"ജി.എൽ.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/ചക്കക്കുരു ജ്യൂസ് -വിശേഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
| സ്കൂൾ കോഡ്= 18204 | | സ്കൂൾ കോഡ്= 18204 | ||
| ഉപജില്ല= കിഴിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കിഴിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= മലപ്പുറം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=MT_1206| തരം= ലേഖനം}} | {{verification|name=MT_1206| തരം= ലേഖനം}} |
13:43, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ചക്കക്കുരു ജ്യൂസ് -വിശേഷങ്ങൾ
ഈ കൊറോണ കാലത്ത് വീട്ടിൽ ഇരുന്ന് ബോർ അടിച്ച ഞാൻ പതുക്കെ തൊടിയിലിറങ്ങി. അടുത്ത് കണ്ട പ്ലാവിൽ നിറയെ ചക്കകൾ കായ്ച്ചു നിൽക്കുന്നു. ഹായ്, എത്ര മനോഹരമായ കാഴ്ച. പച്ച മുള്ളുകളുള്ള ഉരുണ്ടതും നീണ്ടതുമായ ചക്കകൾ. എവിടെനിന്നോ ഒഴുകിപ്പരന്ന കാറ്റിൽ പഴുത്ത ചക്കയുടെ മണം. എനിക്ക് വലിയ കൊതി തോന്നി. ഈ കൂട്ടത്തിൽ ഒരു പഴുത്ത ചക്ക ഉണ്ടെങ്കിൽ..... . അടുക്കളയിൽ ഏതോ തിരക്കിലായിരുന്ന അമ്മയെ ഞാൻ വിളിച്ചു. എനിക്ക് ചക്ക വേണമെന്ന് പറഞ്ഞു. അമ്മ അച്ഛന്റെ അടുത്തുചെന്നു നിർബന്ധിച്ചു പ്ലാവിൽ കയറ്റാൻ നോക്കി. ഒരു വലിയ കോണിയും നീണ്ട തോട്ടിയും ഒക്കെ എടുത്തുവച്ചു. ഞങ്ങൾ പ്ലാവിൻ ചുവട്ടിലെത്തി. അച്ഛൻ കോണി ചാരി പ്ലാവിൽ കയറാൻ തുടങ്ങി. ഞാൻ പ്ലാവിലെക്ക് നോക്കിയപ്പോൾ ഈച്ചകൾ പാറുന്നത് കണ്ടു. കൊതിയന്മാർ, പഴുത്ത ചക്ക നോക്കി വന്നതാവും. അച്ഛൻ പെട്ടെന്ന് ഒരു ചക്കയിട്ടു. പഴുത്ത ചക്കയുടെ മണം അവിടെയാകെ നിറഞ്ഞു. എന്റെ നാവിൽ വെള്ളമൂറി. ചക്കയെടുത്തു ഞങ്ങൾ വീട്ടിലെത്തി. എനിക്ക് തിരക്കായി. അമ്മ കൈമഴു കൊണ്ട് ചക്കമുറിച്ചു പല കഷണങ്ങളാക്കി. ഹായ് എന്തു രസം !അച്ഛൻ പറഞ്ഞു. "നല്ല മധുരമുള്ള ചക്കയാ. ഉണ്ണി വേണ്ടത്ര കഴിച്ചോ ". ഞങ്ങളെല്ലാവരും ചക്ക നന്നായി കഴിച്ചു. എന്തൊരു സ്വാദ്. വയർ നന്നായി നിറഞ്ഞപ്പോൾ എനിക്ക് ഒരു മയക്കം. അതിനിടയിൽ അമ്മ യുട്യൂബിൽ നോക്കി ചക്കക്കുരു ജ്യൂസ് ഉണ്ടാക്കാൻ പഠിച്ചു. മയക്കം വിട്ടുണർന്നപ്പോഴേക്കും എന്റെ മുൻപിൽ പുതിയ ചക്കക്കുരു ജ്യൂസ് എത്തി. ബദാം മിൽക്ക് പോലെ രുചിയുള്ളത്. ആ ജ്യൂസ് ഞങ്ങൾ ആസ്വദിച്ചു കുടിച്ചു. ഉച്ചമയക്കം കഴിഞ്ഞ അച്ഛമ്മയ്ക്കും ഞാൻ ഒരു ഗ്ലാസ് ജ്യൂസ് നൽകി. അത് എന്തു കൊണ്ടുണ്ടാക്കിയതാണെന്നുമാത്രം ഞാൻ പറഞ്ഞില്ല . പാവം അച്ഛമ്മ!വയസ്സുകാലത്തു അവരും ഒരു നല്ല ജ്യൂസ് കുടിക്കട്ടെ.
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം