"തഅ്‍ ലീമുൽ ഇസ്ലാം ഓർഫനേജ് ഹൈസ്കൂൾ പരപ്പനങ്ങാടി/അക്ഷരവൃക്ഷം/ഇനിയും എന്തോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
ഇനിയും എന്തോ.. ?!
ഇനിയും എന്തോ.. ?!
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമ മിൻഹ കെ എം --
| പേര്= ഫാത്തിമ മിൻഹ കെ എം  
| ക്ലാസ്സ്=  8 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  8 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 40: വരി 40:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കഥ}}
{{verification4|name=lalkpza| തരം=കഥ}}

21:40, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇനിയും എന്തോ..

അലാറത്തിന്റെ നിർത്താതെയുള്ള മണിയടി കേട്ടുകൊണ്ടയാൾ ഞെട്ടിയുണർന്നു. സമയം അർദ്ധ രാത്രി, ടോർച്ചിന്റെ അരണ്ട വെളിച്ചത്തിൽ റോഡിലിറങ്ങി. ഇരുവശത്തും കഴുകകണ്ണ് വിരിച്ചു നിൽക്കുന്ന തെരുവ് വിളക്ക്, മുന്നും പിന്നും ഇടവെട്ടാതെ തിരിഞ്ഞു നോക്കി ധൃതിയിൽ പാദങ്ങൾ മുന്നോട്ട് വെച്ചു.

ആകാശത്തിന്റ കുറുമ്പ് ഇപ്പോഴും തീർന്നിട്ടില്ല, അത് മുഖം കനപ്പിച്ച് തന്നെയിരിക്കുന്നു. ആദ്യമുതിർന്നു വീണ കണ്ണീരിന്റെ അലയൊലി നിലക്കാതെ ഇപ്പോഴും മുഴങ്ങുന്നുണ്ട്. ആ രാത്രിയിലെ സംഗീത കച്ചേരി എറ്റെടുത്തിട്ടുള്ളത് ചിവീടുകളായിരുന്നു. അതിന്റെ കലപില ശബ്ദം അയാളുടെ ചെവിയെ പ്രകമ്പനം കൊള്ളിച്ചു. ഗ്രാമത്തിന്റെ വീഥികളെ പിന്നിലാക്കി കൊണ്ട് നഗരത്തിന്റെ തെരുവിലേക്ക് ചേക്കേറി. അനുകൂല സാഹചര്യത്തിന് കാത്തു കിടന്ന അയാൾ ഈശ്വരനെ സ്തുതിച്ച് അടുത്ത് കണ്ട പീടികത്തിണ്ണയിലേക്ക് ചാടി രണ്ടു കയ്യും കൊണ്ട് ആ അന്ധകാരത്തിൽ തപ്പാൻ തുടങ്ങി. എന്തോ തടയുന്നത് പോലെ തോന്നിയ അയാൾ മെല്ലെ ടോർച്ചടിച്ചു നോക്കിയപ്പോൾ അതിൽ വെണ്ടക്കാ അക്ഷരത്തിൽ എഴുതിയിരിക്കുന്നു "കൊറോണയെ ഒന്നിച്ചു പൊരുതി ഇല്ലാതാക്കാം". അതിനായ് നിങ്ങൾ ചെയ്യേണ്ടത് : 1.തുമ്പുമ്പോൾ വായ തൂവാല കൊണ്ട് പൊത്തുക. 2.കയ് ഹാൻഡ് വാഷ് ഉപയോഗിച്ച് കഴുകുക. 3.മൂക്കിലും കണ്ണിലും കയ് കൊണ്ട് തൊടാതിരിക്കുക. 4.കൂട്ടം കൂടാതിരിക്കുക.

അതിന്റെ ഏറ്റവും അടിവശത്തായ് ഇങ്ങനെ ചേർക്കുന്നു "പൊരുതാം ഒറ്റകെട്ടായി പടുത്തുയർത്താം പുതിയൊരു യുഗം" Stay home save life

മരവിച്ച പദങ്ങളോടെ വിറയാർന്ന കരങ്ങളോടെ അയാൾ പരതുകയാണ്‌...

ഇനിയും എന്തോ.. ?!

ഫാത്തിമ മിൻഹ കെ എം
8 B തഅ്‍ ലീമുൽ ഇസ്ലാം ഓർഫനേജ് ഹൈസ്കൂൾ പരപ്പനങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ