"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ജനനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 38: വരി 38:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

21:29, 4 മേയ് 2020-നു നിലവിലുള്ള രൂപം

ജനനി

 ജനനി, നിൻ മായാജാലത്താൽ
 നാം പൈതങ്ങളെ ചലനാത്മകമാക്കി
 നിൻ മുടിയിഴകളിൽ ഹരിതവർണ്ണം
 ചാലിക്കുന്നത് സസ്യങ്ങളാണെന്ന്
ആരെങ്കിലും അറിയുന്നുവോ?
 നിൻ നയനങ്ങളിലെ കൃഷ്ണമണികളാം
 സൂര്യചന്ദ്രന്മരിലൂടെ ഈ പൈതങ്ങളെ
നോക്കുന്നത് ആരെങ്കിലും അറിയുന്നുവോ?
സിന്ദൂര തിലകം ചാർത്തുന്ന ചക്രവാളം
നിൻ മൃദുല അധരങ്ങളാണെന്ന്
ആരെങ്കിലും അറിയുന്നുവോ?
 നിന്റെ വാത്സല്യമൂറുന്ന നാദത്തിലൂടെ
എത്രയോ തരിശു ഭൂമികളെ
സ്വപ്നം കാണാൻ പഠിപ്പിച്ചു!
 നിൻ മടിത്തട്ടിൽ തല ചായ്ച്ചുറങ്ങു-
 ന്നതുപോലെ, വേറൊരു സ്വർഗ്ഗം
ആർക്കെങ്കിലും ലഭിക്കുമോ?
ഈ ലാളനത്തെ ആരെങ്കിലും
അറിയുന്നുവോ? അനുഭവിക്കുന്നുവോ?
നീ നിന്റെ പവിത്രമായ ചരടിനാൽ
ഞങ്ങളെ ബന്ധിപ്പിച്ചു, നീയാണ് ജനനി.
 

വിജീഷ എ എസ്
10 എഫ് എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത