"എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/വിങ്ങുന്നമനസ്സ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
{{BoxBottom1
{{BoxBottom1
| പേര്= അഹിൻ എസ് ആർ
| പേര്= അഹിൻ എസ് ആർ
| ക്ലാസ്സ്=  7B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  7 B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 23: വരി 23:
}}
}}
{{Verified|name=Sheelukumards | തരം=  കഥ}}
{{Verified|name=Sheelukumards | തരം=  കഥ}}
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കഥ]]

14:48, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വിങ്ങുന്ന മനസ്സ്
                     ശാന്തമാമൊഴുകുന്ന അരുവികളും കളകളാരവങ്ങൾ മുഴക്കി പറക്കുന്ന പല വർണ്ണ പക്ഷികളും കുഞ്ഞു മന്ദമാരുതന്റെ തലോടലിൽ തലയാട്ടി നിൽക്കുന്ന വൃക്ഷലതാദികളും അടങ്ങുന്ന പ്രകൃതി രമണീയമായ ഒരു കൊച്ചു ഗ്രാമമാണ് ഒൻപത് വയസ്സുകാരനായ നിതിന്റേത്. നിത്യ എന്ന അഞ്ചു വയസ്സുകാരിയായ കുഞ്ഞനുജത്തിയും അമ്മയും അച്ഛനും അടങ്ങുന്നതാണ് അവന്റെ കുടുംബം.കുടുംബത്തിന്റെ ദാരിദ്ര്യവും കഷ്ടപ്പാടും അവന്റെ അച്ഛനെ ഗൾഫിലെത്തിച്ചു. പെട്ടെന്നൊരു ദിനം അവന്റെ ചെവികളിൽ ആ വാർത്ത എത്തി. അവന്റെ അച്ഛൻ വിദേശത്തു നിന്ന് ഭവനത്തിലേക്ക് മടങ്ങിവരുന്നു എന്ന്. വളരെ ആഹ്ളാദത്തോടെയാണ് ആ വാർത്തയെ അവൻ വരവേറ്റത് പിന്നീടുള്ള ദിനങ്ങൾ സന്തോഷത്തോടു കൂടിയാണ് അവൻ പിന്നിട്ടത്.കാരണം അവന്റെ അച്ഛൻ വാങ്ങിക്കൊണ്ടു വരുന്ന കളിപ്പാട്ടങ്ങളും സമ്മാനങ്ങളുമായിരുന്നു അവന്റെ മനസ്സ് നിറയെ.
   നാളെയാണ്  ആ സുദിനം.തന്റെ അച്ഛൻ വരുന്ന ദിനം.മണിക്കൂറുകൾ വളരെ ഇഴഞ്ഞു നീങ്ങുന്നതു പോലെ അവന് തോന്നി.ആ വിരസത അകറ്റു വാനായി അവൻ ടി.വി. ഓൺ ചെയ്തു. കൊച്ചു ടിവി കാണുവാൻ തുടങ്ങി.പെട്ടെന്നാണ് പുറത്തായിരുന്ന അവന്റെ അമ്മ ഓടി വന്ന് റിമോട്ട് തട്ടിപ്പറിച്ച് ടി വി യിൽ ന്യൂസ്ചാനൽ വച്ചത്.അതിൽ ബ്രേക്കിംഗ് ന്യു സായി ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 എന്ന വൈറസിനെപ്പറ്റിയും അത് ചൈനയിൽ ആയിരങ്ങളുടെ മരണത്തിനും ലക്ഷക്കണക്കിന് ആളുകളുടെ രോഗബാധയ്ക്കും മാത്രമല്ല വിദേശ രാജ്യങ്ങൾ തുടങ്ങി ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ വൈറസ് പടർന്നു പിടിക്കുന്നതായും അനേക മരണത്തിന് കാരണമാക്കുന്നതായും വാർത്താ ചാനലിൽ മിന്നിമറയുന്നതും അവൻ കണ്ടു. അവന്റെ അമ്മ " എന്റെ ദൈവമെ ചതിച്ചല്ലോ " എന്ന് നെഞ്ചത്ത് കൈ വച്ച് നിലവിളിയോടെ പറയുന്നത് അവൻ കേട്ടു. എന്താണ് എന്ന് അവന് പൂർണ്ണമായി മനസ്സിലായില്ല. എങ്കിലും എന്തോ അപകടം ഉണ്ടെന്ന് അവന്റെ കുഞ്ഞു മനസ്സ് മന്ത്രിച്ചു.
  ഇന്നാണ് അച്ചൻ വരുന്നത്. അവൻ വളരെ സന്തോഷത്തോടെ പതിവിലും നേരത്തെ ഉറക്കമെണീറ്റ് അച്ഛന്റെ വരവും കാത്ത് അക്ഷമയോടെ നിന്നു. അവന്റെ മനസ്സ് നിറയെ അച്ഛൻ കൊണ്ടുവരുന്ന സമ്മാനങ്ങളും. അതിന്റെ സന്തോഷത്തിലാവിരുന്നു അവൻ. ഇടയ്ക്കിടെ അമ്മയും വാതിൽക്കൽ വന്ന് പുറത്തേക്ക് നോക്കുന്നുണ്ടായിരുന്നു. "എന്റെ ദൈവമേ "ഒന്നും സംഭവിക്കരുതേയെന്ന് പിറുപിറുത്ത് കൊണ്ട് പോകുന്നത് അവൻ പല പ്രാവശ്യം ശ്രദ്ധിച്ചു.ആരും പോകേണ്ടയെന്ന് അച്ഛൻ അറിയിച്ചിരുന്നതിനാൽ എയർപോർട്ടിൽ വിളിക്കുവാൻ ആരും പോയിരുന്നില്ല.

മണിക്കൂറുകൾ ചിലത് കഴിഞ്ഞു പോയി.പെട്ടെന്ന് ഒരു വാഹനത്തിന്റെ ഇരമ്പൽ അവന്റെ കാതുകളിൽ വന്നലച്ചു. അവൻ അച്ഛൻ വന്നേ എന്ന് ഉച്ചത്തിൽ പറഞ്ഞു കൊണ്ട് മുറ്റത്തേക്ക് ചാടി. വളരെ ഇരമ്പുന്ന ശബ്ദത്തോടെ ഒരു കാർ വീട്ടിന് മുന്നിൽ ബ്രേക്കിട്ടു. കാറിന്റെ പിൻസീറ്റിൽ നിന്നും അവന്റെ അച്ഛൻ പുറത്തിറങ്ങുന്നത് ആനന്ദാശ്രുക്കളോടെ നോക്കി നിന്നു. അച്ഛനെ കെട്ടിപ്പുണർന്ന് കവിളിൽ മുത്തം നൽകാൻ അവൻ വെമ്പൽ കൊണ്ടു.ഇരുകരങ്ങളും നീട്ടിക്കൊണ്ട് അവൻ അച്ഛന്റെ അടുക്കലേക്ക് ഓടിയടുത്തു.

  ആ സമയം ഹുങ്കാരശബ്ദത്തോടെ ഒരു വാഹനം അച്ഛൻ വന്ന കാറിന് പിന്നിലായി അലർച്ചയോടെ ബ്രേക്കിട്ട് നിന്നു. ഫെയിസ് മാസ്ക്കുകളും കൈയുറകളും ശരീരം മറയ്ക്കുന്ന പ്രത്യേകതരം വസ്ത്രങ്ങളും അണിഞ്ഞ മൂന്ന് പേർ ആ വാഹനത്തിൽ നിന്ന് ചാടിയിറങ്ങി. കുഞ്ഞേ അച്ഛനെ തൊടരുത് എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് നടുവിലായി നിന്നു. എന്താണ് കാര്യമെന്ന് മനസ്സിലാകാതെ നിതിൻ തനിക്ക് മുൻപിൽ നിൽക്കുന്നവർക്കിടയിലൂടെ അച്ഛന്റെ മുഖത്തേക്ക് നോക്കി. അവിടെ സന്തോഷത്തിന് പകരം ചൈതന്യം നഷ്ടപ്പെട്ട് ക്ഷീണിതമായ അച്ഛന്റെ മുഖമാണ് അവന് കാണാൻ കഴിഞ്ഞത്.കൂടാതെ കിതയ്ക്കുന്നുമുണ്ടായിരുന്നു. ശബ്ദം കേട്ട് ഇറങ്ങി വന്ന അമ്മയെയും അനുജത്തിയെയും അച്ഛനോടടുക്കുവാൻ അവർ അനുവദിച്ചില്ല. അപ്പോഴാണ് ആ മനുഷ്യർ വന്ന വാഹനത്തിലെ എഴുത്ത് അവൻ ശ്രദ്ധിച്ചത്‌. കേരള സർക്കാർ ആരോഗ്യ വകുപ്പ്  അവർ അച്ഛനുമായി എന്തൊക്കെയോ സംസാരിച്ചു.തുടർന്ന് തന്നോടോ, അമ്മയോടോ, കുഞ്ഞനുജത്തിയോടോ ഒന്നും സംസാരിക്കാൻ പോലും അനുവദിക്കാതെ അവരുടെ വാഹനത്തിൽ കയറ്റി. അച്ഛൻ കൊണ്ടുവന്ന ബാഗുകളും അതുപോലെ അവർ എടുത്തുവച്ചു. അവന്റെ കുഞ്ഞുമനസ്സ് തേങ്ങി. എന്റെ സമ്മാനങ്ങൾ .ആ മനുഷ്യൻ അമ്മയോട് എന്തൊക്കെയോ പതുക്കെ സംസാരിക്കുന്നത് കാണുവാൻ കഴിഞ്ഞു.അമ്മ കണ്ണുനീർ തൂകിക്കൊണ്ട് തലയാട്ടി കേൾക്കുന്നുണ്ടായിരുന്നു.തുടർന്ന് അച്ഛനെയും വഹിച്ചുകൊണ്ടുള്ള ആ വാഹനം തന്റെ മുന്നിൽ നിന്നും പോയി മറഞ്ഞു. കണ്ണുനീർ കാഴ്ച്ച മറയ്ക്കുന്ന കണ്ണുമായി ആ വാഹനം മറയുവോളം അവൻ നോക്കി നിന്നു വിങ്ങുന്ന മനസ്സുമായി ...


അഹിൻ എസ് ആർ
7 B എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ