"ജി.എച്ച്.എസ് ചെമ്പകപ്പാറ/അക്ഷരവൃക്ഷം/ശുചിത്വത്തിലേക്കുള്ള ലോക്‌ഡോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വത്തിലേക്കുള്ള ലോക്‌...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
| സ്കൂൾ കോഡ്= 30062
| സ്കൂൾ കോഡ്= 30062
| ഉപജില്ല=കട്ടപ്പന      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കട്ടപ്പന      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കട്ടപ്പന 
| ജില്ല=ഇടുക്കി
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
വരി 29: വരി 29:


   
   
കട്ടപ്പന
{{Verification4|name=abhaykallar|തരം=ലേഖനം}}

20:29, 2 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വത്തിലേക്കുള്ള ലോക്‌ഡോൺ

നാം ജീവിക്കുന്ന നമ്മുടെ ഭൂമിയെ, ഈ പ്രകൃതിയേ കൈകാര്യം ചെയ്യുന്നതിൽ നമുക്ക് പറ്റിയ പാളിച്ചകളാണ് ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്നത്. മലിനമാകുന്ന പുഴകൾ, വരണ്ടുണങ്ങിയ ജലാശയങ്ങൾ, ചുരുങ്ങി വരുന്ന വനമേഖല, കുറഞ്ഞ് വരുന്ന ഹരിതാഭകൾ, അപ്രത്യക്ഷമാകുന്ന ജീവിവർഗങ്ങൾ ഇതൊക്കെ ഇന്നത്തെ ദുരന്ത യാഥാർത്ഥ്യങ്ങളാണ്. മണ്ണും, വിണ്ണും, വായുവും, ജലവും മെല്ലാം വിഷമയമായിത്തീരുന്ന കാഴ്ചകൾ.......

വരും തലമുറക്കായി ഇനിയുള്ള കാലം നമ്മളീ പ്രകൃതിയേയും, പ്രകൃതി വസ്തുക്കളെയും അതിന്റെ തനിമയോടെ നിലനിർത്താൻ നമ്മൾ ഒരു ശ്രമം നടത്തിയാലോ ഈ ലോക് ഡൗൺ കാലം നമ്മെ ഓർമ്മപ്പെടുത്തുന്നതും അതുതന്നെയല്ലേ.ഫാക്ടറികൾ അടച്ചിടുന്നതിലൂടെ, വാഹനങ്ങൾ ഓടാതിരിക്കുന്നതിലൂടെ ഈ ഒരുമാസ ക്കൊണ്ടുതന്നെ നമ്മുടെ വായുവും, ജലവും എത്രയോ മാലിന്യ മുക്തമായിരിക്കുന്നു. അരനൂറ്റാണ്ട് മുമ്പ് കുപ്പിവെള്ളത്തിന് വില കൊടുക്കേണ്ടി വരുമെന്ന് പറഞ്ഞാൽ നാം മലയാളികൾ പരിഹസിച്ചു തള്ളുമായിരുന്നു. ഇനി നമ്മുടെ പ്രാണണവായുവും വില കൊടുത്ത് വാങ്ങേണ്ടി വരുന്ന അവസ്ഥ തികച്ചും വിദൂരമല്ല.

ജലം, വായു, ആഹാരം, മാലിന്യ മുക്തമായാൽ തന്നെ രോഗികളുടെ എണ്ണം കുറയുകയും പ്രതിരോധശേഷി വർദ്ധിക്കുകയും ചെയ്യും. അതുപോലെ നാടെങ്ങും ഉയർന്നു വരുന്ന സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളുടെ എണ്ണവും കുറയും. രോഗ പ്രതിരോധശേഷി വർദ്ധിക്കുവാനുള്ള ആഹാരരീതികൾ അവലമ്പിച്ചാൽ തന്നെ ഏതു മഹാമാരിയേയും നമുക്ക് തടുക്കുവാനാവും. അതിനായി നമ്മുടെ വീട്ടുപരിസരങ്ങളിൽ, ടെറസ്സുകളിൽ നമ്മുക്കാവശ്യമായ പച്ചക്കറികൾ നട്ടുവളർത്തുവാനുള്ള ഒരവസരം കൂടിയാണ് ഈ ലോക് ഡൗൺ കാലം.

ശുചിത്വത്തിന്റെ കാര്യത്തിലും ഇപ്പോൾ ജാഗരൂകരാണ് മനുഷ്യർ. ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രം ഓടിച്ചെന്ന് കൈനനക്കുന്ന മലയാളികൾ ഇപ്പോൾ എത്രമാത്രം വൃത്തിയോടെ സോപ്പിട്ട് കൈകൾ കഴുകുന്നു. പരിസരങ്ങൾ ശുചിയാക്കുന്നു. ശുചിത്വമില്ലെങ്കിൽ ആരോഗ്യകരമായ ജീവിതം സാധ്യമാവുകയില്ല. ഇതൊരു ജീവിത പാഠമാണ് ഈ ലോക് ഡൗൺ കാലം.

പരിസര ശുചീകരണത്തിനും മാലിന്യ സംസ്കരണത്തിനുമുള്ള ഉത്തരവാദിത്വം വ്യക്തി, വീട്, എന്നീ തലങ്ങളിൽ നിന്നാണ് എന്നുള്ള വസ്തുത നാം മനസിലാക്കി, വരും തലമുറക്ക് മാലിന്യ മുക്തമായ ഒരു ഭൂമി ബാക്കി വെക്കണമെന്ന ബോധത്തിലേയ്ക്ക നയിക്കുകയും ചെയ്തു. ഇനി ഐശ്വര്യപൂർണ്ണമായ ഒരു നാളെ നമുക്ക് സ്വപ്നം കാണം.............

നിരുപമ രമേഷ്
9A ജി എച്ച് എസ ചെമ്പകപ്പാറ
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം