"സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ദുരന്തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ദുരന്തങ്ങൾ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 29: | വരി 29: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
11:32, 4 മേയ് 2020-നു നിലവിലുള്ള രൂപം
ദുരന്തങ്ങൾ
2004-ലെ സുനാമിക്കുശേഷം കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കനത്ത ആഘാതമേൽപിച്ചാണ് ഓഖി ചുഴലിക്കാറ്റ് കടന്നുപോയത്. 2017 നവംബർ 29- ന് ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്ക് തെക്ക് കിഴക്ക് തീരത്തുണ്ടായ ന്യൂനമർദ്ധമാണ് പിന്നീട് ഓഖി ചുഴലിക്കാറ്റായി മാറിയത്. നവംബർ 30- ഓടെ ന്യൂനമർദ്ധം തീവ്രന്യൂനമർദ്ധമായി കന്യാകുമാരി മേഖലയിലേക്ക് നീങ്ങുകയായിരുന്നു. കേരളത്തിന്റെ തെക്കൻജില്ലകൾക്കും കന്യാകുമാരിക്കും ലക്ഷദ്വീപിനും ഇതോടെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി. കേരളം, കന്യാകുമാരി, തൂത്തുക്കുടി, തിരുന്നൽവേലി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെല്ലാം കനത്ത പ്രഹരമേൽപ്പിച്ചാണ് ചുഴലിക്കാറ്റ് തീരം വിട്ടത്. അന്തരീക്ഷത്തിലെ മർദ്ധമേറിയ വായു മുകളിലേക്ക് ഉയരുമ്പോൾ അവിടെ ഉണ്ടാകുന്ന ശൂന്യതയിലേക്ക് പുറത്തു നിന്നുള്ള വായു കടന്നുകയറുന്നു. ഇത്തരത്തിൽ മർദ്ധം കുറഞ്ഞ സ്ഥലത്തേക്ക് വായു ചുഴലിപോലെ കറങ്ങിക്കൊണ്ടാണ് പ്രവേശിക്കുക. ഈർപ്പം നിറഞ്ഞതായിരിക്കും ആ വായു. ഇത് കാറ്റിന്റെ ഭ്രമണംമൂലം മുകളിലേക്ക് ശക്തമായി ഉയരും. മർദ്ധം കുറഞ്ഞ ഭാഗത്തേക്ക് ഇത്തരത്തിൽ എത്തുന്ന ഈർപ്പമുള്ള വായു ഇതോടെ ന്യൂനമർദമായി മാറും. ഇതു സഞ്ചരിക്കുന്ന പാതയിലും സമീപത്തും മഴ പെയ്യും. കേരളത്തിൽ മഴ പെയ്യുന്നത് ഇത്തരത്തിൽ ന്യൂന മർദ്ദം ഉണ്ടാകുന്നതുകൊണ്ടാണ്. കാറ്റിന്റെ ശക്തി കൂടുമ്പോഴാണ് ഇത് ചുഴലിക്കാറ്റായി മാറുന്നത്. കടലിലെ ചൂട് ഒരു പ്രധാന ഘടകമാണ്. ബംഗാൾ ഉൾക്കടലിനെ അപേക്ഷിച്ച് അറബിക്കടലിൽ ചൂട് കുറവാണ്. തെക്കു പടിഞ്ഞാറൻ കാലവർഷത്തിന്റെ ഭാഗമായുള്ള കാറ്റ് മൂലം അറബിക്കടലിന്റെ ശരാശരി താപനില 26-28 ഡിഗ്രി സെൽഷ്യസ്സ് വരെയാണ്. തമിഴ്നാട്ടിൽ ഇടക്കിടെ കൊടുംകാറ്റുകൾ ഉണ്ടാകുമ്പോഴും കേരളത്തെ കാര്യമായി ബാധിക്കാത്തത് ഇതുകൊണ്ടാണ്. ചൂട് കൂടുതലുള്ള ബംഗാൾ ഉൾക്കടലിന്റെ ഉപരിതലത്തിന്റെ വായുവിലുണ്ടാകുന്ന മാറ്റങ്ങാളാണ് ചുഴലി കൊടുങ്കാറ്റായി മാറുന്നത്. പൊതുവേ അറബിക്കടലിൽ ഇത്തരം പ്രശ്നങ്ങൾക്കുള്ള സാധ്യത കുറവാണ്. ശ്രീലങ്കൻ ഭാഗത്തുനിന്ന് പടിഞ്ഞാറേക്ക് നീങ്ങുകയായിരുന്ന ന്യൂനമർദം കേരളത്തെ ബാധിക്കാൻ സാധ്യത ഇല്ലെന്നായിരുന്നു കാലാവസ്ഥ കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. പക്ഷെ, ഏതാനും മണിക്കൂറുകൾക്കുള്ളിൽ കാറ്റിന്റെ ദിശയും സ്വഭാവവും മാറി ചുഴലിക്കാറ്റായി കേരളതീരത്ത് ആഞ്ഞടിച്ചു. കേരളത്തിലെ തെക്കൻ ജില്ലകളെയാണ് വല്യതോതിൽ ബാധിച്ചതെങ്കിലും കരളം മുഴുവൻ കനത്ത മഴയുണ്ടായി. കേരളത്തിന്റെ തീരപ്രദേശങ്ങളിലെല്ലാം കടലാക്രമണവും ശക്തമായി. പൊതുവേ ശാന്തമായ അറബിക്കടലിൽ ചുഴലിക്കാറ്റ് ഉണ്ടായതിന്റെ കാരണം കാലാവസ്ഥാ വ്യതിയാന മാണെന്നാണ് ഭൌമശാസ്ത്രഞ്ജന്മാരുടെ നിഗമനം. കടലിൽ താപനില ഉയരുന്നതാണ് ഇതിനു കാരണമെന്ന് അവർ വിലയിരുന്നു. ഇതിനെ സാധൂകരിക്കുന്ന റിപ്പോർട്ട് അടുത്തിടെ ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച്( ഐ.പി.സി.സി) പ്രസിദ്ധീകരിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം ചുഴലിക്കാറ്റുകൾ രൂപം കൊള്ളുന്നതിന്റെ വേഗം കൂടുമെന്നും ശാസ്ത്രഞ്ജർ നേരത്തെതന്നെ നിരീക്ഷിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന വിധം അതിവേഗമായിരുന്നു ഓഖിയുടെ രൂപം കൊള്ളൽ. ചുഴലിക്കാറ്റിന് മുന്നോടിയായി നാലു തരം മുന്നറിയിപ്പുകളാണ് പുറപ്പെടുവിക്കാറുള്ളത്. ആദ്യഘട്ടമുന്നറിയിപ്പാണ് ഫ്രീ സൈക്ലോൺ വാച്ച് (PRE SYCLONE WACTH). ഇത് 72 മണിക്കൂർ മുൻപാണ് നൽകുന്നത്. ചുഴലിക്കാറ്റിന്റെ പരിണാമത്തെക്കുറിച്ചുള്ള മുന്നറിയിപ്പാണിത്. കാലാവസ്ഥാ വകുപ്പ് തലവൻ ഇതു സംബന്ധിച്ച അറിയിപ്പ് കാബിനറ്റ് സെക്രട്ടറി, സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാർ എന്നിവർക്ക് നൽകും. രണ്ടാം ഘട്ടമാണ് സൈക്ലോണ അലേർട്ട് (Cyclone Alert) .48 മണിക്കൂർ മുൻപാണ് ഈ മുന്നറിയിപ്പ് നൽകുന്നത്. തീരദേശത്ത് കാലാവസ്ഥ മോശമാകാനിടയുണ്ടെന്ന മുന്നറിയിപ്പാണ് നൽകുക. ചുഴലിക്കാറ്റ്ശക്തിയാകാൻ സാധ്യതയുള്ള സ്ഥലങ്ങൾ, കാറ്റിന്റെ ദിശ, ശക്തി, മീൻപിടുത്തക്കാർക്കുള്ള ജാഗ്രതാ നിർദ്ദേശം, പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും മറ്റുമുള്ള മുന്നറിയിപ്പുകൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. യെല്ലോ അലേർട്ട് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. മൂന്നാം ഘട്ടമാണ് സൈക്ലോൺ വാണിങ്ങ് (Cyclone Warning). ഇത് 24 മണിക്കൂർ മുമ്പാണ് നൽകുന്നത്. കനത്ത മഴയുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകും. കാറ്റ് എപ്പോൾ വിനാശകാരിയാകുമെന്ന് മൂന്നു മണിക്കൂർ ഇടവിട്ട് മുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കും. ഇതിനെ ഓറഞ്ച് അലേർട്ട് എന്നാണ് പറയുന്നത്. നാലാംഘട്ട മുന്നറിയിപ്പാണ് പോസ്റ്റ് ലാൻഡ് ഫാൾ ഔട്ട് ലുക്ക് (Post Landfall Outlook) എന്നറിയപ്പെടുന്നത്. 12 മണിക്കൂർ മുൻപാ് ഈ മുന്നറിയിപ്പ് നൽകുന്നത്. ചുഴലിക്കാറ്റിന്റെ ദിശയും സഞ്ചാരപാതയും തുടർന്നുള്ള മഴയുടെ സാധ്യതയും പ്രവചിക്കും. ഈ സമയത്ത് റെഡ് അലേർട്ട് ആണ് നൽകുക.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം