"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/പ്രതിരോധത്തിന്റെ കേരളാ മോഡൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= വിസ്മയ വി എസ് | | പേര്= വിസ്മയ വി എസ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= S1 A | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
21:39, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രതിരോധത്തിന്റെ കേരളാ മോഡൽ
'പ്രതിരോധം' കേട്ടുപഴകിയ ഈ വാക്കിന് കേരളമെന്ന മറ്റൊരു അർത്ഥം രൂപംകൊണ്ടിരിക്കുന്നു. അതെ,ഞങ്ങൾക്കിത് കേവലമൊരു വാക്കല്ലെടോ,ലോകത്തെ എഴുനൂറു കോടി ജനങ്ങൾക്ക് ഈ മൂന്ന് കോടി മലയാളികൾ ഒരുക്കിയ മാതൃകയുടെ പദം.കിഴക്ക് പശ്ചിമഘട്ടം മുതൽ പടിഞ്ഞാറ് അറബിക്കടൽ വരെ നീണ്ടുകിടക്കുന്ന ഇൗ ചരിഞ്ഞ സുന്ദരനെ,ദൈവത്തിന്റെ സ്വന്തം നാടിനെ ദൈവങ്ങളുടെ നാടാക്കി മാറ്റിയത് പ്രതിരോധത്തിന്റെ ഒരുപറ്റം കാവലാലുകളാണ്. മലയാളികളെ സംബന്ധിച്ചിടത്തോളം പരീക്ഷണങ്ങളുടെ വർഷമായിരുന്നു ,അല്ല,വർഷങ്ങളുടെ തുടക്കമായിരുന്നു 2018. വർഷാരംഭത്തിൽ തന്നെ നാടിനെ ഒന്നാകെ പിടിച്ചുകുലുക്കിയ 'നിപ' യെന്ന കൊലയാളിയെ അത്രവേഗമൊന്നും മറന്നുകാണില്ല. ആ ഓർമയ്ക്ക് തീവ്രത കൂട്ടുന്ന മറ്റൊരു മുഖമുണ്ട്.'ലിനി ' എന്ന മാലാഖയുടെ...എന്നാൽ ഇപ്പോൾ പ്രതിരോധത്തിന്റെ ആദ്യ കാവ്യം രചിക്കാൻ തുടങ്ങിയ വർഷമെന്ന് 2018 നെ തിരുത്തേണ്ടിയിരിക്കുന്നു.പൊതുജനാരോഗ്യ രംഗത്ത് യു എൻ അംഗീകാരം വരെ നേടിക്കൊടുത്ത പ്രതിരോധത്തിന്റെ ' കേരളാ മോഡൽ'. 9 ദശാബ്ദങ്ങൾക്ക് മുൻപ് നടന്ന,'99 ലെ പ്രളയം ' എന്ന് വിശേഷിപ്പിക്കുന്ന 1924 ലെ ആ മഹാദുരന്തത്തിന് പ്രകൃതി ഒരിക്കൽ കൂടി രംഗപ്രവേശം നൽകി.എന്നാൽ അപാരമായ ഒരുമയിലൂടെ ,ഒരു പ്രളയജലത്തിലും ഒഴുകിപ്പോകാതെ കാത്തുസൂക്ഷിച്ച മാനവികതയിലൂടെ അവർ പണിതുയർത്തി, ആ പഴയ കേരളത്തെ... വിധിയൊരുപക്ഷെ ആ ചങ്കുറപ്പിനെ വല്ലാതെ ഇഷ്ടപ്പെട്ടു കാണണം.ആണ്ടറുതിപോലെ അടുത്ത വർഷവും...അതേ സമയം...മുമ്പത്തേക്കാൾ എത്രയോ മടങ്ങ് തീവ്രതയിൽ...അവിടെയും ഭയം പോലും ഭയന്നു പോയി, ആ ദൈവങ്ങളുടെ ഒരുമയ്ക്കു മുന്നിൽ,സാഹോദര്യത്തി നു മുന്നിൽ...ആദ്യകാവ്യത്തിൽ അൽപം അധിക വിവരങ്ങൾ കൂടി ഉൾപ്പെടുത്തി അവർ രചിച്ചു ഒരു പുതു ചരിത്രം ' നവകേരളം'. പറവകളായും പാലങ്ങളായും മാറിയപ്പോൾ,മുങ്ങിപോകുന്ന ആ കുഞ്ഞു വിരലിൽ പിടിച്ച് കരയ്ക്കടുപ്പിച്ചപ്പോൾ,മാതൃത്വത്തെ മാനത്തേക്കുയർത്തിയപ്പോൾ അവരാരും ചോദിച്ചില്ല,' നിന്റെ മതമേത്? ജാതിയേത്?രാഷ്ട്രീയമേത്?ഇല്ല,ചോദിക്കില്ല,കാരണം അവർ പഠിച്ച കാവ്യത്തിന്റെ ആമുഖം അതായിരുന്നു ' പ്രതിരോധം' . ആ വാക്കിനുള്ളിൽ കാത്തുസൂക്ഷിച്ച ഒന്നുണ്ടായിരുന്നു,' മനുഷ്യത്വം '. ഇന്നിതാ,തൊണ്ണൂറുകളുടെ മധ്യത്തിൽ ലോകം പരിചയപ്പെടാൻ തുടങ്ങിയ കോറോണയെന്ന വില്ലന്റെ ഒരു പുതിയ വകഭേദം ലോകത്തെയാകെമാനം കാർന്നുതിന്നുകൊണ്ടിരിക്കുന്നു.ലോകരാഷ്ട്രങ്ങൾക്ക് ഇന്ന് ആവർത്തിക്കാൻ ആ ഒരൊറ്റ വാക്കേയുള്ളു ' പ്രതിരോധം '.അതിന് മാതൃകയാവുന്നതോ ഇൗ കൊച്ചു കേരളവും. ശുചിത്വത്തിന്റെ പുതിയ മാനങ്ങളിലേക്ക് അവർ നടന്നടുക്കുന്നു. ആഘോഷങ്ങളെ ആശംസകളിലൊതുക്കി. ഒത്തിരിനേരം ഒന്നിച്ചിരിക്കാൻ ഇത്തിരിനേരം ഒറ്റക്കിരിക്കുന്നു.സ്വന്തം ജീവൻ പണയം വച്ച് മനുഷ്യ നന്മയ്ക്കും സൗഖ്യത്തിനും വേണ്ടി പോരാടുന്ന ആരോഗ്യമേഖലയ്ക്ക്,ഒരു വേനലിന്റെ വെയിലത്രയും കൊണ്ട നിയമപാലകർക്ക് അങ്ങനെ സർവ മനുഷ്യർക്കും നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരവായിരുന്നു ആ മാറിനിൽക്കൽ.അതേ മരണനിരക്കിന്റെ ഗ്രാഫ് കുത്തനെ കുറയുന്നതും രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ വർദ്ധനവ് വരുന്നതും രോഗവ്യാപനത്തിന്റെ ആ വലിയ കണ്ണി അറുത്ത് മാറ്റപ്പെടുന്നതിന്റെ ഏറ്റവും വലിയ തെളിവാണ്. ഒരുപടി മുൻപേ നടന്നവർ,ഒരു കാതം മുൻപേ കണ്ടവർ,മനുഷ്യത്വത്തെ മാറോടണച്ച് പ്രതിരോധത്തെ ആയുധമാക്കി ശാസ്ത്രം തെളിച്ച വഴിയിലൂടെ അനുഭവമെന്ന ആ വലിയ ഗുരുവിന്റെ കൈപിടിച്ച് സമൂഹം ഒരുമിച്ച് പറയുന്നു" തകർക്കാനാവില്ല ഇൗ പ്രതിരോധത്തെ ... നന്മയെ... മനുഷ്യത്വത്തെ..."
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം