"ജി.യു. പി. എസ്.തത്തമംഗലം/അക്ഷരവൃക്ഷം/ഒരു നായക്കുട്ടിയുടെ ചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ഒരു നായക്കുട്ടിയുടെ ചിന്തകൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 22: | വരി 22: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Latheefkp | തരം= കഥ }} |
10:52, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഒരു നായക്കുട്ടിയുടെ ചിന്തകൾ
എന്റെ പേര് ബ്രൂണോ. ഞാൻ ഒരു നായ കുട്ടിയാണ് .എനിക്ക് ഒരു വയസുണ്ട്, കറുത്ത നിറമാണ് .ഞാൻ താമസിക്കുന്ന വീട്ടിൽ അച്ഛനും അമ്മയും മൂന്ന് ചേച്ചിമാരും ഉണ്ട്. അവർക്കെല്ലാം എന്നെ വലിയ ഇഷ്ടമാണ്. എനിക്ക് അവരെയും വലിയ ഇഷ്ടമാണ്. എനിക്ക് ബില്ലു എന്നൊരു സഹോദരൻ ഉണ്ടായിരുന്നു. ഒരു ദിവസം അവൻ വീട് വിട്ടു പോയി .ഞാനും അവനെ തേടി പോയി , പക്ഷെ അവനെ കണ്ടതേ ഇല്ല. ഞാൻ തിരിച്ചു വീട്ടിലേക്കു വന്നു.അവനെ കാണാതെ ഞാൻ ഒരുപാടു കരഞ്ഞു. പക്ഷെ എന്നെ കണ്ട ചേച്ചിമാരുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ എന്റെ സങ്കടം ഇല്ലാതായി. എനിക്ക് ആ ദിവസം മറക്കാൻ ആവില്ല. ഞാൻ വീട്ടിലും മുറ്റത്തുമൊക്കെ ഓടി കളിച്ചു നടന്നു . പിന്നെ ഞാൻ മതില് ചാടാൻ തുടങ്ങി.പുറത്തുള്ള പല പട്ടികുട്ടന്മാരുമായും ഞാൻ ചങ്ങാത്തത്തിൽ ആയി അവരുടെ കൂടെ രസമായിരുന്നെങ്കിലും ചില വലിയ പട്ടികൾ കുഞ്ഞായ എന്നിക്കു നല്ല കടി വെച്ച് തന്നു. ചേച്ചിമാർ സ്കൂളിലേക്ക് പോവുന്ന കാറിനു പിറകെയും അച്ഛന്റെ സൈക്കിളിനു പിറകെയും ഓടുന്നത് എന്റെ വിനോദങ്ങളിൽ ഒന്നായിരുന്നു . അമ്മ അടുക്കളയിൽ പാചകം ചെയുന്നത് ഞാൻ കൗതുകത്തോടെ എത്തിനോക്കി നിൽക്കും . ഹാളിലെ സെറ്റിയിൽ കയറി ഇരിക്കാൻ എനിക്ക് വലിയ ഇഷ്ടമായിരുന്നു. പലപ്പോഴും ചേച്ചിമാരുടെ പാവഞാൻ കടിച്ചെടുത്തുകൊണ്ടോടുമായിരുന്നു. മനു ഏട്ടന്റെ അപ്പു എന്ന നായ കുട്ടിയെ ഞാൻ ഓടിച്ചുവിട്ട . എന്റെ വികൃതികൾ സഹിക്കാവുന്നതിനും അപ്പുറത്തേക്ക് ആയപ്പോൾ അച്ഛൻ ഒരു ബെൽറ്റും ചെയിനും കൊണ്ട് വന്നു. എന്നെ മുറ്റത്തെ മാവിൽ കെട്ടിയിട്ടു. ദേഷ്യവും സങ്കടവും സഹിക്കാനാവാതെ ഞാൻ ചെയിൻ പൊട്ടിക്കാൻ നോക്കി ഉറക്കെ കരഞ്ഞു ഒരു രക്ഷയുമില്ല . ചേച്ചിമാർ എന്റെ കരച്ചിൽ കേട്ട് സങ്കടത്തോടെ എന്റെ അടുത്തേക്ക് വന്നു. നീ കുറുമ്പു കാട്ടിട്ടല്ലേ ബ്രൂണൊ നിന്നെ കെട്ടി ഇട്ടതെന്നു ചോദിച്ചു. എനിക്കുമെന്റെ തെറ്റ് മനസിലായി. ഞാൻ അവരുടെ കാലുകളിൽ സ്നേഹത്തോടെ മുട്ടിയുരുമ്മി. അവർക്കു മനസിലായി എന്നെ. അവർ എന്നെ അഴിച്ചുവിട്ടു. ഇന്ന് ഞാൻ സ്വതന്ത്രനാണ് ഇവിടെ എല്ലാർക്കുമെന്നോടുള്ള ഇഷ്ടം എനിക്കറിയാം എനിക്ക് അവരെയും ഒരുപാടിഷ്ടമാണ്. ഇപ്പൊ കുറുമ്പുകാണിക്കാതെ എല്ലാരേയും സ്നേഹിക്കുന്ന ഒരു നല്ല പട്ടികുട്ടിയാണ് ഞാൻ. ഞാൻ ഇവിടം വിട്ടു എവിടേക്കും പോവില്ല. ഞങ്ങൾ ഇവിടെ ഹാപ്പിയാണ്.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ