"എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/കരുതാം ഒരു നല്ല നാളേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 44: വരി 44:
| color= 3
| color= 3
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

18:55, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരുതാം ഒരു നല്ല നാളേക്ക്

എന്തിനു മനുഷ്യാ എന്നിലെ ചോരയെ
നിൻെറ ആ കരങ്ങളാൽ അശുദ്ധയാക്കി .

നിൻെറ ദുരമൂത്ത ചിന്തയാൽ
വളർന്നൊരു ഫാക്ടറിയും
എന്നിലെ നീരുറവയെ
മലിനമാക്കി അശുദ്ധയാക്കി.
 
നിൻെറയീ പ്രവൃത്തിയിൽ
പൂന്തോട്ടവും മണവും മരങ്ങളും
 കാടും പുഴകളും ജീവജാലങ്ങളും
എനിക്കിന്നു അന്യമായി .

ഇന്ന് ഞാനും നശിച്ചു .
നീയോ രോഗങ്ങളൾക്ക്
അടിമയായി എന്നിട്ടും
ഇനിയും നീ അഹന്ത
കാണിക്കുന്നുവോ മനുഷ്യാ ,

ഇന്നലെകളിൽ നിനക്ക് പ്രളയമായും
 ഇന്ന് നിനക്ക് കൊറോണയായും
അകത്തളങ്ങളിൽ നീ പിടയവെ ,
 ഇന്ന് ഞാനും പിടയുന്നു .

 എന്നോട് ഒപ്പം നീയും കരയുന്നു .
എങ്കിലും നല്ല ഒരു നാളേക്കായി ,
നമുക്കു കാത്തിരിക്കാം...

അഞ്ജന . എസ്
7 B എം ആർ എം കെ എം എം എച്ച് എസ് എസ് , ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത