"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/അപ്പുവിന്റെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 58: വരി 58:
| color=  5  
| color=  5  
}}
}}
{{Verification4|name=abhaykallar|തരം=കഥ}}

13:28, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അപ്പുവിന്റെ അവധിക്കാലം

രാവിലെ ഉറക്കമുണർന്ന അപ്പു അടുക്കളയിലേക്കു ഓടി. നല്ല ചൂട് ദോശ യുടെ മണം. അവൻ സന്തോഷത്തോടു അമ്മയുടെ അടുത്തേക്ക് ഓടി. അവൻ അമ്മയെ പുറകിൽ കൂടി കെട്ടിപിടിച്ചു.

"മോൻ നേരത്തെ എണീറ്റോ? അമ്മ ചോദിച്ചു. ഇന്ന് സ്കൂളിൽ പോകേണ്ട വേണമെങ്കിൽ കുറച്ചു സമയം കൂടി ഉറങ്ങിക്കോ :അമ്മ പറഞ്ഞു.

അതുകേട്ടു അവൻ ചോദിച്ചു എന്താണമ്മേ ഇന്ന് സ്കൂളിന് അവധി?

"കൊറോണ എന്ന രോഗം ലോകത്താകമാനം പടർന്നു പിടിച്ചിരിക്കുകയാണ്. അതുകൊണ്ട് പരീക്ഷകൾ എല്ലാം നിർത്തി വെച്ചു വേനൽ അവധി നേരത്തെ തുടങ്ങി". അതുകേട്ടു പരിഭ്രാന്തിയോടെ അപ്പു ചോദിച്ചു. എന്താണ് അമ്മേ കൊറോണ. അപ്പോൾ അമ്മ പറഞ്ഞു ഇന്ന് ഹെൽത്ത് സെന്റർ ലെ മേരി ആന്റി വരുമ്പോൾ മോനു വിശദമായി പറഞ്ഞു തരും. അപ്പു ആകാംഷയോടെ മേരി ആന്റി യുടെ വരവിനായി കാത്തിരുന്നു.

ഹെൽത്ത് സെന്ററിലെ മേരി ആന്റി ഗേറ്റ് കടന്നു വരുന്നത് കണ്ട് അപ്പു ഗേറ്റിന്റെ അടുത്തേക് ഓടി. മേരി ആന്റിയുടെ വായും മൂക്കും മൂടി കെട്ടിയിരിക്കുന്നു. ഇത് കണ്ട് അപ്പു അത്ഭുതപ്പെട്ടു. "മോനെ അടുത്തേക്ക് വരണ്ട, ആന്റി കയ്യും മുഖവും കഴുകിയിട്ടു വരാം " മേരി ആന്റി പൈപ്പിന്റെ ചുവട്ടിൽ ചെന്നിട്ട് കയ്യും മുഖവും സോപ്പിട്ടു കഴുകിയിട്ടു അപ്പുന്റെ അടുത്തേക്ക് വന്നു

"ആന്റി എന്താണ് മുഖം മൂടിയിരിക്കുന്നതു "? മോനെ ഇതാണ് മാസ്ക് മാസ്കോ?? അപ്പു ചോദിച്ചു ആന്റി എന്താണ് കൊറോണ? ഒന്ന് പറഞ്ഞു തരാമോ?

നമ്മുടെ ലോകത്ത് പടർന്നു പിടിക്കുന്ന ഒരു രോഗമാണ് കൊറോണ. കൊറോണ എന്ന വൈറസ് ആണ് ഇ രോഗം പടർത്തുന്നത്. കൊറോണ യുടെ ശരിയായ പേര് കോവിഡ് 19 എന്നാണ്. ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് രോഗം ആദ്യം പടർന്നു പിടിച്ചത്. രോഗിയുടെ സ്രവങ്ങളിൽ കൂടിയാണ് രോഗം പടരുന്നത്.

സ്രവമോ? അതെന്താണ് ആന്റി? കോവിഡ് 19 ബാധിച്ച രോഗിയുടെ ചുമ തുമ്മൽ തുടങ്ങിയവയിൽ കൂടി വരുന്ന തുള്ളികളിൽ നിന്നും മറ്റുള്ളവരിലേക്ക് പകരും. അതുകൊണ്ട് നമ്മൾ ശരിക്കും ശ്രദ്ധിക്കണം. ആന്റി നമ്മൾ എന്തൊക്കെയാണ് ചെയ്യേണ്ടത്? വീട്ടിൽ നിന്നും പുറത്തിറങ്ങി നടക്കരുത് കയ്യ് ഇടക്കിടക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കുറഞ്ഞത് 2മിനിറ്റ് എങ്കിലും കഴുകണം സാമൂഹ്യ അകലം പാലിക്കണം ജലദോഷം പനി തുടങ്ങി ബുദ്ധിമുട്ട് ഉള്ളവർ മാസ്ക് ധരിക്കണം ഹോസ്പിറ്റലിൽ പോകണം. ഞാൻ ശരിക്കും ശ്രദ്ധിച്ചുകൊള്ളാം അപ്പു പറഞ്ഞു.

മോനെ നമ്മുക്ക് വേണ്ടി രാപ്പകൽ കഷ്ട്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്കും പോലീസുകാർക്കും നമ്മുടെ ആരോഗ്യ മന്ത്രി ടീച്ചർ അമ്മക്കും വേണ്ടി പ്രാർത്ഥിക്കണം ശരി ആന്റി അപ്പു പറഞ്ഞു. മേരി ആന്റി സാനിറ്റിസറും മാസ്ക് നൽകിയിട്ടുണ്ട് യാത്ര പറഞ്ഞു ഹെൽത്ത് സെന്റർ ലേക്ക് പോയി

ഗൗരിനന്ദൻ കെ സതീഷ്
1 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ