"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/ഇത് മനുഷ്യന് കിട്ടിയ തിരിച്ചടിയോ?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് = കൊറോണ രോഗം മനുഷ്യന് കിട്ടിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 21: വരി 21:
| color= 4
| color= 4
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

08:50, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ രോഗം മനുഷ്യന് കിട്ടിയ തിരിച്ചടിയോ?

മനുഷ്യന്റെ അത്യാഗ്രഹവും ആർത്തിയും നിറഞ്ഞ പ്രവർത്തികളാണ് പലപ്പോഴും പ്രകൃതിയെ നശിപ്പിക്കുന്നത്‌. മനുഷ്യന്റെ ചിന്താശൂന്യവും സ്വാർത്ഥത നിറഞ്ഞതുമായ ചെയ്തികൾ പലവിധ കാലാവസ്ഥ വ്യതിയാനങ്ങൾക്കും കാരണമായിട്ടുണ്ട്.

      വന്യമൃഗങ്ങളെ വേട്ടയാടി മാംസ വിപണിയിലെത്തിച്ചുള്ള നിയമ രഹിതമായ ഒരു വ്യാപാരം ഇന്ന് ലോകത്തിൻ്റെ പല ഭാഗത്തും നടക്കുന്നതായി പറയപ്പെടുന്നു.ഇത് മൂലം പല തരം മൃഗജന്യ രോഗങ്ങളും മനുഷ്യരെ ബാധിക്കുന്ന സാഹചര്യം സംജാതമാകുന്നു. കഴിഞ്ഞ അമ്പത് വർഷക്കാലത്തിന്നിടയിൽ പല പുതിയ രോഗങ്ങളും ഭൂമിയുടെ പല ഭാഗത്തു നിന്നും പൊട്ടിപ്പുറപ്പെട്ട് മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയുണ്ടായി. ഇത്തരം രോഗങ്ങളിൽ 70 ശതമാനവും ജന്തുജന്യ രോഗങ്ങളായിരുന്നു. ജന്തുജന്യ രോഗങ്ങൾ പണ്ടുമുതലേ ഉണ്ടായിരുന്നു.എന്നാൽ ഇപ്പോൾ മനുഷ്യൻ്റെ പ്രകൃതിക്കുമേലുള്ള അമിത ഇടപെടലുകളും വനനശീകരണവും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിൽ വന്നു കൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളും എല്ലാം പുതിയ പലതരം രോഗാണക്കളുടെയും വൈറസുകളുടെയും പൊട്ടിപ്പുറപ്പെടലുകൾക്കും അതിൻ്റെ ഫലമായുള്ള രോഗവ്യാപനങ്ങൾക്കും ഇട വരുത്തുന്നു.
            ചൈനയിലെ ഗുവാങ്ങ് ഡോങ്ങ് പ്രവിശ്യയിൽ 2002 ൽ വവ്വാലുകളിൽ നിന്ന് വെരുകിലേക്കും അവയിൽ നിന്ന് മനുഷ്യരിലേക്കും എത്തിയ കൊറോണ വൈറസ് SARScov വഴി ഉണ്ടായ ഇൻഫ്ലുവൻസയ്ക്ക് സമാനമായ ശ്വാസകോശ രോഗം 2003 ൽ ഒരു മഹാമാരിയായി ഹോങ്ങ് കോംങ്ങിലേക്കും,സിംഗപ്പൂർ, കാനഡ എന്നീ രാജ്യങ്ങളിലേക്കും വ്യാപിച്ചു.
       ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആദ്യ മഹാമാരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ രോഗത്തിൻ്റെ മരണനിരക്ക് 10 ശതമാനമാണ്.2012 ൽ സൗദി അറേബിയയിൽ ആദ്യമായി കണ്ടെത്തിയ മറ്റൊരു കൊറോണ വൈറസ് ആണ് മിഡിൽ ഈസ്റ്റ് റെസ്പിരേറ്ററി സിൻഡ്രോം എന്നു പറയുന്ന രോഗത്തിനു കാരണമായ MERS Cov. ഈ വൈറസ് മനുഷ്യനിലേക്ക് വന്നത് ഒട്ടകങ്ങളിൽ നിന്നാണ് എന്നാണ് കണ്ടെത്തിയത്.ഈ രോഗത്തിൻ്റെ മരണനിരക്ക് 37 ശതമാനത്തിലധികമാണ്.
      ഒടുവിൽ ഇപ്പോൾ നാം നേരിട്ടു കൊണ്ടിരിക്കുന്ന, മനുഷ്യചരിത്രത്തിലെ ഏറ്റവും വ്യാപന സാധ്യതയുള്ള മഹാമാരിക്കു കാരണമായ COVID-19 വൈറസിൻ്റെ ഉറവിടവും വവ്വാലുകളാണെന്നാണ് നിഗമനം. പാരിസ്ഥിതിക തകർച്ചമൂലം ആവാസ വ്യവസ്ഥയുടെ നാശം സംഭവിക്കുകയും അതിൻ്റെ ഫലമായി ഒറ്റപ്പെടുകയും ചെയ്യുന്ന മൃഗങ്ങളിൽ നിന്നാണ് ഇത്തരം സൂനോട്ടിക്(zoonotic) വൈറസുകളിൽ പലതും മനുഷ്യരിലെത്തുന്നത്. മനുഷ്യരിൽ എത്തുമ്പോൾ അവയുടെ വാഹകരായിത്തീരുന്ന മനുഷ്യർക്ക് രോഗം ബാധിക്കുകയും അത് മറ്റു മനുഷ്യരിലേക്ക് വ്യാപിക്കുകയും ചെയ്യുകയാണ്.എല്ലാ ജീവജാലങ്ങളെയും അതിന്റെ തനിമയിൽ സൂക്ഷിക്കേണ്ട ധാർമികത നാം കാണിക്കണം.
         ജൈവ വ്യവസ്ഥയെ സാഹോദര്യ മനസ്സോടെ കാണുക സ്നേഹിക്കുക ലോകത്തെ അപകടത്തിൽ പെടാതെ സംരക്ഷിക്കുക.
എമിലിൻ അന്ന ബിനോയി
8 D സെന്റ് മേരീസ് ജി എച്ച് എസ് എസ് പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം