മനസു കൊണ്ടടുക്കാം നമുക്ക്
ഒരേ മനസായ് മുന്നേറാം
ഭൂമിയിലുള്ള സോദരർക്കെല്ലാം
നൻമകളെന്നും നേർന്നീടാം
കോവിഡെന്നൊരീ മഹാമാരിയെ
ഒന്നിച്ചൊന്നായ് ചെറുത്തീടാം
മനസുകൊണ്ടടുക്കാം നമുക്ക്
മുൻകരുതലായ് തീർന്നീടാം
പരിസര ശുചിത്വം പാലിക്കാം
വ്യക്തി ശുചിത്വം ശ്രദ്ധിക്കാം
വീട്ടിൽത്തന്നെ ഇരുന്നീടാം
കൂട്ടംകൂടൽ ഒഴിവാക്കാം
കൈയും മുഖവും കഴുകീടാം
മുഖാവരണം അണിഞ്ഞീടാം
സാമൂഹിക അകലം പാലിക്കാം
ഒറ്റക്കെട്ടായ് തുരത്തീടാം
സോദരെയെല്ലാം സ്നേഹിക്കാം
സുരക്ഷയും കാവലും നൽകീടാം
അയൽനാടിന് താങ്ങാകാം
ഒരുമയോടൊന്നായ് മുന്നേറാം