"എച്ച്. എസ്. എസ് ചളവറ/അക്ഷരവൃക്ഷം/സ൦സ്കൃത സാഹിത്യത്തിലെ പ്രകൃതിപരിപാലന സൂചനകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
 
No edit summary
 
വരി 31: വരി 31:
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

19:56, 2 മേയ് 2020-നു നിലവിലുള്ള രൂപം

സ൦സ്കൃത സാഹിത്യത്തിലെ പ്രകൃതിപരിപാലന സൂചനകൾ


വേദോപനിഷത്തുകളാലും ഇതിഹാസപുരാണങ്ങളാലും കാവ്യനാടകങ്ങളാലും സമ്പന്നമാണ് സംസ്കൃത സാഹിത്യം.നമ്മുടെമാതൃഭൂമിയായ ഭാരതത്തിൻ്റെ മഹത്തായ സംസ്ക്കാരപാരമ്പര്യങ്ങൾ ഉൾകൊളളുന്ന സാഹിത്യം കൂടിയാണത്.വേദഇതിഹാസപുരാണങ്ങളെല്ലാം നമുടെ സംസ്ക്കാരത്തിൻ്റെ ഉറവിടങ്ങളാണ്.ഭാരതത്തിൻ്റെ പുരോഗതിക്കായി സംസ്കൃത സാഹിത്യം നൽകിയിട്ടുള്ള സംഭാവനകൾ നിരവധിയാണ്. പ്രകൃതിപാലനത്തിനും സംസ്കൃതത്തിൻ്റെ സംഭാവന പ്രധാനമാണ്.സസ്യസംരക്ഷണത്തെ കുറിച്ചും പ്രകൃതിപരിപാലനത്തെ കുറിച്ചും പ്രതിപാദിക്കുന്ന ഒരുപാട് സംസ്കൃത ഗ്രന്ഥങ്ങൾ ഉണ്ട്.അത്തരത്തിലുള്ള ഒരു ഗ്രന്ഥമാണ് സുരപാലാചാര്യൻ്റെ വൃക്ഷായുർവേദം. വൃക്ഷായുർവേദത്തിലെ അതിപ്രശസ്തമായ ഒരു ശ്ലോകമാണ് താഴെ പറയുന്നത്. ദശകൂപസമാ വാപി ദശവാപിസമോ ഹൃദഃ ദശഹൃദസമഃ പുത്ര ദശപുത്ര സമോ ദ്രുമഃ പത്ത് കിണറുകൾക്ക് സമമാണ് ഒരു കുളം , പത്ത് കുളങ്ങൾക്ക് സമമാണ് ഒരു തടാകം, പത്ത് തടാകങ്ങൾക്ക് സമമാണ് ഒരു പുത്രൻ,പത്ത് പുത്രൻമാർക്ക് സമമാണ് ഒരു വൃക്ഷം എന്നാണ് ഈ ശ്ലോകത്തിനർത്ഥം.സസ്യപരിപാലനത്തിൽ ശ്രദ്ധാലുക്കളായിരുന്നപ്രാചീനഭാരതീയരുടെ സാമാന്യ അഭിപ്രായം കൂടിയാണ് മുകളിൽ പരാമർശിച്ചിട്ടുള്ളത്.'നാസ്തിമൂലംഅനൌഷധം’(ഔഷധമല്ലാത്ത വേരുകളില്ല) എന്ന് അറിഞ്ഞ പ്രാചീനഭാരതീയർ ഗൃഹങ്ങൾക്ക് ചുറ്റും വിവിധങ്ങളായ സസ്യങ്ങൾ നട്ടുപരിപാലിച്ചു. തുളസി,ആര്യവേപ്പ്,അശോകം,നെല്ലി,മഞ്ഞൾ തുടങ്ങിയവ ഇത്തരത്തിൽ നട്ടുപിടിപ്പിച്ച ഔഷധസസ്യങ്ങളാണ്.സർവ്വ വിഷങ്ങളേയും നശിപ്പിക്കാനായി മഞ്ഞൾ ഫലപ്രദമാണെന്ന് അവർ കണ്ടെത്തി.,ഊർജം പ്രദായിനിയാണ്നെല്ലിക്ക എന്നും,മുറിവുണക്കാനായി ആര്യവേപ്പ് ഉപയോഗിക്കാമെന്നും,വിഷനാശിനിയായി തുളസി ഫലപ്രാമാണെന്നും അവർ കണ്ടെത്തി.ഈ സസ്യങ്ങളെയെല്ലാം ഭാരതീയർ അന്ന് മുതൽ ഇന്ന് വരെ വിവിധ ഔഷധ പ്രയോഗങ്ങൾക്കായിഉപയോഗിച്ചു വരികയും ചെയ്തു.സസ്യങ്ങളുടെ ഔഷധഗുണങ്ങൾ തിരിച്ചറിഞ്ഞ പൂർവ്വികർ അവയെ സംബന്ധിച്ച നിരവധി ഗ്രന്ഥങ്ങൾ രചിച്ചു. പ്രകൃതിയുടെ അംശമായ വിവേകശാലിയായിട്ടുളള മനുഷ്യർ സ്വജീവിത്തിൻ്റെ പരിപൂർണതയ്ക്കു വേണ്ടി ചുറ്റും നിൽക്കുന്ന മരങ്ങളുടെ സഹായം അത്യന്താപേക്ഷിതമാണെന്ന് എപ്പോഴാണോ അറിഞ്ഞത് അപ്പോൾ മുതൽ സസ്യസംരക്ഷണ വിഷയത്തിൽ ജാഗരൂകരായി പ്രവർത്തിക്കുകയും ചെയ്തു. ഭക്ഷണത്തിനും ഗൃഹനിർമ്മാണത്തിനും ആരോഗ്യപരിപാലനത്തിനും എല്ലാം മനുഷ്യൻ സസ്യങ്ങളെ ആശ്രയിക്കുകയും,കൂടാതെ എല്ലാ സസ്യങ്ങളും ഔഷധഗുണമുളളതാണ് എന്ന വിശേഷജ്ഞാനം കൂടി കാലക്രമേണ അവർ സമ്പാദിക്കുകയും ചെയ്തു.അത് സസ്യശാസ്ത്രത്തിൻ്റെ ഉത്ഭവത്തിനു കാരണമായി.ഋഗ്വേദം,ശതപഥബ്രാഹ്മണം,തൈത്തരീയസംഹിത തുടങ്ങിയ സംസ്കൃത ഗ്രന്ഥങ്ങളിൽ ഭാരതീയ സസ്യവിജ്ഞാനത്തിൻ്റെ പ്രാചീനരൂപം കാണാവുന്നതാണ്.മഹാഭാരതത്തിലെ ശാന്തിപർവത്തിൽ മനുഷ്യരെ പോലെ സസ്യങ്ങളും സുഖദുഃഖങ്ങൾ അനുഭവിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട്. സസ്യവിജ്ഞാനത്തെ കുറിച്ച് സുരപാലൻ എഴുതിയ സംസ്കൃത ഗ്രന്ഥമായ വൃക്ഷായുർവേദത്തിന് പതിമൂന്ന് അധ്യായങ്ങൾ ഉണ്ട്. ഈ ഗ്രന്ഥത്തിൽ വൃക്ഷങ്ങളുടെ മഹിമ , ഭൂമി നിരൂപണം,വിത്തിനെ സംരക്ഷിക്കേണ്ട രീതികൾ, സസ്യങ്ങളുടെ വളർച്ച , സസ്യങ്ങളെ ബാധിക്കുന്ന രോഗങ്ങൾ, ചികിത്സകൾ തുടങ്ങിയ കാര്യങ്ങൾ വേറെ വേറെ വിശദീകരിക്കുന്നുണ്ട്. എല്ലാ സസ്യങ്ങളെയും മുഖ്യമായും വൃക്ഷം, വനസ്പതി, വീരുത്, ഒാഷധി എന്നിങ്ങനെ നാല് വിധത്തിൽ തരംതിരിച്ചിട്ടുണ്ട്. വൃക്ഷം യാതൊരു സസ്യത്തിലാണോ ഫലം ഉണ്ടാകുന്നതിന് മുൻപ് വ്യക്തമായി പുഷ്പം കാണാൻ കഴിയുന്നത് അതാണ് വൃക്ഷം ഉദാ: മാവ്, ഞാവൽ. വനസ്പതി അവ്യക്തമായി പുഷ്പത്തോട് കൂടി ഫലം ഉണ്ടാകുന്ന സസ്യങ്ങളാണ് വനസ്പതി. ഉദാ: പ്ലാവ്, അത്തി. വിരുത് വളളികളായി പടരുന്ന സസ്യങ്ങളാണ് വിരുത്.ഉദാ:കുമ്പളം,വെളളരി. ഒാഷധി ഫലം ഉണ്ടായി പാകമാകുന്നതോടെ നശിച്ചുപോകുന്ന സസ്യങ്ങളാണ് ഒാഷധി.ഉദാ : നെല്ല്, ഗോതമ്പ്. സസ്യങ്ങളുടെ സംരക്ഷണം എല്ലാവിധത്തിലും,എല്ലായിപ്പോഴും ചെയ്യണമെന്നാണ് വ്യക്ഷിയുർവേദത്തിൽ പറയുന്നത്. പരിസ്ഥിതിയുടെ സംരക്ഷണം കൂടുതൽ ഫലപ്രാപ്തിയിലേക്ക് എത്തിക്കേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്.

കാവ്യ. കെ
10 H എച്ച്. എസ്. എസ് ചളവറ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം