"എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ/അക്ഷരവൃക്ഷം/ തമസോമാ ജ്യോതിർഗമയാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=തമസോമാ ജ്യോതിർഗമയാ | color=3 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 54: വരി 54:
| color=3
| color=3
}}
}}
{{Verification|name= Thomasmdavid | തരം= കവിത }}

17:03, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തമസോമാ ജ്യോതിർഗമയാ

ചോര നീരാക്കിയും തൻ കിടാക്കൾ തൻ
ഓമനവദനവും കണ്ടിടാതെ
ഒന്നുമേ മൊഴിയാതെ ധനം തന്നെ ജീവിതം
എന്നൊരാ മനവുമായി നടന്നതില്ലേ ?
പോർക്കളങ്ങളിൽ തീ വാരിവിതറുവാൻ
ആയുധങ്ങൾ സ്വരൂപിച്ചതില്ലേ ?
ജീവവായുവേകി ജീവിതം നൽകിയ
ശാഖികൾ പോലും അറുത്തതില്ലേ ?
സ്വാർത്ഥമാം മനമോടെ ചുറ്റുംനിറ‍ഞ്ഞോരാ
ആനന്ദസാരത്തെ കണ്ടിതാതെ
അന്ധകാരപൂരിതമായ ലോകത്തിൽ
ഏകരായി യാത്രയും ചെയ്തതില്ലേ ?
ലോകം വിരൽത്തുമ്പിലെന്നഹംഭാവവും
ആരുണ്ട് വിജയിപ്പാൻ മാനവരെ
എന്നുള്ള മിദ്ധ്യയാം ചിന്തതൻ ലോകത്തിൽ
അന്ധരായി മാറിക്കഴിഞ്ഞുപോയി
ഇന്നിതാ സൂക്ഷ്മമാം അണുതൻ സമീപം
ധീരരായ് ചമഞ്ഞോരു മാനുഷജാതിയോ
കൂട്ടിലിരിപ്പാണ് ഒരുപറ്റവും
ചിലർ ജീവനുവേണ്ടി യാജിച്ചീടവേ
നേരമില്ലാതുള്ള ജീവിതപ്പാച്ചിലിൽ
നേരം തിരഞ്ഞോരു മാനവരോ
കാലചക്രം തിരഞ്ഞോടുമീ നേരത്ത്
നേരമിതിത്രയുമെന്തിനെന്നോതവേ
വിരിയുന്നിതാ ഒരുമ സ്നേഹവും കരുതലും
സ്നേഹത്തിൻ മാധുര്യമൂറുന്നൊരമ്മതൻ
കൈപുണ്യവും ഇക്കഴിഞ്ഞകാലം വരെ
ഞാനാസ്വദിച്ചുവോ ഇത്രയേറെ ?
കിളിമകൾ കൊഞ്ചുമാ ഗാനങ്ങളും
ശലഭം തൻ സുന്ദര ജീവിതവും
ആസ്വദിച്ചിട്ടുണ്ടോ ഞാനുമീലോകരും
പണ്ടുതന്നെ ഇവയുണ്ടാകിലും
ഓർക്കുക നിങ്ങളീ തത്വമെന്നും
ധനവും പ്രശസ്തിയും നശ്വരമല്ലയോ
ജഗദീശ്വരൻ തന്ന വരമാണറിയുക
ആരോഗ്യപൂർണ്ണമാം ഈ ജീവിതം.....(2)

രഞ്ജിഷ രാജേഷ്
9 A എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത