"എം ആർ എസ്സ്.വി എച്ച്.എസ്സ്. മഴുവന്നൂർ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
| ഉപജില്ല=മൂവാറ്റുപുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=മൂവാറ്റുപുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=എറണാകുളം | | ജില്ല=എറണാകുളം | ||
| തരം= | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} | {{Verification4|name=Sachingnair| തരം= ലേഖനം}} |
21:38, 2 മേയ് 2020-നു നിലവിലുള്ള രൂപം
ശുചിത്വം
ഒരു വ്യക്തിയും അയാൾ താമസിക്കുന്ന പരിസരവും, ചുറ്റുപാടും മാലിന്യ മുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. മനുഷ്യനെ രോഗങ്ങളിൽനിന്നും അകറ്റാൻ വലിയ പങ്കുവഹിക്കുന്ന ഒരു ഘടകമാണ് ശുചിത്വം.ഈ ശുചിത്വം പൂർണ്ണമായി കൈക്കൊണ്ടുപോന്നവരാണ് നമ്മുടെ പൂർവികർ. എന്നാൽ ഇന്നത്തെ സമൂഹം നേരെ തിരിച്ചാണ്. ശുചിത്വത്തിന്റെ ഒരു നുള്ളു പോലും ഇല്ലാത്തവർ. സ്വന്തം വീട്ടിലെ മാലിന്യങ്ങൾ അയൽവാസിയുടെ പറമ്പിലേക്ക് എറിയുന്ന, സ്വന്തം വീട്ടിലെ അഴുക്ക്ജലം രഹസ്യമായി ഓടയിലേക്ക് തള്ളുന്ന ഇന്നത്തെ മനുഷ്യരുടെ ശുചിത്വമില്ലായ്മക്ക് കിട്ടുന്ന ഏറ്റവും വലിയ ബഹുമതികളാണ് ആവർത്തിച്ച് വരുന്ന പകർച്ചവ്യാധികൾ. ഈ പകർച്ച വ്യാധികൾ മനുഷ്യന്റെ ശുചിത്വമില്ലായ്മയെ സൂചിപ്പിക്കുന്ന ഏറ്റവും വലിയ ഉദാഹരണവുമാണ്. ശുചിത്വത്തിന്റെ കാര്യത്തിൽ ഇന്നത്തെ സമൂഹം ഏറ്റവും പിന്നിലാണ്. ഒരു മനുഷ്യനുവേണ്ട പ്രധാന കാര്യങ്ങളിലൊന്നാണ് ശുചിത്വം. അതറിഞ്ഞിട്ടും നാം ശുചിത്വമില്ലാതെ ജീവിക്കുന്നു. മനുഷ്യന്റെ അഹങ്കാരങ്ങൾക്ക് തിരിച്ചടിയായി ദൈവം എന്തെല്ലാം രോഗങ്ങളും ദുരിതങ്ങളുമാണ് നൽകുന്നത്!. എന്നാലും അവന്റെ അഹങ്കാരം കൂടുകയല്ലാതെ കുറയുന്നില്ല. ശുചിത്വം എന്നാൽ ഒരു സംസ്കാരമാണ്. ആ സംസ്കാരം ഇന്നത്തെ സമൂഹത്തിൽ നശിക്കുകയാണ്. ഈ അവസ്ഥയിൽ നിന്നും നാം ഏറെ മാറേണ്ടതുണ്ട്. ലോകം ഈ പകർച്ച വ്യാധികളുടെ മുമ്പിൽ കീഴടങ്ങരുത്. അതിനായി നാം ശുചിത്വം പാലിച്ചേ മതിയാകൂ. ശുചിത്വം എന്ന മഹാആയുധം കൊണ്ട് നമുക്ക് പകർച്ചവ്യാധികളെ നശിപ്പിക്കാം. അതിനായി നാം നമ്മുടെ വീട്ടിൽനിന്ന് ശുചിത്വം ആരംഭിക്കാം. നാം ഓരോരുത്തരും വിചാരിച്ചാൽ ഈ ലോകം തന്നെ നമുക്ക് മാറ്റിമറിക്കാൻ സാധിക്കും. നമ്മുടെ ശുചിത്വമില്ലായമ കാരണം നശിക്കുന്നത് പുഴകളും മണ്ണും വായുവുമെല്ലാമാണ്. വീടുകളിൽ നിന്നെത്തുന്ന അഴുക്കുജലംതന്നെ പുഴകൾ നശിക്കാൻ കാരണമാകുന്ന ഒന്നാണ്. അങ്ങനെ ഓരോ കാര്യങ്ങളാൽ നാം കാരണം ലോകം നശിക്കുന്നു. അതുകൊണ്ട് നാം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വെള്ളം കെട്ടിനിൽക്കുന്ന ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കുക. വീട്ടിലെ മാലിന്യങ്ങൾ വഴിയോരത്ത് വലിച്ചെറിയാതെ യഥാസ്ഥാനങ്ങളിൽ നിക്ഷേപിക്കുക. വീട്ടിലെ മാലിന്യങ്ങൾ സംസ്കരണ മാർഗ്ഗങ്ങൾ വഴിയും നമുക്ക് സംസ്കരിക്കാം. കുഴികമ്പോസ്റ്റിംഗ്,മണ്ണിര കമ്പോസ്റ്റിംഗ് തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. നാളെ നമ്മുടെ വീടും സമൂഹവും ശുചിത്വമുള്ളവയാകണം. അതിൽ ഓരോവ്യക്തിക്കും ഉത്തരവാദിത്വം ഉണ്ട്. ഇനിയുമുണ്ട് സമയം. നാം ഒറ്റക്കെട്ടായി നിന്നാൽ നമ്മുടെ സംസ്കാരത്തെയും ശുചിത്വത്തെയും തിരിച്ചുപിടിക്കാൻ കഴിയും. നന്ദി, നമസ്കാരം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മൂവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മൂവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം