"എം.ഐ.എം.എൽ.പി.എസ് ആറളം/അക്ഷരവൃക്ഷം/തണ്ണീർകുടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 19: വരി 19:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= Muhammed Najad  N K
| പേര്= മുഹമ്മദ് നജാദ് എൻ കെ
| ക്ലാസ്സ്= 2A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 2A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

21:22, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തണ്ണീർകുടം

ഒരു ദിനം ഞാനെന്റെ വീടിന്റെ മുറ്റത്തു
തണ്ണീർ കുടമൊന്നു തൂക്കിവെച്ചു
കത്തിയെരിയുന്ന വെയിലിന്റെ ചൂടിൽ
ഒരു കപ്പ്‌ വെള്ളം ഞാനൊഴിച്ചു
എല്ലാ ദിനവും കാലത്തെണീറ്റു ഞാൻ
തണ്ണീർകുടമൊന്നു ചെന്നു നോക്കും
പേരമരത്തിൽ വരുന്നൊരു മൈന
തണ്ണീർകുടത്തിലേക്കെത്തി നോക്കി
ദാഹമകറ്റി ചിറകടിച്ചുയരുന്ന
മൈനയെ കണ്ട് ഞാൻ കയ്യടിച്ചു
കാക്കയും കുരുവിയും വെള്ളരിപ്രാവും
വെള്ളം കുടിച്ചു പറന്നുയർന്നു
വേനലിൻ ചൂടിൽ ചുറ്റും കരിയുമ്പോൾ എന്റെ മനസ്സും കുളിർത്തു പോയി.
 

മുഹമ്മദ് നജാദ് എൻ കെ
2A എം.ഐ.എം.എൽ.പി.എസ് ആറളം
ഇരിട്ടി  ഉപജില്ല
കണ്ണൂർ 
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത