"കെ വി യു പി എസ് പാ‍ങ്ങോട്/അക്ഷരവൃക്ഷം/കുപ്പയിലെ മാണിക്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കുപ്പയിലെ മാണിക്യം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

19:14, 2 മേയ് 2020-നു നിലവിലുള്ള രൂപം

കുപ്പയിലെ മാണിക്യം

രാമപുരം എന്ന ഗ്രാമത്തിലെകൂലിപ്പണിക്കാരായ അപ്പുവിന്റെയും ലക്ഷ്മിയുടെയും ഒരേ ഒരു മകളാണ് മാളൂട്ടി. അഞ്ചാം ക്ലാസിൽ പഠിക്കുന്ന അവൾ പഠിക്കാൻ മിടുക്കിയാണ്. സ്കൂളിലേക്ക് പോവുന്നതും വരുന്നതും നടന്നായിരുന്നു. അതുകൊണ്ട്തന്നെ വഴിയിൽ ആളുകൾ ഉപയോഗിച്ചു വലിച്ചെറിയുന്ന കുപ്പികൾ പറക്കി വീട്ടിൽ കൊണ്ട് പോവുന്നത് അവളുടെ ശീലമായിരുന്നു. അവളൊരു പ്രകൃതി സ്നേഹികൂടിയായിരുന്നു. ഇങ്ങനെ കുപ്പികൾ പറക്കുന്നത് അവളുടെ കൂട്ടുകരികൾക്ക് ആർക്കും ഇഷ്ടമല്ല. ആരും അവളോട് കൂട്ട് കൂടാതെയായി. അവരെല്ലാം കൂടി അവൾക്കൊരു പേരിട്ടു "ആക്രി". വീട്ടിലേയ്ക്കുള്ള വഴിയിലെ പക്ഷികളും മൃഗങ്ങളും ആയിരുന്നു അവളുടെ കൂട്ടുകാർ. ക്ലാസ് ടീച്ചറിന് അവളെ വലിയ ഇഷ്ടമാണ്.

ഒരു ദിവസം സ്കൂളിൽ നിന്നും വരുന്ന വഴി പതിവുപോലെ കുപ്പികൾ പറക്കുന്നതിനിടെ അവളുടെ കാലിൽ കുപ്പിച്ചില്ലു തറച്ചു കയറി. അവളുടെ അയൽ വീട്ടിലെ മീര അതുവഴി വന്നു. മാളൂട്ടിയെ വീട്ടിൽ എത്തിച്ചു. മീരയാണ് അവൾക്ക് വേണ്ട സഹായങ്ങൾ എല്ലാം ചെയ്യുന്നത്. പിറ്റേ ദിവസം മുതൽ മാളൂട്ടിക്ക് സ്കൂളിൽ പോവാൻ പറ്റാതായി. കുറെ ദിവസം അവളെ കാണാതായപ്പോൾ ടീച്ചർ കൂട്ടുകരികളോട് ചോദിച്ചു. അവർക്ക് ആർക്കും അറിയില്ല. "വഴിയിൽ കിടക്കുന്ന സാധനങ്ങൾ പറക്കുന്നത് കൊണ്ട് നമ്മൾ ആരും അവളോട് മിണ്ടാറില്ല" എന്ന് ഒരു കുട്ടി പറഞ്ഞു. അന്ന് വൈകുന്നേരം ടീച്ചർ ക്ലാസ്സിലെ കുറച്ച് കുട്ടികളെയും കൂട്ടി മാളൂട്ടിയുടെ വീട്ടിലേക്ക് പോയി. അവിടെ എത്തിയ അവരെല്ലാം ഒരു നിമിഷം അന്തംവിട്ട് നിന്നുപോയി. അവൾ പറക്കിക്കൊണ്ട് വന്ന കുപ്പികളിൽ വിവിധതരം ചെടികളും പച്ചക്കറികളും നട്ട് വെച്ചിരിക്കുന്നു. അതൊരു പൂങ്കാവനം പോലെ തോന്നി. അവർ ആ ഓല മേഞ്ഞ വീട്ടിനുള്ളിലേക്ക് കയറി. മാളൂട്ടി തറയിൽ ഇരുന്ന് കുപ്പികളിൽ ചിത്രം വരയ്ക്കുന്നു. അവരെ കണ്ടതും അവൾ എഴുന്നേൽക്കാൻ ശ്രെമിച്ചു. പക്ഷെ പറ്റിയില്ല. ടീച്ചറിനോട് കാര്യം പറഞ്ഞു.

അവർ ചുറ്റും കണ്ണോടിച്ചു. അതിമനോഹരമായ രീതിയിൽ കുപ്പികൾകൊണ്ട് വിവിധ തരത്തിൽ ഓരോ വസ്തുക്കൾ ഉണ്ടാക്കി വെച്ചിരിക്കുന്നു. മീരയും അവളുടെ ഒപ്പം ഉണ്ടായിരുന്നു. അത്രയും നാൾ "ആക്രി" എന്ന് വിളിച്ച കൂട്ടുകാർക്ക് സങ്കടം തോന്നി. അവർ അവളെ കെട്ടിപിടിച്ചു സോറി പറഞ്ഞു.

ഞാൻ നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. നാം ഒരൊരുത്തരും ഇങ്ങനെ ചെയ്താൽ നമുക്ക് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം. മാലിന്യമുക്തമാക്കം.

" ഇനി സ്കൂളിൽ വരുമ്പോൾ മോൾ ഈ പെയിന്റ് ചെയ്ത കുപ്പികൾ എല്ലാം കൊണ്ട് വരണം. നമുക്കു ഒരു പ്രദർശനം സങ്കടിപിക്കാം. അതിലൂടെ മോൾക് ഒരു വരുമാനവും നേടാം" ടീച്ചർ പറഞ്ഞു. ഇത് കേട്ട മാളൂട്ടിക്ക് സന്തോഷമായി.

നാസിയ എസ് എൻ
5 B കെ വി യു പി എസ് പാ‍ങ്ങോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ