"നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ/അക്ഷരവൃക്ഷം/ മാങ്ങ വിൽപ്പനക്കാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മാങ്ങ വിൽപ്പനക്കാരി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Mohammedrafi| തരം= കഥ}} |
22:17, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മാങ്ങ വിൽപ്പനക്കാരി
ഒരിക്കൽ ഒരു ഗ്രാമത്തിൽ സുധ എന്നു പേരുള്ള ഒരു മാങ്ങ വിൽപ്പനക്കാരി ഉണ്ടായിരുന്നു.അവൾ ദിവസവും മാങ്ങ വിൽക്കുന്നതിനായി ഒരു കൊട്ട നിറച്ച് മാങ്ങ കൊണ്ടു പോകും .ഒരിക്കൽ അവൾക്ക് തോന്നി എന്റെ മാങ്ങകൾ എല്ലാവർക്കും ഇഷ്ടമാണല്ലോ. പണം ഒരുപാട് കിട്ടുന്നുണ്ടല്ലോ എന്നോർത്ത് സന്തോഷിച്ചു. കുറച്ചു നാൾ കഴിഞ്ഞപ്പോൾ അവൾ മാങ്ങയിൽ കഠിനവിഷം ചേർക്കാൻ തുടങ്ങി. പതിയെ പതിയെ ആളുകൾക്ക് അസുഖം വരാനും തുടങ്ങി. ഉടൻ ആളുകൾ പതിയെ പതിയെ ഡോക്ടറെ കാണാൻ തുടങ്ങി. അപ്പോൾ ഡോക്ടർ പറഞ്ഞു ഇതു ഒരു മാരകമായ വിഷബാധ ഏറ്റതാണെന്ന് എത്ര ചോദിച്ചിട്ടും എങ്ങനെ എന്ന് ആളുകൾക്ക് പറയാൻ സാധിക്കുന്നില്ല കാരണം അവർ മറ്റ് രാജ്യങ്ങളിലെ സാധനങ്ങളൊന്നും ഉപയോഗിക്കുന്നില്ല താനും .പക്ഷെ ഡോക്ടർ മിടുക്കനായിരുന്നു .തന്റെ കഴിവുപയോഗിച്ച് കാരണവും കാരണക്കാരിയെയും കണ്ടെത്തി. പണത്തിന് വേണ്ടി എന്തും ചെയ്യുന്ന അവളെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചു. ഡോക്ടർ കാത്തിരുന്ന ആ സുദിനം എത്തി .യാദൃശ്ചികമായി അവളുടെ കൈകളിൽ അലർജ്ജി രൂപം കൊണ്ടു കൈകൾക്ക് ചൊറിച്ചിൽ അവൾ ഡോക്ടറെ കാണാൻ എത്തി ആളെ മനസ്സിലായ ഡോക്ടർ അവളോട് അറിയാത്ത ഭാവത്തിൽ ജോലിയെ കുറിച്ച് ചോദിച്ച .മാങ്ങ വിൽപ്പന എന്ന് അവൾ ഉത്തരം നൽകി. എന്തായാലും ഇത് ഒരു മാരക വിഷം ഉപയോഗിക്കുന്നതിന്റെ അർജ്ജിയാണെന്നും ഇതിന് നിങ്ങളുടെ ശരീരത്തിലെ Blood മുഴുവൻ മാറ്റേണ്ടതുണെന്നും അതിന് ലക്ഷങ്ങർ ചിലവാകുമെന്നും അദ്ദേഹം പറഞ്ഞു .പക്ഷെ ഒരു കാര്യം കൂടി ഡോക്ടർ ഉപദേശിച്ചു. കറച്ച് ദിവസം ഈ തരുന്ന മരുന്നും ഓയിൽമെന്റും പുരട്ടുക നല്ല പ്രവർത്തികൾ ചെയ്യുക ദൈവത്തിൽ വിശ്വസിക്കുക .ശേഷം ഒരാഴ്ച കഴിഞ്ഞ് കാണാം മാറ്റമുണ്ടെങ്കിൽ ഓപ്പറേഷൻ ഒഴിവാക്കാം.സുധ പതിയെ ചിന്തിച്ചു താൻ അത്യാർത്തി മൂത്ത് ചെയ്തതിൻ്റെ ഫലമാകും താൻ അനുഭവിക്കുന്നത്. ഇനി മുതൽ താൻ ഇങ്ങനൊന്നും ചെയ്യില്ല .നല്ല പ്രാർത്ഥനയിൽ മുഴുകി സാധാരണ ജോലി തുടർന്നു. ഒരാഴ്ചക്ക് ശേഷം വീണ്ടും ഡോക്ടറെ കണ്ടു Blood Result നോക്കി ഡോക്ടർ പറഞ്ഞു . അത്ഭുതം എത് മാറ്റമാണ് നിങ്ങൾക്ക് ഓപ്പറേഷൻ വേണ്ട മരുന്ന് തുടർന്നാ മതി "ശേഷം ഡോക്ടർ തുടർന്നു നാം ചെയ്യുന്ന പ്രവർത്തിയുടെ ഫലമാണ് നാം മിക്കപ്പോഴും അനുഭവിക്കുക . ഒരു വ്യക്തി വിചാരിച്ചാൽ ഒരു സമൂഹത്തെ തന്നെ ഭീമമായ അസുഖത്തിലേക്ക് തള്ളിവിടാനാകും തന്മൂലം ഒരു രാഷ്ട്രം തന്നെ നശിക്കാനിടം വരും .പണത്തിലുപരി ആരോഗ്യമുള്ള ഒരു ജനതയാണ് ഒരു രാഷ്ട്രത്തിന്റെ സമ്പത്ത്. സുധയ്ക്ക് തന്റെ തെറ്റ് ബോധ്യപ്പെട്ടു. അവൾ ഉറച്ച തീരുമാനമെടുത്തു ഇനി മുതൽ താൻ ആർക്കും ദോഷം വരുന്ന ഒന്നും ചെയ്യില്ല .അങ്ങനെ അത്യാഗ്രഹിയായ സുധ അന്ന് മുതൽ നല്ലവളായി . ഗുണപാഠം (പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും)
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ