"ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ/അക്ഷരവൃക്ഷം/ഞാൻ നമ്മളിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
 
No edit summary
വരി 16: വരി 16:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

11:27, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഞാൻ നമ്മളിലൂടെ

ലോകം ഇപ്പോൾ ഒരു അടിമയായിക്കഴിഞ്ഞു .ഇന്ന് ഈ ലോകം ഭരിക്കുന്നത് വേറെ ആരുമല്ല . ആ ഭരണാധികാരിയുടെ പേരാണ് കോവിഡ് -19 അഥവാ കൊറോണ. ചൈന എന്ന മഹാരാജ്യത്തിൽ നിന്നും ഉല്ഭവിച്ചതാണ് ഈ രോഗം .ചിലർ പ്രകൃതിയോടു കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കാൻ വേണ്ടിയാവും പ്രകൃതി ഇങ്ങനൊരു വികൃതി കാട്ടിയതു . പണമാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പത്തു എന്നുപറഞ്ഞവർക്കുതു വലിയൊരു തിരിച്ചടിയായിരിക്കും .വ്യവസായങ്ങളുടെയും ജനസംഖ്യാവർധനവിന്റെയും രാജ്യമായിരുന്നു അമേരിക്ക . ഇന്നു ഈ രോഗം പിടിപെട്ടതിനാൽ പതിനായിരങ്ങളാണ് മരിക്കുന്നത് .ലോക്കാട്ജിള്ളു എപ്പോൾ ഇരുപതു ലക്ഷത്തിനു മുകളിൽ രോഗികളുണ്ട് . ചൈനയിൽ നിന്നും ഈ രോഗം ബാധിച്ചവർ ഇന്ത്യ , ഫ്രാൻസ് ഇറ്റലി അമേരിക്ക ഇതുപോലെ നുറിലധികം രാജ്യങ്ങളിൽ ചെന്നതോടു കൂടി അവിടെയും ഈ രോഗബാധിതർ ഉണ്ടാവുകയും നൂറിലധികം ജനങ്ങൾ മരണമടയുകയുമുണ്ടായി .ഇന്ത്യയിലും ഇതേ അവസ്ഥയാണുള്ളത് .എന്നാൽ രോഗമുക്തി നേടിയവരുടെ എണ്ണത്തിലും ചികില്സിക്കുന്ന രീതികളിലും ഈ ലോകത്തിൽ വെച്ചും മികച്ചത് രാജ്യമാണ് ഇന്ത്യ .ഇന്ത്യയിലെ ഏറ്റവും മികച്ച ചികിത്സ നൽകുന്ന സംസ്ഥാനം കേരളമാണെന്ന വിവരവും രാജ്യത്തെ ഓരൊ വീടുകളിലും ഇന്നു ഒരു വർത്തനമാനമായിമാറി കൊണ്ടിരിക്കുന്നു .ഇ മഹാമാരിയെ വെറും ലാഘവത്തോടെ കാണാതെ അതീവജാകൃതയിലൂടെ ഒടുക്കികളഞ്ഞു കേരളം . മറ്റു രാജ്യങ്ങളെ സഹായിച്ചുകൊണ്ടും സ്വന്തം രാജ്യത്തിലെ രോഗബാധിതരുടെ എണ്ണം കുറയ്ക്കുന്നതിനും മുന്നിലാണ് ഇന്ത്യ .രയം ഇന്ന് ലോക്ക് ഡൗണിലാണ് .കേരളത്തിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ സുരക്ഷയും സംസ്ഥാന സർക്കാർ ഉറപ്പാക്കുന്നു . കേരളത്തിലെ ബഹുമാനപെട്ട മുഖ്യ മന്ത്രിയും ആരോഗ്യ മന്ത്രിയും ധനമന്ത്രിയും ഒപ്പം ആരോഗ്യ പ്രവർത്തകരും ഈ വിപത്തിനെ ചെറുത്തുനിൽക്കാൻ സഹായികുന്നു .സാദാരണക്കാരായ ജനങ്ങളെ സംരക്ഷിക്കാൻ ആരുണ്ട് എന്ന ചോദ്യത്തിന് ഫുള്സ്റ്റോപ്പിട്ടുകൊണ്ടായിരുന്നു ഇവരുടെ കടന്നു വരവ് .പോലീസുദ്യോഗസ്ഥർ ലോക്കഡോൺ ലംഖിച്ചു പുറത്തിങ്ങുന്നവരെ ഉപദേശിച് അവരെ തിരികെ വീട്ടിൽ എത്തിക്കുന്നു .കൊറോണ എന്ന വിഭത്തിന്റെ എണ്ണം രാജ്യത്തു കുറഞ്ഞു വരുന്നു . അതിന്റെ കാരണം ഇവരെല്ലാം തന്നെയാണ് .ലോകത്തെവിടെയും സന്തോഷത്തിന്റെ സുഗന്ധം പരക്കുന്നതിനു പകരം മരണത്തിന്റെ ദുർഗന്ധമാണ് . ഈ ലോകം മുഴുവൻ ഒന്നിച്ചു നിന്നു ഈ മഹാമാരിയെ ചെറുത്തുനിൽക്കും .പ്രകൃതിരമണീയമായ ഭൂമിയെ നമ്മുക്ക് വീണ്ടും തിരിച്ചു പിടിക്കാം .

ദേവിക അനിൽ
9 B ഗവ.മോഡൽ ഹയർസെക്കണ്ടറി സ്ക്കൂൾ അമ്പലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം