"വാണീവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം മഹത്ത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വം മഹത്വം | color=2 }} <p>ഒരു കൊച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=5
| color=5
}}
}}
{{Verification|name=Nalinakshan| തരം=  കഥ}}

12:04, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം മഹത്വം

ഒരു കൊച്ചുഗ്രാമത്തിലെ കുട്ടിയാണ് ചിന്നു . പൂക്കളെയും ചെടികളെയും സ്നേഹിച്ചു നടന്നു . പക്ഷേ , അവൾക്കൊരു ദുശ്ശീലമുണ്ടായിരുന്നു . ഭക്ഷണം കഴിക്കുമ്പോൾ ഒരിക്കലും കൈ കഴുകില്ല . അന്നും എപ്പോഴത്തെയും പോലെ അവൾ സ്കൂളിലേക്ക് പോയി . വൈകുന്നേരമായപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കാര്യം അവൾക്കേട്ടത് . കൊറോണ എന്ന മഹാവ്യാധി നമ്മുടെ രാജ്യത്തെയും കീഴടക്കിയിരിക്കുന്നു . അതിനാൽ നാളെ മുതൽ സ്കൂളില്ല . കേട്ടപ്പോൾ ചിന്നുവും കൂട്ടുകാരും തുള്ളിച്ചാടി . പിന്നീടാലോചിച്ചപ്പോഴാണ്.സങ്കടം വന്നത് . പരീക്ഷയില്ല, വാർഷികമില്ല , കൂട്ടുകാരെ കാണാൻ കഴിയില്ല . സങ്കടത്തോടെ അവർ മുഖത്തോട് മുഖം നോക്കി . സംശയം തീരാതെ ചിന്നു ടീച്ചറോട് ചോദിച്ചു. എങ്ങനെയാണ് ഈ രോഗത്തിൽ നിന്നും രക്ഷനേടുക ? എല്ലാവരെയും ക്ലാസ്സിലിരുത്തി ടീച്ചർ പറഞ്ഞു . ഈ രോഗത്തിൽ നിന്നും രക്ഷനേടാനുള്ള വഴി ശുചിത്വം പാലിക്കുക എന്നതാണ് . സങ്കടത്തോടെ അവൾ വീട്ടിലേക്കു മടങ്ങി . കൈയും കാലും വൃത്തിയായി കഴുകി ചായകുടിക്കാൻ ഇരുന്നു . " എന്താ പതിവില്ലാത്തൊരു വൃത്തി ." അമ്മ ചോദിച്ചു . കൊറോണ എന്ന മഹാവ്യാധി ലോകം മുഴുവൻ കത്തിപ്പടരുകയാണ് . അതിനാൽ സ്കൂൾ നേരത്തെ അടച്ചതും ശുചിത്വം പാലിക്കേണ്ട ആവശ്യകതയും അവൾ അമ്മയെ ബോധ്യപ്പെടുത്തി .

ദേവ്ന എസ് കൂമാർ
6എ വാണീവിലാസം യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ