"ഗവ. യു.പി.എസ്. കരകുളം/അക്ഷരവൃക്ഷം/മലയാളി അന്നും ഇന്നും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ഗവ. യു പി എസ്സ് കരകുളം, നെടുമങ്ങാട് ഉപ ജില്ല, ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ല. | ||
| സ്കൂൾ കോഡ്=42548 | | സ്കൂൾ കോഡ്=42548 | ||
| ഉപജില്ല=നെടുമങ്ങാട് | | ഉപജില്ല=നെടുമങ്ങാട് | ||
വരി 20: | വരി 20: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verification4|name=Sreejaashok25| തരം= ലേഖനം }} |
15:18, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മലയാളി അന്നും ഇന്നും
രോഗങ്ങൾ കടന്നുവരാൻ മടിച്ചിരുന്ന ദൈവത്തിന്റെ സ്വന്തം നാടായിരുന്നു കേരളം. പ്രകൃതി രമണീയതയ്ക്ക് സാക്ഷ്യം വഹിച്ചിരുന്ന ഈ നാട്ടിലെ ജനങ്ങൾക്ക് രോഗങ്ങൾ വളരെ കുറവായിരുന്നു. മണ്ണിലിറങ്ങി അധ്വാനിച്ചായിരുന്നു അവർ ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. കൃഷിയും മറ്റും പരമ്പരയായി തുടർന്ന് പോയിരുന്ന അവർക്ക് രോഗങ്ങളേയും മറ്റും ഭയക്കേണ്ട ആവശ്യകത ഇല്ലായിരുന്നു.കണ്ണെത്താ ദൂരത്തു വയലുകളും കുളങ്ങളും സമൃദ്ധമായി നിറഞ്ഞുനിന്നിരുന്ന കേരളത്തിലെ ജനങ്ങൾക്ക് ജോലി അന്വേഷിച്ചു മറ്റു സ്ഥലങ്ങളിലേക്ക് പോകേണ്ട ആവശ്യകത ഇല്ലായിരുന്നു. സ്വന്തമായി കൃഷി ചെയ്ത ധാന്യങ്ങളും പച്ചക്കറികളും കഴിച്ചിരുന്ന അവർക്ക് വിഷവിമുക്തമായ ശരീരവും രോഗപ്രതിരോദ ശേഷിയും കൈവന്നിരുന്നു. എന്നാൽ തികച്ചും വത്യസ്തമായ് നമ്മുടെ പൂർവികരെ ധിക്കരിച്ച് നാം, അവർ സ്വരുക്കൂട്ടിയ വയലും കുളവും നികത്തി വലിയ കോൺക്രീറ്റ് കെട്ടിടങ്ങളും ഫ്ലാറ്റുകളും കെട്ടിപ്പൊക്കി.വയലിലും കുളത്തിലും ജോലി ചെയ്തിരുന്ന അവരിൽ നിന്നും ഏറെ വ്യത്യസ്തമായി നാം വലിയ കെട്ടിടങ്ങൾക്കുള്ളിൽ എ.സിയിൽ വിയർപ്പിന്റെ ഗന്ധം അറിയാതെ വളരുകയാണ്. വിഷവിമുക്തമായ പച്ചക്കറികളിൽ നിന്നും കടകളിലെ ചില്ലുകൂട്ടിലെ പലഹാരങ്ങൾക്കിടയിലേക്ക് നാം വളർന്നു. അലസഹൃദയരായ നമ്മൾ ജോലി അന്വേഷിച്ച് മറ്റു സ്ഥലങ്ങളിലേക്ക് പോകാനും അവിടുത്തെ ശീലങ്ങളും രോഗങ്ങളും എങ്ങോട്ടേക്ക് പകർത്തി. ദോഷകരമായ ശീലവും ഭക്ഷണവും അലസതയും കാരണം അൻപതു വയസുമുതലേ പല ജീവിതശൈലീ രോഗങ്ങൾക്കും നാം അടിമയാകുന്നു.നാം ഇവിടെനിന്ന് മറ്റു സ്ഥലങ്ങളിലേക്ക് പലായനം ചെയ്യുന്നതുപോലെ പല അന്യ സംസ്ഥാന തൊഴിലാളികളും ഇങ്ങോട്ടേക്ക് വന്നു. ഒടുവിൽ അവരിവിടെ അവരുടേതായ ലോകം സൃഷ്ടിച്ചു.വയലും കുളവും പാടവും നികത്തിയ അവർ പച്ചക്കറികളും, എന്തിന് കുടിവെള്ളം വരെ പൈസക്കൊടുത്തു വാങ്ങേണ്ട അവസ്ഥയിലെത്തിയിരിക്കുന്നു. വിഷം കലർന്ന ഭക്ഷണം കഴിച്ച് നാം കാൻസർ ലിവർ സിറോസിസ് തുടങ്ങി ഒട്ടനവധി മാരകരോഗങ്ങളുടെ പിടിയിലായിരിക്കുന്നു. രോഗപ്രതിരോധ ശേഷിയില്ലായ്മ കാരണം മേഴ്‌സ്, സാർസ്, നിപ്പ, തുടങ്ങി ഇന്ന് നാം കൊറോണ വരെ എത്തിയിരിക്കുന്നു. ഈ സാഹചര്യത്തിലെങ്കിലും നാം പ്രകൃതിയെ മടക്കി കൊണ്ടുവരികയും വിഷമുക്ത പച്ചക്കറികൾ കഴിച്ചു രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും വേണം. നമ്മുടെ പൂർവികരാവട്ടെ നമ്മുടെ മാതൃക!!!!!!
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം