"എ യു പി എസ് വാഴവറ്റ/അക്ഷരവൃക്ഷം/ അതിജീവിക്കാം മുന്നേറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം മുന്നേറാം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 45: വരി 45:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=shajumachil|തരം=  കവിത}}

10:23, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവിക്കാം മുന്നേറാം


മനസു കൊണ്ടടുക്കാം നമുക്ക്
ഒരേ മനസായ് മുന്നേറാം
ഭൂമിയിലുള്ള സോദരർക്കെല്ലാം
നൻമകളെന്നും നേർന്നീടാം

                    കോവിഡെന്നൊരീ മഹാമാരിയെ
                    ഒന്നിച്ചൊന്നായ് ചെറുത്തീടാം
                    മനസുകൊണ്ടടുക്കാം നമുക്ക്
                    മുൻകരുതലായ് തീർന്നീടാം

പരിസര ശുചിത്വം പാലിക്കാം
വ്യക്തി ശുചിത്വം ശ്രദ്ധിക്കാം
വീട്ടിൽത്തന്നെ ഇരുന്നീടാം
കൂട്ടംകൂടൽ ഒഴിവാക്കാം

                   കൈയും മുഖവും കഴുകീടാം
                   മുഖാവരണം അണിഞ്ഞീടാം
                   സാമൂഹിക അകലം പാലിക്കാം
                   ഒറ്റക്കെട്ടായ് തുരത്തീടാം

സോദരെയെല്ലാം സ്നേഹിക്കാം
സുരക്ഷയും കാവലും നൽകീടാം
അയൽനാടിന് താങ്ങാകാം
ഒരുമയോടൊന്നായ് മുന്നേറാം


 

അഭിഷേക് കെ ഫ്രാൻസിസ്
6 A എ യു പി സ്കൂൾ വാഴവറ്റ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത