"പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 86: | വരി 86: | ||
[[ചിത്രം:Dd.gif]] | [[ചിത്രം:Dd.gif]] | ||
</font><font color=magenta size=5> | </font><font color=magenta size=5> | ||
<font size=3 color=red><b> | |||
[[നായകര്‍ ]]</b></font size=3 color=red><br />(ക്ലിക്ക് ചെയ്യുക)<br /> | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
16:54, 30 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ | |
---|---|
വിലാസം | |
കൊളവല്ലൂര്‍ കണ്ണൂര്‍ ജില്ല | |
സ്ഥാപിതം | 02 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-03-2010 | Raji |
പി. ആര്‍. മെമ്മോറിയല്‍. കൊളവല്ലൂര്‍. എച്ച്. എസ്. എസിന്റെ ഹാര്‍ദ്ദമായ സ്വാഗതം
പ്രമാണം:Flowers83.gif
1962 ജൂണ്‍ 2 നാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ കെ കെ വേലായുധന്‍ അടിയോടി ആയിരുന്നു ആദ്യത്തെ മാനേജര്‍. ശ്രീ പി കുമാരന്‍ നമ്പ്യാറാണ‍് ആദ്യ പ്രധാന അദ്ധ്യാപകന്‍. 105 വിദ്യാര്‍ത്ഥികളും 3 അദ്ധ്യാപകരും ആണ‍് തുടക്കത്തില്‍ ഉണ്ടായിരുന്നത് . 1965ല്‍ ആയിരുന്നു ആദ്യത്തെ എസ് എസ് എല്‍ സി ബാച്ച് . 1998ല്‍ ഇതൊരു ഹയര്‍ സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെട്ടു.
ചരിത്രം
കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലുള്‍ പ്പെട്ട പാനൂര്‍ ഉപജില്ലയിലെ കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തില്‍ പത്താം വാര്‍ഡില്‍ പാനൂര്‍ നാദാപുരം റോഡില്‍ പാറാട് കുന്നിന്‍ ചെരുവിലാണ‍് ഈവിദ്യാലയം സ്ഥിതിചെയ്യുന്നത്. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന പാനൂരിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ അക്ഷര വെളിച്ചം എത്തിക്കുന്നതിനു വേണ്ടി പാനൂരിന്റെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിലെ ശക്തി സ്രോതസ്സായിരുന്ന പി. ആര്‍ കുറുപ്പിന്റെ പരിശ്രമ ഫലമായി കേരളത്തിലെ അന്നത്തെ പട്ടം താണുപ്പിള്ള മന്ത്രിസഭയാണ‍് സ്കൂള്‍ അനുവദിച്ചത്. 1962 ജൂണ് 2ന് സ്കൂള്‍ പ്രവര്ത്തനം ആരംഭിച്ചു .105 വിദ്യാര്ത്ഥികളുമായി പ്രവര്ത്തനമാരംഭിച്ച ഈ സ്കൂളില്‍ 3 അധ്യാപകരായിരുന്നു ഉണ്ടായിരുന്നത്. പി. കുമാരന്‍ നമ്പ്യാര്‍ പ്രധാന അധ്യാപകനും .ഒ. സുകുമാരന്‍ . കെ. കെ നാരായണന്‍ എന്നിവര്‍ സഹ അധ്യാപകരുമായിരുന്നു. ശ്രീ .കെ .കെ .വേലായുധന്‍ അടിയോടിയായിരുന്നു ആദ്യത്തെ മാനേജര്‍ . പാനൂരിന്റെ കിഴക്കന്‍ പ്രദേശത്ത് സെക്കന്ററി വിദ്യാഭ്യാസം ഇവിടെ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പി. ആറിന്റെ സജീവ സാന്നിദ്ധ്യവും പ്രവര്ത്തനവും അധ്യാപകരുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ അധ്വാനവും സഹകരണവും ഈവിദ്യാലയത്തിന്റെ വളര്‍ച്ചയ്ക്ക് വേഗതകൂട്ടി. 1968 ല്‍ അപ്പര്‍ പ്രൈമറി വിഭാഗവും ആരംഭിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം മാനേജ്മെന്റ് പി. ആറിന്റെ മൂത്തപുത്രനായ കെ പി .ദിവാകരന്റെ പേരിലേക്ക് മാറ്റപ്പെട്ടു. 1998ല് ഈ സ്കൂളില് ഹയര്‍ സെക്കന്ററി വിഭാഗം ആരംഭിച്ചു. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ സയന്‍സ് ,കോമേഴ്സ്, ഹ്യമാനിറ്റീസ്, ബാച്ചുകളുണ്ട്. ഇന്ന് 2000 ല്‍പരം വിദ്യാര്‍ത്ഥികളും 97 അധ്യാപക അധ്യാപകേതര ജീവനക്കാരും സേവനമനുഷ്ടിക്കുന്നു. പ്രാരംഭഘട്ടം മുതല്‍ വിദ്യാലയത്തിന്റെ ജീവനാഡിയായി പ്രവര്ത്തിച്ച ശ്രീ .പി. ആര്‍ .കുറുപ്പിന്റെ ചരമത്തെ തുടര്‍ന്ന് അദ്ദേഹത്തോടുള്ള സ്‍നേഹാദരവ് പ്രകടിപ്പിക്കാന്‍ 2002 ല്‍ വിദ്യാലയത്തിന്റെ പേര‍് പി. ആര്‍ . മെമ്മോറിയല്‍ കൊളവല്ലൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ എന്ന് പുനര്‍ നാമകരണം ചെയ്തു.
ഭൗതികസൗകര്യങ്ങള്‍
പാനൂര്‍ - കല്ലിക്കണ്ടി റോഡില്‍ കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിലെ കൊളവല്ലൂര്‍ വില്ലേജില്‍ പാറാട് കുന്നിന്‍ ചെരുവിലാണ‍് കൊളവല്ലൂര്‍ ഹയര്‍ സെക്കന്ററി സ്ക്കൂള്‍ സ്ഥിതിചെയ്യുന്നത് . മെയിന്‍ റോഡില്‍ നിന്നും 150 മീറ്റര്‍ ഉള്ളിലേക്ക് മാറി വൃക്ഷനിബിഡമായ കുന്നിന്‍ താഴ് വാരത്താണ‍് സ്ക്കൂളിന്റെ കിടപ്പ്. അതുകൊണ്ട് തന്നെ സ്വച്ഛ ശീതളമായ സ്ക്കൂള്‍ അന്തരീക്ഷമാണ‍് ഇവിടെയുള്ളത്. 4 ഏക്കര്‍ ഭൂമിയിലാണ‍് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്ക്കൂള്‍ ക്യമ്പസില്‍ നിന്നും വിദൂരതയിലുള്ള നിരവധി കുന്നുകളുടെ ദൃശ്യം മനോരഞ്ജകമാണ‍്. സ്ക്കൂള്‍ ഹരിതസേനയുടെ പ്രവര്‍ത്തന ഫലമായി സ്ക്കൂള്‍ ഗ്രൗണ്ടിനരികില്‍ സമൃദ്ധിയായി വളരുന്ന തണല്‍ മരങ്ങള്‍ സ്ക്കൂള്‍ അന്തരീക്ഷം ഹരിതാഭമാക്കുന്നു. ഔഷധ സസ്യങ്ങളും, ഫല വൃക്ഷങ്ങളും അടങ്ങിയ പൂന്തോട്ടമുണ്ട്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 41 ഡിവിഷനുകളാണുള്ളത് . ഹയര്‍ സെക്കണ്ടറി വിഭാഗം ആധുനിക രീതിയിലുള്ള 3 നില കോണ്ക്രീറ്റ് കെട്ടിടത്തിലാണ‍് പ്രവര്‍ത്തിക്കുന്നത്. സയന്‍സ്(2ബാച്ച്) , കോമേഴ്സ് , ഹ്യമാനിറ്റീസ് എന്നീ ബാച്ചുകള്‍പ്രവര്‍ത്തിക്കുന്നുണ്ട്. കായിക പഠനത്തിന‍് കരുത്തേകാന്‍ ഒരേക്കറോളം വരുന്ന അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കലോത്സവങ്ങളും മറ്റ് പരിപാടികളും നടത്താന്‍ ഓപ്പണ്‍എയര്‍ ഓഡിറ്റോറിയവും വിശാലമായ സ്ക്കൂള്‍ ഹാളും നിലവിലുണ്ട്. 64അധ്യാപകരും 7അനധ്യാപക ജീവനക്കാരുമാണ‍് ഇപ്പോള്‍ ഹൈസ്ക്കൂള്‍ വിഭാഗത്തിലുള്ളത്. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 23 അധ്യാപകരും. 3 അനധ്യാപക ജീവനക്കാരും ഉണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്‍യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ‍്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാസാഹിത്യ വേദി
- സ്പൗട്ട് & ഗൈഡ്സ്
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
- പൊതു വിജ്ഞാന പരിശീലന കളരി
- സാഹിത്യസമാജങ്ങള്
- ശാസ്ത്ര-പ്രവൃത്തിപരിചയ മേള
- ക്ലാസ് മാഗസിന്‍.
- ഹരിതസേന
പ്രമാണം:Scout.jpg
നായകര്‍
(ക്ലിക്ക് ചെയ്യുക)
മാനേജ്മെന്റ്
കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ ഭരണരംഗത്തെ പ്രമുഖനായിരുന്ന ശ്രി പി ആര്‍ കുറുപ്പിന്റെ മകനായ ശ്രീ കെ. പി ദിവാകരനാണ‍് ഈ സ്കൂളിന്റെ മാനേജര്‍ . സ്കൂളിന്റെ സുഖമമായ നടത്തിപ്പിന‍് കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുന്ന മാനേജര്‍ ആണ‍് ശ്രി കെ. പി ദിവാകരന്‍. സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള് വികസിപ്പിക്കുന്നതില്‍ ശ്രദ്ധേയമായ പങ്ക് ഇദ്ദേഹം വഹിക്കുന്നു. പാനൂര്‍ കെ കെ വി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, പാനൂര്‍ പി ആര്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂള്‍, ശ്രീകൃഷ്ണവിലാസം എല്‍ പി സ്ക്കൂള്‍ വിളക്കോട്ടൂര്‍, എന്നീസ്ഥാപനങ്ങളും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ‍് പ്രവര്‍ത്തിക്കുന്നത്. പ്രഗല്‍ഭനായ ശ്രി പി ആര്‍ കുറുപ്പിന്റെ മകനായ ഇദ്ദേഹം രണ്ടുതവണ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക ശ്രീമതി കെ. മീനാക്ഷിയും . ഹയര്‍സെക്കണ്ടറി വിഭാഗത്തിന്റെ പ്രന്‍സിപ്പള്‍ ശ്രി കെ പ്രദീപ് കുമാറും ആണ‍്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- കെ പി മോഹനന്‍ -എം. എല്‍ .എ
- രാജാറാം. കെ.കെ -ഡോക്ടര്‍
- ഡോ. ഷക്കീല ഹുസൈന്‍ (കാനഡ)
- ഡോ. ഹസ്സന്‍-ശിശുരോഗ വിദഗ്ദന്‍
- ഡോ. ജയകൃഷ്ണന്‍
- മുഹമ്മദ് വിളക്കോട്ടൂര്‍ -ശാസ്ത്രഞ്ജന്‍ ( ഐ എസ് ആര് ഒ)
- കുഞ്ഞമ്മദ് -മുന്‍ പ്രിന്‍സിപ്പല്‍ എന്‍ .എ. എം കോളേജ് കല്ലിക്കണ്ടി
- ഡോ. മുസ്തഫ പുത്തൂര്‍ - പ്രിന്‍സിപ്പല്‍ എന്‍. എ. എം കോളേജ് കല്ലിക്കണ്ടി
- പ്രൊഫ. കെ. കെ മഹമ്മൂദ് - മൊകേരി ഗവ: കോളേജ്
- പ്രൊഫ. ഉണ്ണികൃഷ്ണന്‍
- ഡോ. ഇര്‍ഷാദ്
- ഡോ.മുഹമ്മദ്. എ. സി (ഹോമിയോ)
- ഡോ. മുഷമ്മദ്
- രമേഷ് ബാബു കല്ലിക്കണ്ടി -ചീഫ് എഡിറ്റര്‍ മംഗളം ദിനപത്രം കൊല്ലം
- അജിത്ത്കുമാര്‍ കല്ലിക്കണ്ടി- ചീഫ് എഡിറ്റര്‍ മാതൃഭൂമി
- ഡോ. ജമീല - കല്ലിക്കണ്ടി
- ഡോ. ഷീബ ഒ. പി-പാറാട്
- ജയ്സണ്‍ ജയന്‍ -മറൈന്‍
- പട്ടേടത്തില്‍ കുഞ്ഞമ്മദ് -വ്യവസായി
- പ്രൊഫ. കുമാരന്‍. കെ-പാറാട്
- പ്രൊഫ. ഭാസ്ക്കരന്‍ .കെ -പാറാട്
- അനൂപ് എന്‍ജിനിയര്‍-സിംഗപ്പൂര്‍
- വരുണ്‍ ടി.പി. എന്‍ജിനിയര്‍ -അമേരിക്ക
- ബ്രിജേഷ്. എം. കെ -എന്‍ജിനിയര്‍-ബാംഗ്ലൂര്‍
- സിനി-എന്‍ജിനിയര്‍
- ഡോ. ഷമല്‍.എസ് .കെ. കോഴിക്കോട്
- ഡോ. ജുമൈല മഠത്തില്‍- പുത്തൂര്‍
- ഡോ. സഹീന പുത്തൂര്‍
- ടി. പി. നാണു എന്‍ജിനിയര്‍
- രവീന്ദ്രന്‍ -എന്‍ജിനിയര്‍
ഫോട്ടോ ഗ്യാലറി
-
തുഞ്ചന്‍ പറമ്പിലെ സരസ്വതീമണ്ഡപത്തിനരികെ
-
വള്ളത്തോളിന്റെ മകളോടൊപ്പം
-
ആത്മാന്വേഷണം തേടി നാറാണത്ത് ഭ്രാന്തനരികെ
-
2009-2010 ല് സംസ്ഥാന തല കലോല്‍സവത്തില്‍ പങ്കെടുത്ത നാടക സംഘം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.789391" lon="75.630569" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.757126, 75.619583 prmkhss kolavallore </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.