"ഒലയിക്കര നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം ഒറ്റകെട്ടായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണയെ തുരത്താം ഒറ്റകെട്ടാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=ലേഖനം}} |
22:33, 4 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണയെ തുരത്താം ഒറ്റകെട്ടായി
ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് ഒരാൾക്ക് പനിയും, ചുമയും ശ്വാസതടസ്സവും വന്നു. അയാൾ ആശുപത്രിയിൽ പോയി. ലിവൻ ലിയാങ് എന്ന ഡോക്ടർ അയാളുടെ രോഗം കണ്ടെത്തി. കൊറോണ എന്നായിരുന്നു ആ രോഗത്തിൻറെ പേര്. കൊറോണ വൈറസ് എന്ന ആ ചെറുവൈറസ് ഈ ലോകത്തെ തന്നെ മാറ്റിമറച്ചു. രോഗിയുമായുളള സമ്പർക്കം മൂലം ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാൻ തുടങ്ങി. അങ്ങനെ ലക്ഷക്കണക്കിനാളുകൾ ആ രോഗത്തിനടിമയായി. മഹാമാരിയായി പെയ്ത് ലക്ഷക്കണക്കിനാളുകൾ രാജ്യത്ത് മരണമടഞ്ഞു. ഇതിനായി മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ലായിരുന്നു. രോഗത്തിൻറെ വ്യാപനം തടയാൻ ചില രാജ്യങ്ങൾ ജനതാ കർഫ്യൂവും അടിയന്തിരാവസ്ഥയും പ്രഖ്യാപിച്ചു. ലോക്ക്ഡൌൺ പ്രഖ്യാപനവും ഉണ്ടായി. കൊറോണയിൽ നിന്നും രക്ഷപെടാൻ ഓരോ സംസ്ഥാനവും അവർക്കാവും വിധം പരിശ്രമിക്കാൻ തുടങ്ങി. ലോകാരോഗ്യ സംഘടന കൊറോണ വൈറസിന് കോവിഡ് 19 എന്ന് പേര് നൽകി. നമ്മുടെ കേരളത്തിലും വന്നു കൊറോണ. ഇവിടെയും എല്ലാവരും അതിനെ തുരത്താൻ പരിശ്രമിച്ചു. ആരോഗ്യ പ്രവർത്തകർ രാവും പകലും ഇല്ലാതെ മാതൃകാപരമായി പരിശ്രമിച്ചു. പോലീസുകാരും സന്നദ്ധപ്രവർത്തകരും മുന്നിട്ടിറങ്ങി. ഭരണരംഗത്തുളളവരും നല്ല കുറെ ആളുകളും തങ്ങളെ കൊണ്ട് ആവും വിധം പരിശ്രമിച്ച് ഈ രോഗത്തെ തുരത്തികൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ നാടിൻറെ നന്മയും പരിശ്രമവും കണ്ട് ഞങ്ങൾ കുട്ടികൾക്കും പലതും ചെയ്യണമെന്ന് ആഗ്രഹമുണ്ട്. വിദേശത്ത് നിന്ന് വന്നവരെയും അവരുമായി സമ്പർക്കമുളളവരെയും ക്വാറൻറീൻ ആക്കി കഠിനമായ പരിശ്രമങ്ങളിലൂടെ കുറെ പേർക്ക് രോഗം ഭേദമായി. ചൈനയിൽ നിന്ന് തുടങ്ങി പല രാജ്യങ്ങളിലും പടർന്ന ഈ വൈറസിനെ തുരത്തിയോടിക്കാൻ ഒരുപാട് കഷ്ടപ്പെട്ട ധാരാളം ആളുകളുണ്ട്. ജാതിയും മതവും ഒന്നും നോക്കാതെ എല്ലാവരും ഒറ്റകെട്ടായി പ്രവർത്തിക്കുന്നു. ഇതൊക്കെ കാണുമ്പോൾ ഈ നാട്ടിൽ ജനിച്ച എനിക്ക് വളരെ അഭിമാനം തോന്നുന്നു. വ്യക്തി ശുചിത്വം പാലിച്ചും, കൈകൾ സോപ്പിട്ടു കഴുകിയും, വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാതെയും ഞങ്ങളും രാജ്യത്തോടൊപ്പം നിൽക്കുന്നു. കൊറോണയെ തോൽപിച്ച് സന്തോഷകരമായ പുതിയ ജീവിതത്തിലേക്ക് എല്ലാവരും വരും. അതിനായി ഞങ്ങളും കാത്തിരിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം