"ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/എന്റെ പരിസരം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= എന്റെ പരിസരം. <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 21: | വരി 21: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Kannans|തരം=ലേഖനം}} | |||
19:00, 2 മേയ് 2020-നു നിലവിലുള്ള രൂപം
എന്റെ പരിസരം.
പതിവായി ഉണരാറുള്ള സമയം ആറുമണിയാണ്. പക്ഷേ സ്കൂളിൽ പോകാനുള്ള ധൃതിയിൽ ചുറ്റുമുള്ള കാഴ്ചകൾ കണ്ണിൽ പെട്ടിരുന്നില്ല. എന്നാൽ ഈ ലോക്ക് ഡൗൺ എന്റെ വീടിന് ചുറ്റും പുതിയൊരു ലോകം സമ്മാനിച്ചു. കാവ് പോലെ മരങ്ങൾ പന്തലിച്ചു നിൽക്കുന്നു. സൂര്യപ്രകാശം ഏൽക്കുമ്പോൾ ഇലകൾ വെള്ളി പോലെ തിളങ്ങുന്നു. കാറ്റിന് മുല്ലയുടെയും പാരിജാതത്തിന്റെയും സമ്മിശ്ര ഗന്ധം. മൾബറി പഴം കൊത്തിത്തിന്നു എത്തിയ കുരുവികളും ഓലഞ്ഞാലിയും കരിയില കിളികളും കലപില കൂട്ടി പറക്കുന്നു. കിളികൾക്ക് കുടിക്കാനായി പാത്രത്തിൽ ഞാൻ വെള്ളം നിറച്ചു വയ്ക്കാറുണ്ട്. ഞങ്ങളുടെ കളി സ്ഥലം പട്ടിക്കുട്ടികൾ കയ്യടക്കിയിരിക്കുന്നു. അയൽവീട്ടിലെ പശുവിനെയും കിടാവിനെയും നോക്കി നിൽക്കാൻ നല്ല രസമാണ്. വെള്ളയും നീലയുമായി തെളിഞ്ഞു നിന്ന ആകാശം പതിയെ നിറം മാറി തുടങ്ങി. പക്ഷികൾ കൂടണയുന്ന ശബ്ദം. ചെറിയ ഇടിയും മിന്നലും പിന്നാലെ വന്നു. ഇത്ര മനോഹരമായി ഞാൻ പ്രകൃതിയെ കണ്ടിട്ടില്ല. അല്ല അങ്ങനെ നോക്കി കാണാൻ ഞാൻ സമയം കണ്ടെത്തിയില്ല എന്നു പറയുന്നതാവും ശരി. മഴ ശക്തമായി ഭൂമിയെ കുളിരണിയിക്കുന്നു, നാളെ ഉന്മേഷമുള്ള ഒരു പ്രഭാതം സമ്മാനിക്കുന്നതിനായി........
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം