"എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/അക്ഷരവൃക്ഷം/കൊറോണ വൈറസ് അഥവാ കോവിഡ് 10" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 31: | വരി 31: | ||
• കൈകൾ 20 സെക്കൻഡ് സോപ്പുപയോഗിച്ച് കഴുകണം. ഇത് പലയാവർത്തി ദിവസേന ചെയ്യണം. | • കൈകൾ 20 സെക്കൻഡ് സോപ്പുപയോഗിച്ച് കഴുകണം. ഇത് പലയാവർത്തി ദിവസേന ചെയ്യണം. | ||
• തുമ്മുക യോ ചുമയ്ക്കുക യോ ചെയ്യുമ്പോൾ തൂവാല കൊണ്ട് മൂക്കും വായും മറച്ചു പിടിക്കുക. | |||
• രോഗികളും ആയുള്ള അടുത്ത സമ്പർക്കം ഒഴിവാക്കുക. | • രോഗികളും ആയുള്ള അടുത്ത സമ്പർക്കം ഒഴിവാക്കുക. | ||
വരി 57: | വരി 57: | ||
| color= 3 | | color= 3 | ||
}} | }} | ||
{{verification4|name=lalkpza| തരം=ലേഖനം}} |
15:22, 4 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണ വൈറസ് അഥവാ കോവിഡ് 19
മനുഷ്യൻ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരി ആകുന്ന ഒരു കൂട്ടം RNA വൈറസുകൾ ആണ് കൊറോണ എന്ന് അറിയപ്പെടുന്നത്. ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിൻറ സ് രത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതിചെയ്യുന്ന കൂർത്തമുനകൾ കാരണമാണ്. പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗങ്ങൾ ഉണ്ടാക്കുന്ന കൊറോണ വൈറസ്, ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരി ആകാറുണ്ട്. സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യുമോണിയയും, ശ്വസന തകരാറും വരെ കൊറോണാ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു. ഉദരസംബന്ധമായ അണുബാധയ്ക്കും മെനിഞ്ചൈറ്റിസിനും കാരണമാകാറുണ്ട് ഈ വൈറസ്. 2002- 2003 കാലഘട്ടത്തിൽ ചൈനയിലും രാജ്യങ്ങളിലും ചേർന്ന് പിടിച്ച് SARS(Sudden acute respiratory syndrome) 8096 പേരെ ബാധിക്കുകയും 776 പേരുടെ മരണത്തിന് കാരണമാവുകയും ചെയ്തു. 2012 സൗദി അറേബ്യയിൽ MERS( Middle east respiratory syndrome) കൊന്നൊടുക്കിയത് 858 പേരെയാണ്. ഇവയും കൊറോണ വൈറസ് മൂലമുണ്ടായ സാംക്രമിക രോഗബാധ കളാണ്. ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും 1937 ലാണ് ആദ്യമായി കൊറോണാ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിന് 15 മുതൽ 30% വരെ കാരണം ഈ വൈറസുകളാണ്. കഴിഞ്ഞ 70 വർഷമായി, കൊറോണ വൈറസ് എലി, പട്ടി, പൂച്ച, പന്നി, കന്നുകാലികൾ ഇവയെ ബാധിക്കാം എന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. സൂണോട്ടിക് എന്നാണ് ഇവയെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ് എന്നാണ് അർത്ഥം കൊറോണാ വൈറസ് അപകടം ആകുന്നത്? മുഖ്യമായും ശ്വസന നാളിയെയാണ് കൊറോണ വൈറസ് ബാധിക്കുന്നത്. ജലദോഷവും ന്യൂമോണിയയും ഒക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ SARS, ന്യൂമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും. മരണവും സംഭവിക്കാം. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽനിന്നും അല്പം വ്യത്യസ്തമായ, ജനിതക മാറ്റം സംഭവിച്ച നോവൽ കൊറോണ എന്ന വൈറസാണ്. സാധാരണ ജലദോഷപ്പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ കണ്ടു നിൽക്കും. എന്നാൽ പ്രതിരോധ വ്യവസ്ഥ ദുർബലമായവരിൽ, അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും ഗർഭിണികളിലും വൈറസ് പിടിമുറുക്കും. ഇതുവഴി ഇവരിൽ ന്യൂമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങൾ പിടിപെടുകയും ചിലപ്പോൾ മരണം പോലും സംഭവിക്കുകയും ചെയ്യും. കൊറോണ വൈറസിലെ പ്രതിരോധിക്കുന്ന വാക്സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല. രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സയാണു ഇപ്പോൾ നൽകുന്നത്. പ്രാരംഭലക്ഷണങ്ങൾ:- പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, ശ്വാസംമുട്ടൽ എന്നിവയാണ് പ്രാരംഭലക്ഷണങ്ങൾ. തുടർന്ന് നിമോണിയയും വൃക്ക തകരാറും സംഭവിച്ച് ഗുരുതരാവസ്ഥയിൽ മരണത്തിന് വരെ കാരണമാകാം. രോഗം ബാധിച്ച് ആളുകളും ആയോ പക്ഷിമൃഗാദികളും ആയോ അടുത്ത സമ്പർക്കം പുലർത്തുന്നവർക്കും രോഗം പിടിപെടാൻ സാധ്യതയേറെയാണ്. രോഗി തുമ്മുമ്പോഴോ, ചുമയ്ക്കുമ്പോഴോ, ചിതറി തെറിക്കുന്ന കണങ്ങൾ വഴിയോ ശ്രവങ്ങൾ വഴിയോ രോഗം പകരാം. രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങാൻ..... രോഗാണു ശരീരത്തിലെത്തി രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങാൻ ഏകദേശം ആറുമുതൽ 10 ദിവസം വരെ എടുക്കാം. മേൽപ്പറഞ്ഞ രോഗലക്ഷണങ്ങൾ ഉള്ളവരുടെ തൊണ്ടയിൽ നിന്നുള്ള സ്രവം, മൂത്രം, കഫം, രക്തം എന്നിവ ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കിയാണ് രോഗനിർണയം ഉറപ്പുവരുത്തുന്നത്. RT-PCR, NART എന്നിവയാണ് നിലവിലുള്ള ടെസ്റ്റുകൾ. രോഗലക്ഷണങ്ങൾക്ക് അനുസരിച്ച് രോഗതീവ്രത കുറയ്ക്കുന്നതിനുള്ള ചികിത്സയാണു അവലംബിക്കുന്നത്. ശ്വസന പ്രക്രിയയിൽ ഗുരുതരമായ തകരാറുള്ള വർക്ക് വെൻറിലേറ്റർ ചികിത്സ ആവശ്യമായി വരും. മുൻകരുതൽ:- • രോഗബാധിത രാജ്യങ്ങളിൽ നിന്നെ എത്തുന്നവർ രോഗ ബാധ ഉണ്ടോ അറിയാൻ സ്ക്രീനിന് വിധേയരാകേണ്ടതാണ്. • അവരുടെ ബന്ധുമിത്രാദികൾ ക്കോ, ഓ പരിചയക്കാർക്ക് കൊറോണ വൈറസ് ബാധയും ആയി ബന്ധപ്പെട്ട ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിക്കേണ്ടതാണ്. • കണ്ണിലോ, മൂക്കിലോ വായിലോ കൈകൾ കഴുകാതെ തൊടരുത്. • കൈകൾ 20 സെക്കൻഡ് സോപ്പുപയോഗിച്ച് കഴുകണം. ഇത് പലയാവർത്തി ദിവസേന ചെയ്യണം. • തുമ്മുക യോ ചുമയ്ക്കുക യോ ചെയ്യുമ്പോൾ തൂവാല കൊണ്ട് മൂക്കും വായും മറച്ചു പിടിക്കുക. • രോഗികളും ആയുള്ള അടുത്ത സമ്പർക്കം ഒഴിവാക്കുക. • മത്സ്യമാംസാദികൾ നന്നായി പാചകം ചെയ്തു ഉപയോഗിക്കുക. • രോഗലക്ഷണങ്ങൾ ഉള്ളവർ ആശുപത്രികളിൽ പോകുമ്പോൾ മാസ്ക് ധരിക്കണം. രോഗലക്ഷണം ഉള്ള കുട്ടികളേ സ്കൂളിൽ അയക്കരുത്. • രോഗബാധ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക. • ഏറ്റവും പ്രധാനമായി വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത്. "BREAK THE CHAIN"
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം