"പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/ബിഗ് സല്യൂട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
}} | }} | ||
{{Verified1|name=Sai K shanmugam|തരം=കഥ}} | {{Verified1|name=Sai K shanmugam|തരം=കഥ}} | ||
20:28, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ബിഗ് സല്യൂട്ട്
അന്ന് ഞാൻ നേരത്തെ എണീറ്റിരുന്നു. ഒരു കപ്പ് ചായയുമായി ഇറയത്തു ഇരിക്കുമ്പോൾ ആണ് ഉമ്മയുടെ നീട്ടിയ വിളി. കടയിൽ പോകാനുള്ള വിളിയാണത്. ചെറിയ ഒരു മടിയോടെ ഇറങ്ങി. കൊറോണ വൈറസ് വന്നത് മുതൽ വീട്ടിൽ മടി പിടിച്ചു ഇരിപ്പാണ്. കുറച്ച് നടന്നപ്പോൾ ആരോഗ്യ കേന്ദ്ര ത്തിന്റെ അടുത്ത് എത്തി. പതിവില്ലാതെ തിരക്ക്, എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു? ഒന്നും മനസ്സിൽ ആയില്ല. ഞാൻ കടയിൽ പോയി. കടയിലും പരിസരത്തും ആളുകൾ കൂടി നിന്ന് സംസാരിക്കുന്നു. എനിക്ക് ഒന്നും മനസ്സിൽ ആയില്ല. ഞാൻ സാധനം വാങ്ങി തിരിച്ചു നടന്നു. വഴിമധ്യേ ഞാൻ വീണ്ടും ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തി നോക്കി. പെട്ടെന്ന് ആൾകൂട്ടം പല വഴിക്കും ഓടുന്നത് കണ്ടു. പലരോടും ചോദിച്ചു, പക്ഷെ ആരും ഒന്നും മിണ്ടിയില്ല. വഴിയരികിൽ കണ്ട ഒരു അപ്പൂപ്പൻ പറഞ്ഞു,, പോലീസ് കാരെ കണ്ടാൽ ഇപ്പോൾ നാട്ടുകാർ ഓടുന്നു, അവർ നമ്മുടെ നന്മയ്ക്ക് വേണ്ടിയല്ലേ പറയുന്നത്. വീണ്ടും എന്റെ കണ്ണ് ആരോഗ്യ കേന്ദ്രത്തിൽ തന്നെ, കയറാൻ തന്നെ തീരുമാനിച്ചു. കുറെ ഡോക്ടർമ്മാർ, നേഴ്സ് മൊക്കെ മുഖവും കയ്യും ശരീരവും ഒക്കെ മറച്ചു കൊണ്ട് ധൃതി പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു. ആദ്യമായി എനിക്ക് അവരോട് ബഹുമാനം തോന്നി, അന്ന് വരെ എനിക്ക് ഇവരുടെ പ്രാധാന്യം മനസ്സിൽ ആയിരുന്നില്ല. അവർ മാലാഖമാർ തന്നെ..., ഇവരെയൊക്കെ വെച്ച് നോക്കുമ്പോൾ നമ്മൾ എത്ര മണ്ടന്മാർ, അവരെ അനുസരിക്കാത്ത മണ്ടന്മാർ. ഞാൻ അറിയാതെ ചിരിച്ചു പോയി.. തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ എന്റെ മനസ് നൂറു തവണ മന്ത്രിച്ചു, നിങ്ങൾക്ക് എന്റെ ബിഗ് സല്യൂട്ട്........
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ