"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണവും ആരോഗ്യവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 2: വരി 2:
| തലക്കെട്ട്=  പരിസ്ഥിതി സംരക്ഷണവും ആരോഗ്യവും        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പരിസ്ഥിതി സംരക്ഷണവും ആരോഗ്യവും        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}       '
            '
''ഭൂ'''മി മനുഷ്യന്റേത് മാത്രമല്ല മറ്റു ജീവജാലങ്ങൾക്കും നമ്മെപ്പോലെ തന്നെ  ഇവിടെ ജീവിക്കാൻ അവകാശമുണ്ട്. നാം ചെയ്യുന്ന ഓരോ പ്രവർത്തിയും മറ്റു ജീവജാലങ്ങളുടെയും സംരക്ഷണവും നില നിൽപ്പും  ഉറപ്പുവരുത്തുന്നത് ആവണം. ഭൂമിയിലെ ഉത്പാദനത്തിൽ ഭൂരിഭാഗവും ഉപയോഗിക്കുന്നത് മനുഷ്യരായ ചെറിയ പങ്ക് മാത്രമാണ്. ഇല്ലാതാകുന്ന വനങ്ങൾ ,കാലാവസ്ഥ വ്യതിയാനങ്ങൾ, വർദ്ധിച്ചുവരുന്ന മാലിന്യ പ്രശ്നങ്ങൾ, ദാരിദ്ര്യത്തിൽ കഴിയേണ്ടിവരുന്ന മനുഷ്യർ ,ഓസോൺ പാളിയുടെ ശോഷണം, ആഗോളതാപനം എന്നിങ്ങനെ നാം ഇന്ന് നേരിടുന്ന  നിരവധി പ്രശ്നങ്ങൾക്കും ഉത്തരവാദികൾ മനുഷ്യർ മാത്രം. ഇന്ന് നിലവിലുള്ള ജീവജാലങ്ങളുടെ ആവശ്യങ്ങൾക്കോപ്പം തന്നെ  ഭാവി തലമുറകൾക്ക് അവരുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള അവകാശം സംരക്ഷിച്ച് നൽകാനും നമുക്ക് ഉത്തരവാദിത്വമുണ്ട്.  

20:34, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി സംരക്ഷണവും ആരോഗ്യവും
'

ഭൂ'മി മനുഷ്യന്റേത് മാത്രമല്ല മറ്റു ജീവജാലങ്ങൾക്കും നമ്മെപ്പോലെ തന്നെ ഇവിടെ ജീവിക്കാൻ അവകാശമുണ്ട്. നാം ചെയ്യുന്ന ഓരോ പ്രവർത്തിയും മറ്റു ജീവജാലങ്ങളുടെയും സംരക്ഷണവും നില നിൽപ്പും ഉറപ്പുവരുത്തുന്നത് ആവണം. ഭൂമിയിലെ ഉത്പാദനത്തിൽ ഭൂരിഭാഗവും ഉപയോഗിക്കുന്നത് മനുഷ്യരായ ചെറിയ പങ്ക് മാത്രമാണ്. ഇല്ലാതാകുന്ന വനങ്ങൾ ,കാലാവസ്ഥ വ്യതിയാനങ്ങൾ, വർദ്ധിച്ചുവരുന്ന മാലിന്യ പ്രശ്നങ്ങൾ, ദാരിദ്ര്യത്തിൽ കഴിയേണ്ടിവരുന്ന മനുഷ്യർ ,ഓസോൺ പാളിയുടെ ശോഷണം, ആഗോളതാപനം എന്നിങ്ങനെ നാം ഇന്ന് നേരിടുന്ന നിരവധി പ്രശ്നങ്ങൾക്കും ഉത്തരവാദികൾ മനുഷ്യർ മാത്രം. ഇന്ന് നിലവിലുള്ള ജീവജാലങ്ങളുടെ ആവശ്യങ്ങൾക്കോപ്പം തന്നെ ഭാവി തലമുറകൾക്ക് അവരുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള അവകാശം സംരക്ഷിച്ച് നൽകാനും നമുക്ക് ഉത്തരവാദിത്വമുണ്ട്.

ഭൂമിയുടേയും അതിലെ ജീവജാലങ്ങളുടെയും സംരക്ഷണത്തിന് ഏറെ ചെയ്യാനുണ്ട്. ചിലവ പ്രവൃത്തിപഥത്തിൽ കൊണ്ടുവരാൻ ഉള്ളവയാണെങ്കിൽ മറ്റുുചിലത് സമൂഹത്തിൽ പ്രചരിപ്പിക്കാൻ ഉള്ളവയാണ്.ചൂട് കൂടുമ്പോൾ മഞ്ഞുമലകൾ ഉരുകുമെന്നും ,സമുദ്രജല പ്രതലം ഉയരുമെന്നും , ക്ഷാമം വർദ്ധിക്കുമെന്നും ,പകർച്ചവ്യാധികൾ പടരുമെന്നും പ്രവചിക്കുന്നത് ശാസ്ത്രമാണ്. എന്തുകൊണ്ട് ഇങ്ങനെ എന്ന് ചോദിച്ചാൽ , ഏറ്റവും ഉത്തരവാദികൾ നമ്മളാണ്. ഭൂമിയിൽനിന്ന് എടുക്കുന്നത് എന്തൊക്കെ എന്നല്ലാതെ പകരം കൊടുക്കാം എന്നതിനെപ്പറ്റി മനുഷ്യർ ചിന്തിക്കാറില്ല. 'അരുത്' എന്നു പറയാൻ നമ്മുടെ ശബ്ദം ഉയരേണ്ടതുണ്ട്. ഞങ്ങളെ നശിപ്പിച്ചു് ,ഞങ്ങളുടെ പുഴകളെ അഴുക്കുകളും മാലിന്യങ്ങളും നഗര വിസർജ്യങ്ങളും കൊണ്ടുവന്നു മലിനമാക്കരുത് എന്ന് പറയുന്ന കാലം വിദൂരത്തായിക്കൂടാ.വയലുകൾ അന്നദായിനികൾ മാത്രമല്ല, ജലസംഭരണികൾ കൂടിയാണ്. കുന്നുകൾ ഇടിക്കരുത്,അവ പതിനായിരക്കണക്കിന് ജീവികളുടെ ആവാസ വ്യവസ്ഥയാണ്.

നമുക്കിന്ന് കോവിഡ്-19 എന്ന മഹാമാരിയെ നേരിടേണ്ടി വന്നിരിക്കുന്നു. ലോകം മുഴുവനും അത് സംഹാര താണ്ഡവമാടുന്നു.എന്തിന്,സംസ്ഥാനങ്ങൾ മണ്ണിട്ട് അതിർത്തികൾ വേർതിരിക്കുന്നു. നാളെയും അടച്ചുപൂട്ടി എന്നുവരാം. അതിനാൽ എന്നാൽ അതിർത്തി കടന്നെത്തുന്ന ചരക്കുലോറികൾ കാത്തിരിക്കാതെ സ്വന്തം മണ്ണിൽ വിത്തിറക്കി ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയാണ് നാം ചെയ്യേണ്ടത്. അനുയോജ്യമായ കാലാവസ്ഥ,അനുയോജ്യമായ കൃഷിസ്ഥലങ്ങൾ തുടങ്ങിയ ഒട്ടേറം അനുകൂല ഘടകങ്ങളുണ്ട്. 'നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം', 'ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം 'എന്നതാണ് മാറിയ കാലത്തെ മുദ്രാവാക്യം .നമ്മുടെെ ഭക്ഷണം വിളമ്പുന്നത് വിഷരഹിതമാണ് എന്ന്നാം ഉറപ്പാക്കണം. ആരോഗ്യവാന്മാരായി ഇരിക്കാൻ ലോകാരോഗ്യ സംഘടന അഞ്ചു മാർഗങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക മദ്യത്തിന്റെ ഉപയോഗം നിയന്ത്രിക്കുക പുകവലി ഒഴിവാക്കുക വ്യായാമം ചെയ്യുക മാനസിക ആരോഗ്യം നിലനിർത്തുക.

വൈറസിന്റെ ആദ്യ മുന്നറിയിപ്പിനു ശേഷം വീണ്ടും വരാം, വരാതിരിക്കാം. ശുചിത്വം നമ്മുടെ സംസ്കാരം ആണെന്ന് നമ്മുടെ പൂർവികർ വ്യക്തമാക്കിത്തന്നു. പകർച്ചവ്യാധികൾ ശുചിത്വമില്ലായ്മക്ക് കിട്ടുന്ന പ്രതിഫലം ആണെന്ന് ഇന്ന് നാം തിരിച്ചറിയുന്നില്ല. നമ്മുടെ ആരോഗ്യം ശുചിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു .കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയും, മുഖാവരണം ധരിക്കുന്നതും നാമിന്ന് ശീലം ആക്കി. ജീവന്റെ തുടിപ്പുകൾ ഇല്ലാതാക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. ഇവയ്ക്ക് പരിഹാരം കാണാനും ചെറുതും വലുതുമായ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും നമുക്ക് കഴിയണം പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന മനുഷ്യർക്ക് മാത്രമേ ഇത്തരം വിപത്തുകൾ തടയാൻ കഴിയൂ.

ആമിന യുസ്‌റ
+2 സയൻസ് ഡി.എച്ച്.ഒ.എച്ച്.എസ്.എസ്.പൂക്കരത്തറ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം