എന്നോട് കുശലാന്വേഷണം നാത്താറുള്ള ആ അമ്മൂമ മ ഇന്ന് എന്നെ കണ്ട പാടെ അകത്തേക്ക് ഓടിക്കയറി. പാതിചാരിയ വാതിൽക്കൽ നിന്ന് എന്നോടായി പറഞ്ഞു. : സജിമോളേ നീ വണ്ടി ഈ വെക്കണ്ടാ ട്ടോ , ഒന്നൂല്ല, അത് നീ കൊറോണെല്ലാം ഉള്ള ആശൂത്രീന്നെല്ലെ വെര്ന്നപ്പാ. അതോണ്ടാ .... ഇന്നലെ രാജൻ വിളിക്കുമ്പ ഞാൻ പറഞ്ഞിനി .നിക്ക് കൊറോണേള്ളടത്താണ് പണീന്ന്. അപ്പോ ഓനെന്നെ പേടിപ്പിച്ചു. ഈ വയസ്സുകാലത്ത് ബേണ്ടാത്ത സൂക്കേടെല്ലാം ബര്ത്തി വെച്ചാ എനക്ക് നോക്കാനൊന്നും കയ്യാന്ന്. ഞാനെന്താ ക്കല് മോളെ " . ഓ ! സാരല്യ അമ്മൂമ്മേ : എന്നും പറഞ്ഞ് ഞാൻ വണ്ടി വീട്ടിലെടുത്തു. റോഡ് മോശമായത് കൊണ്ടാവണ്ടി അവിടെ വെക്കാറുള്ളത്. പാരല്യ അവർക്കിഷ്ടമില്ലാതെ അവിടെ വയ്ക്കുന്നത് ശരിയല്ല.ഹോസ്പിററലിൽ നിന്നിറങ്ങുമ്പോൾ അമ്മയെ വിളിച്ച് എന്റെ ഡ്രസ്സടുത്ത് പുറത്ത് കുളിമുറിയിൽ കൊണ്ട് വയ്ക്കാൻ പറഞ്ഞതാണ്. കുളിച്ചിട്ട് അലക്കി കുളിച്ചിട്ടേ ഞാനകത്ത് കയറാറുള്ളൂ. എന്നിട്ടും കുഞ്ചു എന്റെരികിൽ വരാറില്ല. കൊറോണ വാർഡിൽ കയറമ്പോൾ ചെരുപ്പിന്റെ അടിഭാഗം വരെ കവർ ചെയ്തിട്ടാണ് ഞങ്ങൾ പോകുന്നതെന്ന് പറഞ്ഞിട്ടും ആരും അത് മനസ്സിലാക്കുന്നില്ല.അമ്മയ്ക്കും ഇപ്പോൾ എന്റെ അരികിൽ വരാൻ ചെറിയ പേടി ഇല്ലാതില്ല. അല്ലെങ്കിൽ വീട്ടിൽ ആളൊഴിഞ്ഞനേരം കാണാറില്ല അപ്പുറത്തെ മുത്തശ്ശിയും ശാരദമ്മയും ലേഖേച്ചിയും എല്ലാരും മട്ടിൽ വരും. ഒരുപാട് നേരoസംസാരിച്ചിട്ടേ പോകാറുള്ളൂ. എന്നാലിപ്പോൾ അവരു പൊടി പോലും കാണാനില്ല. അല്ലെങ്കിൽ വെക്കേഷനായാൽ ചേച്ചിയും കുഞ്ഞും വരാറുണ്ട്. ഇത്തവണ ആരുമില്ല. അവർക്കും പേടിയാണ്. പാല് വാങ്ങാൻ ചെന്നപ്പോ സരിത ചേച്ചി തുമ്പി നിപ്പുറം കയറണ്ടാന്ന് പറഞ്ഞു .നാളെ മുതൽ പാലില്ലെന്ന് പറഞ്ഞ് സുരക്ഷിതരാകാൻ ശ്രമിക്കുകയും ചെയ്തു. പീടികയിൽ ചെന്നാൽ എന്നെ കാണുമ്പോൾ തന്നെ എല്ലാരും സാധനം പോലും വാങ്ങാതെ മടങ്ങും. അതുകൊണ്ട് അവിടെയും വിലക്കാണ്. എന്റെ മുറിവിട്ട് പുറത്തിറങ്ങിയാൽ എല്ലാവരുടെയും മനോഭാവം ഇതാണ്. ഒരു പക്ഷേ കൊറോണ രോഗികൾക്കു പോലും ഇത്തരം അനുഭവങ്ങൾ കുറവാണ്. ഇതിനൊക്കെ പുറമെ ഹോസ്പിറ്റലിൽ പോകുമ്പോൾ കുട്ടികൾ കൊറോണേന്ന് വിളിച്ച് കല്ലെടുത്ത് എറിയും. എന്റെ മാത്രമല്ല എല്ലാ നേഴ്സുമാരുടെയും അവസ്ഥ ഇതു തന്നെയാണ്. രാജ്യം മുഴുവൻ വാഴ്ത്തി പാടിയാലും അവരോടുള്ള സമൂഹത്തിന്റെ പെരുമാറ്റത്തിൽ മാറ്റമൊന്നുമില്ല.സജി ഡയറിയുടെ താളുകൾ മടക്കി വച്ചു. അപ്പുറത്തെ വീട്ടിൽ നിന്നും കൂട്ട നിലവിളി ഉയർന്നു. അവൾ ഓടിച്ചെന്നു നോക്കി. മുത്തശ്ശിക്ക് വയ്യ ! എന്താന്നറിയില്ല. ശ്വാസം കിട്ടാത്ത പോലെ .അവൾ പ്രഥമ ശുശ്രൂഷ നല്കാനായി ഓടി ചെന്നു. പക്ഷെ അവളെ ആട്ടിയകറ്റി. കൊല്ലരുതെന്ന് അപേക്ഷിച്ചു. അപ്പോഴേക്കും ഓട്ടോ വന്നു. അവർ മുത്തശ്ശിയെ എടുത്ത് ഹോസ്പിറ്റലിലേക്ക് തിരിച്ചു. അവൾ വീട്ടിലേക്കും. തന്റെ മുറിയിൽ കയറി വാതിലടച്ചു. തന്റെ കൺമുന്നിൽ ഒരാൾ ശ്വാസം കിട്ടാതെ പിടയുമ്പോൾ ഒന്നും ചെയ്യാനാകാതെ നിൽക്കേണ്ടി വന്ന അവളെ സംബന്ധിച്ചിടത്തോളം അസഹനീയമാണ്. അവൾ തലയണയിൽ മുഖമമർത്തി ശബ്ദം പുറത്ത് കേൾക്കാതെ പൊട്ടി ക്കരഞ്ഞു. അല്‌പസമയം കഴിഞ്ഞപ്പോൾ അപ്പുറത്തെ വീട്ടിൽ നിന്നും വീണ്ടുമൊരു നിലവിളി. പക്ഷെ തന്റെ മുറി വിട്ട് പുറത്തിറങ്ങാനുള്ള ധൈര്യം അവൾക്കില്ലായിരുന്നു. പുറത്ത് നിന്ന് അമ്മയുടെ ശബ്ദം. "സജീ . മുത്തശ്ശി പോയി മോളെ "പിന്നെ ഒരു നിലവിളി. സജിക്കത് താങ്ങാൻ ആയില്ല. തന്റെ മുന്നിൽ നിന്ന് ഒരാൾ ചികിത്സ കിട്ടാതെ മരിച്ചു. അതു എന്റെ സ്നേഹനിധിയായ മുത്തശ്ശി. എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. അവൾ പൊട്ടിക്കുറഞ്ഞു. അവൾ പുറത്തിറങ്ങാൻ ആഗ്രഹിച്ചു. ആ മുറി പുറത്ത് നിന്ന് പൂട്ടിയിരുന്നു. മുറിക്കുള്ളിൽ അവൾക്ക് ശ്വാസം മുട്ടി. കാലുകൾ നിലത്തുറക്കാതെ അവൾ വീണു പോയി. കാഴ്ചകൾ മങ്ങിത്തുടങ്ങി. ഒന്നുറക്കെ വിളിക്കാൻ അവൾക്ക് ശബ്ദം പുറത്ത് വന്നില്ല. കൺപോളകൾക്ക് കനം കൂടി വന്നു. ആ മിഴികൾ എന്നെന്നേക്കുമായി അടഞ്ഞു.'നമസ്കാരം, പ്രധാന വാർത്തകൾ. കഴിഞ്ഞ ദിവസം മരിച്ച നഴ്സ് സജിക്ക് കൊറോണാ ബാധ ഉണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചു. മരണകാരണം കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല , അമ്മ ടി.വി ഓൺ ചെയ്ത് റിമോട്ട് വലിച്ചെറിഞ്ഞു. അവൾക്ക് കൊറോണയല്ല. അവളെ കൊന്നതാ ! ഈ നാട്ടുകാരെല്ലാം പുണ്ണ് പിടിച്ച പട്ടിയെ പോലെ ഓടിച്ചില്ലെ .ന്റെ മോള് മനം നൊന്താ മരിച്ചത്. അല്ല കൊന്നതാ എല്ലാരും ചേർന്ന് കൊന്നതാ ....അവളൊരു മാലാഖയായിരുന്നു. അവളായിരുന്നു യഥാർത്ഥ മാലാഖ.... "
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ