"എസ് പി ഡബ്യൂ എച്ച് എസ് ആലുവ/അക്ഷരവൃക്ഷം/സംഹാരമൂർത്തികളായ വൈറസുകൾ..!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
25010spwhs (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 31: | വരി 31: | ||
| color=1 | | color=1 | ||
}} | }} | ||
[[വർഗ്ഗം:അധ്യാപക രചനകൾ]] | |||
{{Verification4|name=Sachingnair| തരം= ലേഖനം}} |
21:12, 4 മേയ് 2020-നു നിലവിലുള്ള രൂപം
സംഹാരമൂർത്തികളായ വൈറസുകൾ..!
എബോള വൈറസ് 1976 ൽ ആഫ്രിക്കൻ രാജ്യമായ സുഡാനിലാണ് ആദ്യമായി എബോള വൈറസ് രോഗം കണ്ടു തുടങ്ങിയത് .കോറോണ വൈറസ് പോലെ പകരുന്ന രോഗം തന്നെയാണ് ഇതും!. അന്ന് കാര്യമായി രോഗം ആരേയും ബാധിച്ചില്ല. എന്നാൽ ഈ രോഗത്തിന്റെ മാരക പ്രഹരം തുടങ്ങുന്നത് 2013 ൽ മറ്റൊരു ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ ആണ്. അവിടത്തെ ഒരു പ്രധാന നദിയാണ് എബോള.ആ നദീതീരത്ത് രോഗം തുടങ്ങിയതിനാലാണ് എബോള വൈറസ് എന്ന പേര് വന്നത്. പിന്നീട് ഗിനി റിപ്പബ്ലിക്കിലും, ലൈബീരിയയിലും , സിറാലിയോണിലും വ്യാപിച്ച് 23000 ആളുകൾക്ക് രോഗം ബാധിക്കുകയും ചെയ്തു. ഈ വൈറസ് ബാധിച്ചവരിൽ 50 % പേരും മരണത്തിന് കീഴടങ്ങി. എന്നാൽ കൊറോണ വൈറസ് മൂലം മരണ സംഖ്യ ഒരു ശതമാനത്തിലും താഴെ മാത്രമാണ്. പനി, തലവേദന . സന്ധിവേദന ശർദ്ദി എന്നിവയാണ് ലക്ഷണങ്ങൾ . ഉമിനീരിൽ കൂടിയും വിയർപ്പിലൂടെയും രക്തത്തിലൂടെയും പകരുന്നു. മതിയായ ചികിത്സ നൽകാൻ കഴിയാത്തതു കൊണ്ടാണ് മരണ സംഖ്യ വർദ്ധിച്ചത്. സാധാരണ പനി വന്നവരെ പോലും ക്യാമ്പുകളിൽ കൂട്ടിയിട്ട് മരിക്കാൻ വിട്ടു. പ്രധാനപ്പെട്ട ഒരു വിഷയം ഇതിൽ സമ്പന്നരായവർ ആരും മരണപ്പെട്ടില്ല എന്നതാണ്.11300 പേർ മരണപ്പെട്ടു. ആധുനിക കാലത്തെ മഹാമാരികളിൽ എബോളയും കോറോണയും സാർക്കും (sarcoidisis)മുൻപന്തിയിൽ നിൽക്കുന്നു. മറ്റു വൈറസുകളെ അപേക്ഷിച്ച് കൊറോണ, വ്യാപനത്തിൽ മുന്നിൽ നിൽക്കുന്നു. വ്യക്തി ശുചിത്വം ഈ മൂന്ന് രോഗങ്ങളുടെയും പ്രധാന ഘടകമായി കാണുന്നു.7 വർഷങ്ങൾക്കു ശേഷവും ഇന്നും പ്രധാനപ്പെട്ട പൊതു സ്ഥലങ്ങളിലെല്ലാം hand wash ഉപയോഗിച്ചു കൊണ്ട് പ്രതിരോധം തീർക്കുന്നത് നമുക്കും മാതൃകയാക്കാവുന്നതാണ്. സാർസ്
കൊറോണ എന്നാൽ ഒരു കുട പോലെ കൂട്ടമായി നിൽക്കുന്നത് എന്നർത്ഥം. ഈ വൈറസ്2019 ഡിസംബറിൽ ചൈനയിലെ വുഹാൻ എന്ന സ്ഥലത്തെ മൽസ്യ മാർക്കറ്റിൽ നിന്നുമാണ് പൊട്ടിപ്പുറപ്പെട്ടത്.അത് ഈ ലോകത്തെ മുഴുവൻ വിഴുങ്ങുന്ന മഹാമാരിയായി മാറുമെന്ന് അന്ന് ആരും കരുതിയില്ല.ഇന്ന് ഇത് 18 ലക്ഷത്തോളം മനുഷ്യരിലേക്ക് പടർന്നു കഴിഞ്ഞു .114000 ത്തോളം ജീവനുകൾ കവർന്നെടുത്തു. ജാതി മത ലിംഗ വർണ്ണ പ്രായഭേദമന്യെ എല്ലാവരിലേക്കും ഈ വൈറസ് പടർന്നുകൊണ്ടിരിക്കുന്നു. രാഷ്ട്രീയ നേതാവോ,മന്ത്രിയോ, രാജാവോ,പ്രജയോ സമ്പന്നനോ, ദരിദ്ര നോ ആരുമായി കൊള്ളട്ടെ covid-19 ന് എല്ലാവരും സമൻമാരാണ്.!വൈറസ് ബാധിതനായ ഒരാൾ തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ വായു വഴി അടുത്ത് നിൽക്കുന്ന ഒരാളിലേക്ക് ഇത് പകരുന്നു.അണു സാന്നിധ്യമുള്ള പ്രതലങ്ങളിൽ സ്പർശിച്ചതിനു ശേഷം നമ്മുടെ കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്പോൾ ഈ വൈറസ് വളരെ വേഗം നമ്മുടെ ശരീരത്തിൽ പ്രവേശിക്കുകയും ,പതിനാല് മുതൽ ഇരുപത്തിയെട്ട് ദിവസത്ത കാലയളവിൽ പെരുകുകയും ചെയ്യുന്നു. നമ്മുടെ ശ്വസന വ്യവസ്ഥയേയാണ് ഇത് കാര്യമായി ബാധിക്കുന്നത്.അതിനാൽ രോഗികളിൽ ചുമ, ശ്വാസതടസ്സം പനി മുതലായ രോഗലക്ഷണങ്ങൾ പ്രകടമാകുന്നു.സാമൂഹിക അകലം പാലിയ്ക്കലും വ്യക്തി ശുചിത്വവുമാണ് ഈ വൈറസ് പകരാതിരിക്കാനുള്ള മുൻകരുതലുകൾ.ഹൈഡ്രോക്സി ക്ലോറോ ക്വിൻ എന്ന ആന്റി മലേറിയൽ ഡ്രഗ് ഈ വൈറസിനെതിരായി നാം ഉപയോഗിക്കുന്നു ഇത്CQ N4(7-chloro-4-quinolynyl)N1 N1-diethyl-1,4-pentadiamine) ആണ് ഒരു കാലത്ത് മൂന്നാറിലെ തേയില തോട്ടങ്ങളോട് ചേർന്നുള്ള സിങ്കോണ ചെടികളിൽ നിന്നും ക്ലോറോ ക്വിൻ വാറ്റിയെടുത്തിരുന്നു.ഇന്ന് ലോകത്ത്HCQ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ മുന്നിലാണ്. എന്തായാലും എല്ലാം തന്റെ കാൽക്കീഴിലാക്കാനുള്ള മനുഷ്യന്റെ തിരക്കിട്ട ഓട്ടത്തിനിടയിൽ ഇത് പോലെ ഒരു മഹാമാരി നമ്മെ വീട്ടിൽ തളച്ചിട്ടുമെന്ന് നാം കരുതിയില്ല. ഭൂമി മനുഷ്യന്റെ മാത്രം സ്വന്തമല്ല. മറ്റു ജീവജാലങ്ങൾക്കും സസ്യങ്ങൾക്കും ഈ ഭൂമിയിൽ തുല്യ അവകാശമുണ്ടെന്ന ബോധ്യം നമുക്കുണ്ടാവണം.വികസനത്തിന്റെ പേരും പറഞ്ഞ് നെട്ടോട്ടമോടുമ്പോൾ പ്രകൃതിയെ കൂടി ചേർത്ത് പിടിക്കണം. ഇല്ലെങ്കിൽ പ്രകൃതി അതിന്റെ രൗദ്രഭാവത്തിൽ തിരിച്ചടിക്കും. കുറെ പേരെ കൊന്നൊടുക്കി അത് അതിന്റെ സംതുലനാവസ്ഥ നില നിർത്തും.അതുകൊണ്ട് നമുക്ക് പ്രകൃതിയെ ചേർത്ത് പിടിച്ചു കൊണ്ട് ഈ മഹാമാരിക്കെതിരെ പോരാടാം.പ്രതീക്ഷയാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നത് .നാം അതിജീവിക്കുക തന്നെ ചെയ്യും. അതിനുള്ള ഊർജ്ജം ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.അതോടൊപ്പം രാപ്പകലില്ലാതെ നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന ആരോഗ്യ മേഖലയിലുള്ള എല്ലാവരേയും നീതി പാലകരേയും സർക്കാരിനേയും പ്രണമിയ്ക്കുന്നു...
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അധ്യാപക രചനകൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം