"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/കൊറോണ - വിലപ്പെട്ട അറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ - വിലപ്പെട്ട അറിവുകൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 31: | വരി 31: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
21:58, 3 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണ - വിലപ്പെട്ട അറിവുകൾ
കൊറോണ വൈറസ് എന്ന പകർച്ചവ്യാധി അറിയപ്പെടുന്നത് നോവൽ കൊറോണ വൈറസ് 19 എന്നാണ്. നോവൽ എന്നതിന്റെ അർത്ഥം പുതിയത് എന്നാണ്, 19 വരാൻ കാരണം ഇത് രോഗം കണ്ടുപിടിച്ചത് 2019 യിൽ ആയതിനാലാണ്, ഇതിന്റെ ഉറവിടം ചൈനയിലെ വുഹാൻ സിറ്റിയിൽ ആണ്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് ഈ രോഗം പകർന്നതാണെന്നാണ് അനുമാനിക്കുന്നത്. 2002-ൽ ചൈനയിൽ രൂപപ്പെട്ട സാർസ് രോഗവുമായി കോറോണയ്ക് സാമ്യമുള്ളതിനാൽ ഇത് സാർസ് കോവിഡ് -2 എന്നും അറിയപ്പെടുന്നുണ്ട്. ഈ കൊറോണ വൈറസ് കൂടുതലായും ബാധിക്കുന്നത് ശ്വാസനാളത്തെയാണ്. ഇത് പ്രധാനമായും ബാധിക്കുന്നത് 10വയസിൽ താഴെയുള്ള കുട്ടികൾക്കും 60 വയസിനു മുകളിൽ പ്രായമുള്ളവർക്കുമാണ്. കൊറോണ വൈറസ്, ലിപിഡ് അഥവാ കൊഴുപ്പ് കൊണ്ട് സംക്ഷേപിച്ചിരിക്കുന്നു. ആയതിനാൽ സോപ്പ് അഥവാ ആൽക്കഹോൾ അടങ്ങിയിരിക്കുന്ന ലായനി ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നത് ഇതിനെ തടയുന്നതിന് ഉചിതമായ മാർഗമാണ്. എന്തുകൊണ്ടെന്നാൽ സോപ്പിന് ഈ കൊഴുപ്പിനെ നശിപ്പിക്കാനുള്ള കഴിവുണ്ട്. ഇതിന്റെ ലക്ഷണങ്ങൾ, പനി (83-90% ), വരണ്ട ചുമ (52-82%), ക്ഷീണം (44-70%), ശ്വാസതടസം, തൊണ്ടവേദന എന്നിവയാണ്. ഈ വൈറസ് പടരുന്നത് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും അതുപോലെ തന്നെ ചുമക്കുമ്പോഴും, തുമ്മുമ്പോഴും വരുന്ന സ്രവത്തിലൂടയും ആണ്. അതിനാൽ ആണ് സാമൂഹ്യാകലം ഏകദേശം ഒരു മീറ്റർ പാലിക്കണം എന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നത്. അതുപോലെ തന്നെ ഒരു കോവിഡ് വ്യക്തിയുടെ സ്പർശനത്തിലൂടെയും, അവർ ഉപയോഗിച്ച വസ്തുക്കൾ മൊബൈൽ, റിമോട്ട് എന്നിവ. ഇതിൽ സ്പർശിച്ചശേഷം മൂക്കിലോ കണ്ണിലോ വായിലോ സ്പർശിച്ചാലും ഈ രോഗം പകരാവുന്നതാണ്. ഇതിനാലാണ് സമൂഹ്യാകലം പാലിക്കണമെന്നും മാസ്കുകൾ ധരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നത്. അവസാനമായിട്ട് ഈ മഹാമാരിക്ക് എതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകർക്ക് പിന്തുണ നൽകികൊണ്ട് നമ്മൾ ഓരോരുത്തരും അവരവരുടെ വീടുകളിൽ തന്നെ സുരക്ഷിതമായി കഴിയുക.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം